ഇലന്തൂർ : എൻജിനിയറിംഗ് കുടുംബത്തിലെ ഇളമുറക്കാരന് സിവിൽ സർവീസിൽ മികവ്. ഇലന്തൂർ ഉടയൻകാവിൽ കുടുംബാംഗം ഗോപു ആർ.ഉണ്ണിത്താനാണ് നേട്ടം കരസ്ഥമാക്കിയത്. കുടുംബത്തിൽ മൂന്നാം തലമുറയിലെ 12 എൻജിനിയർമാരുടെ
കൂട്ടത്തിൽ നിന്നുമാണ് ഗോപു അഖിലേന്ത്യ തലത്തിൽ 346 -ാം റാങ്കോടെ സിവിൽ സർവീസ് നേടിയത്.
എൻജിനിയറിംഗിന് ശേഷം ഈ രംഗത്ത് ഗവേഷണം
നടത്തുന്നവർ, അദ്ധ്യാപനം നടത്തുന്നവർ, സോഫ്റ്റ് വെയർ രംഗത്ത്
പ്രവർത്തിക്കുന്നവർ ,വ്യവസായ രംഗം തെരഞ്ഞെടുത്തവർ എന്നിങ്ങനെ വിവിധ മേഖലയിലുള്ളവർ ഇൗ കുടുംബത്തിലുണ്ട്. ഇവരുടെ ഇടയിൽ നിന്നാണ് ഗോപു തിരുവന്തപുരം സി.ഇ.ടിയിൽ നിന്ന് ബി.ടെക്കും ബാംഗ്ലൂർ ഐ.ഐ.എസ്.ഇയിൽ നിന്ന് എം.എസ്സും നേടിയ
ശേഷം സിവിൽ സർവീസ് ലക്ഷ്യംവച്ചത്.
തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിൽ നിന്ന് പരിശീലനം നേടിയിരുന്നു. ഇലന്തൂർ ഉടയൻകാവിൽ കുടുംബാംഗം മാവേലിക്കര ചെറുകോൽ പോസ്റ്റ് മിസ്ട്രസ്സ് ടി.കെ.സുഷമാ ദേവിയുടെയും മാവേലിക്കര പുതിയവീട്ടിൽ തെക്കേതിൽ
അഡ്വ.പി.ജി.രവീന്ദ്രൻ ഉണ്ണിത്താന്റെയും മകനാണ്. ഫുഡ് ടെക്നോളജിയിൽ എൻജിനിയറായ ദീപു ആർ.ഉണ്ണിത്താൻ സഹോദരനാണ്.