ആലുവ: ആലുവ ലാർജ് ക്ലസ്റ്ററിൽ രോഗികളുടെ എണ്ണം കുറയുന്നതനുസരിച്ചാണ് ചില മേഖലകളിൽ ഇളവുകൾ അനുവദിക്കുന്നതെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. എന്നാൽ ക്ലസ്റ്ററിലെ കീഴ്മാട്, ചൂർണിക്കര, എടത്തല എന്നിവിടങ്ങളിൽ നിലവിലുള്ള അവസ്ഥ തുടരും. ആലുവ നഗരസഭ, ചെങ്ങമനാട്, കടുങ്ങല്ലൂർ, കരുമാല്ലൂർ, ആലങ്ങാട് പഞ്ചായത്തുകളിലുമാണ് ഭാഗികമായി ഇളവുകൾ അനുവദിക്കുന്നത്.ഇന്നലെ മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചിരുന്നെങ്കിലും ആശയകുഴപ്പം കാരണം വ്യാപാര സ്ഥാപനങ്ങളൊന്നും തുറന്നില്ല. ചില കടകൾ ഉച്ചയ്ക്ക് ശേഷം തുറന്നെങ്കിലും കച്ചവടം നടന്നില്ല. പലരും കടയുടെ ഉൾവശത്തെ മാറാല നീക്കുന്നതിനും മറ്റുമാണ് സമയം ചെലവഴിച്ചത്. ഇന്ന് മുതൽ കച്ചവടം ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് കച്ചവടക്കാർ.
# 18 വാർഡുകൾ കണ്ടെയ്മെന്റ് സോണിൽ നിന്ന് ഒഴിവാക്കി
ആലുവ നഗരസഭയിലെ 26 വാർഡുകളിൽ 18 വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
# കണ്ടെയ്മെന്റ് സോണിൽ തുടരുന്നവ
ഊമൻകുഴിത്തടം (11), മുനിസിപ്പൽ ഓഫീസ് (12), മദ്രസ (13), ആശാൻ കോളനി (14), ട്രഷറി (15), പ്രിയദർശിനി (24), കനാൽ (25), തണ്ടിയ്ക്കൽ (26) എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോൺ തുടരുന്നത്.