തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മത്സ്യബന്ധനം ഏഴ് മുതൽ ആരംഭിക്കും. മുമ്പ് അറിയിച്ചതനുസരിച്ച് ഇന്ന് മുതലാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിരുന്നത്. പക്ഷേ അഞ്ച്, ആറ് തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന കാലാവസ്ഥാ, ദുരന്തനിവാരണ വകുപ്പുകളുടെ മുന്നറിയിപ്പിനെ തുടർന്നാണ് തീരുമാനം മാറ്റിയതെന്ന് ഫിഷറീസ് ഡയറക്ടർ എം.ജി. രാജമാണിക്യം അറിയിച്ചു.