കൊച്ചി: നയതന്ത്രചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഷറഫുദീൻ (38), പാലക്കാട് മണ്ണാർകാട് സ്വദേശി ഷഫീഖ് (31) എന്നിവരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയ പ്രതികളെ നാലു ദിവസത്തേക്ക് ചോദ്യം ചെയ്യാനായി അന്വേഷണസംഘത്തിന് വിട്ടുനൽകി.
സ്വർണക്കടത്തിനായി പെരിന്തൽമണ്ണ സ്വദേശിയായ കെ.ടി. റെമീസിനൊപ്പം പ്രതികൾ ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.എ വ്യക്തമാക്കുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തെത്തിക്കുന്ന സ്വർണം സന്ദീപ് നായരിൽ നിന്ന് രണ്ടു പ്രതികളും പലതവണ ഏറ്റുവാങ്ങി. ഇതോടെ കേസിൽ എൻ.ഐ.എ അറസ്റ്റു ചെയ്തവരുടെ എണ്ണം 12 ആയി.
അതേസമയം റിമാൻഡിലായിരുന്ന എ.എം .ജലാൽ, മുഹമ്മദ് ഷാഫി, പി.ടി. അബ്ദു എന്നിവരെ ചോദ്യം ചെയ്യാൻ മൂന്നുദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.