തിരുവനന്തപുരം: മന്ത്രിമാർക്ക് സ്വയമേവ ഓൺലൈൻ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനായി മുന്തിയ ഇനം ലാപ്ടോപ്പ് വാങ്ങി നൽകുന്നതിന് സർക്കാർ ഉത്തരവിറക്കി. ഐ.ടി വകുപ്പാണ് 20 മന്ത്രിമാർക്കും കാബിനറ്റ് സെക്രട്ടറിയായ ചീഫ് സെക്രട്ടറിക്കുമായി 21 ലാപ്പ് ടോപ്പുകൾ വാങ്ങുന്നത്. അതുവരെ അടിയന്തരമായി മീഡിയം ലാപ്ടോപ് ലഭ്യമാക്കും. ഇന്നത്തെ മന്ത്രിസഭായോഗവും ചേരുന്നത് ഓൺലൈൻ വഴിയാണ്. മന്ത്രിമാരെല്ലാം വീടുകളിലോ ഓഫിസുകളിലോ ഇരുന്ന് പങ്കെടുക്കാനാണ് നിർദ്ദേശം. മുഖ്യമന്ത്രി ക്ലിഫ് ഹൗസിലിരുന്ന് നിയന്ത്രിച്ച കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭാ യോഗത്തിൽ അഞ്ച് മന്ത്രിമാർ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലെത്തിയായിരുന്നു പങ്കെടുത്തത്. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇന്നത്തെ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് വന്നേക്കും.