ആലുവ: രോഗലക്ഷണങ്ങൾ ഇല്ലാത്ത കൊവിഡ് ബാധിതർക്കായി ജില്ലയിൽ 141 എഫ്.എൽ.ടി.സികളിലായി (ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ) 8694 കിടക്കകൾ സജ്ജമാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രവർത്തനമാരംഭിച്ച 11 എഫ്.എൽ.ടി.സികളിലായി 1346 കിടക്കകളുണ്ട്. ഇവിടെ ഇതുവരെ 759 രോഗികളുമാണുള്ളത്.
ഇതിൽ തൃക്കാക്കര കരുണാലയം, ചുണങ്ങംവേലി എസ്. ഡി കോൺവെന്റ്, അശോകപുരം കാർമൽ, സമരിറ്റൻ എന്നീ സ്ഥലങ്ങളിലെ അന്തേവാസിക്കൾക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് അവിടെ എഫ്.എൽ.ടി.സികളാക്കി. കരുണാലയത്തിൽ 47, ചുണങ്ങംവേലി എസ്.ഡി കോൺവെന്റിൽ 11, പഴങ്ങനാട് സമരിറ്റനിൽ 26, അശോകപുരം കാർമൽ സി.എഫ്.എൽ.ടിസിയിൽ 8 പേരും ചികിത്സയിലുണ്ട്.
അങ്കമാലി അഡ്ലക്സ്, സിയാൽ കൺവെൻഷൻ സെന്റർ, കളമശേരി രാജഗിരി, കീഴ്മാട് മോഡൽ റെസിഡൻഷ്യൽ സ്കൂൾ, നുവാൽസ്, പെരുമ്പാവൂർ ഇ.എം.എസ് ഹാൾ, ആലുവ യു.സി കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ എഫ്.എൽ.ടി.സികൾ പ്രവർത്തിക്കുന്നുണ്ട്.
300 പേർക്ക് സൗകര്യമുള്ള അഡ്ലക്സിൽ 113 പേരുണ്ട്. സിയാലിലെ 250 കിടക്കകളിൽ 244ലും നുവാൽസിൽ 150ൽ 135 പേരുമുണ്ട്.
158 പേർക്കുള്ള സൗകര്യമുള്ള രാജഗിരിയിൽ 36, 100 പേർക്ക് സൗകര്യമുള്ള കീഴ്മാട് എം.ആർ.എസിൽ 62, 85 പേർക്ക് സൗകര്യമുള്ള പെരുമ്പാവൂർ ഇ.എം.എസ് ഹാളിൽ 56, 110 പേർക്കുള്ള സൗകര്യമാണ് യു.സി കോളേജിൽ 6 പേരുമാണുള്ളത്.