കൊച്ചി: ഇന്ത്യയിലേക്കുള്ള സ്വർണം ഇറക്കുമതി ജൂലായിൽ 24 ശതമാനം ഇടിഞ്ഞു. 30 ടൺ സ്വർണമാണ് കഴിഞ്ഞമാസം ഇന്ത്യയിലെത്തിയത്. 2019 ജൂലായിൽ ഇറക്കുമതി 39.66 ടൺ ആയിരുന്നു. അതേസമയം, സ്വർണം ഇറക്കുമതി സംബന്ധിച്ച ഔദ്യോഗിക കണക്ക് കേന്ദ്രസർക്കാർ പുറത്തുവിട്ടിട്ടില്ല.
റെക്കാഡ് വിലക്കയറ്റം, കൊവിഡും ലോക്ക്ഡൗണും മൂലം റീട്ടെയിൽ വിപണി നേരിടുന്ന മാന്ദ്യം എന്നിവയാണ് സ്വർണം ഇറക്കുമതിയെ ബാധിക്കുന്നത്. മൂല്യം കണക്കാക്കിയാൽ, കഴിഞ്ഞമാസത്തെ ഇറക്കുമതി 178 കോടി ഡോളറിന്റേതാണ്. കഴിഞ്ഞവർഷം ജൂലായിൽ ഇറക്കുമതി ചെലവ് 171 കോടി ഡോളറായിരുന്നു. വിലക്കയറ്റം മൂലമാണ് ഇക്കുറി അളവ് കുറഞ്ഞെങ്കിലും മൂല്യം വർദ്ധിച്ചത്.