ആലുവ: കൊവിഡ് വ്യാപനത്തിൽ പശ്ചിമകൊച്ചിയിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും സ്ഥിതി ഗൗരവമേറിയതാണെന്നും മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. 116 പോസിറ്റീവ് കേസുകളാണ് ഇതുവരെ ഉണ്ടായത്. കൊച്ചി കോർപ്പറേഷന്റെ 1 മുതൽ 28 വരെയുള്ള വാർഡുകളിലാണിത്. 766 പരിശോധനകൾ തിങ്കളാഴ്ച വരെ നടത്തി. ചൊവ്വാഴ്ച മട്ടാഞ്ചേരി, പള്ളുരുത്തി, ഫോർട്ട്കൊച്ചി എന്നീ മൂന്ന് കേന്ദ്രങ്ങളിലുമായി 200 കൊവിഡ് പരിശോധനയും നടത്തി. ഇന്നലെ നടത്തിയത് ഉൾപ്പടെ 456 പരിശോധനാ ഫലം പുറത്ത് വരാനുണ്ട്. കൂടുതൽ കേസുകൾ പോസിറ്റീവാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ പശ്ചിമ കൊച്ചിയിൽ നിയന്ത്രങ്ങൾ ശക്തമാക്കും. രണ്ട് എഫ്.എൽ.ടി.സി. സജ്ജമാക്കി. 600 ബെഡുകളാണ് കൊച്ചി കോർപ്പറേഷൻ ഇൻസ്റ്റിട്യൂഷണൽ ക്വാറന്റെനായി ഒരുക്കിയിട്ടുള്ളത്.