തിരുവനന്തപുരം: ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ തിരുവനന്തപുരത്തെ സിവിൽ സർവീസ് അക്കാഡമിക്ക് തിളക്കമാർന്ന നേട്ടം. ഇവിടെ പരിശീലനം നേടിയ 45 പേരാണ് റാങ്ക് നേടിയത്. 40 മുതൽ 804 റാങ്കുകൾക്കിടയിലാണ് ഈ നേട്ടം. സിവിൽ സർവീസ് കോച്ചിംഗ് രംഗത്ത് പകരം വയ്ക്കാനാവാത്ത നേട്ടമായി ഇത് മാറുകയാണ്. വർഷങ്ങളായി എെ.എ.എസുകാരെയും എെ.പി.എസുകാരെയും വാർത്തെടുക്കുന്നതിൽ അക്കാഡമി അഭിമാനകരമായ മുന്നേറ്റത്തിലാണ്. ആയിരത്തിലധികം പേരാണ് പ്രിലിംസിന് രജിസ്റ്റർ ചെയ്യുന്നത്. 112 പേരാണ് മെയിൻ എഴുതിയത്. പത്ത് മാസമായിരുന്നു മൊത്തം പരിശീലനം. ചിട്ടയായ കോച്ചിംഗും അനുഭവ സമ്പത്തുള്ളവരും നൽകുന്ന കോച്ചിംഗാണ് മികവിൻെറ കേന്ദ്രമാക്കുന്നത്. തലസ്ഥാനത്ത് സിവിൽ സർവീസ് കോച്ചിംഗിന് വേറയും സ്ഥാപനങ്ങളുണ്ടെങ്കിലും ഇത്തരമൊരു കോച്ചിംഗിന് വർഷങ്ങൾക്ക് മുമ്പ് തുടക്കമിട്ടത് അക്കാഡമിയായിരുന്നു.എൻലൈറ്റ് എന്ന കോച്ചിംഗ് സെന്ററും മികവിന്റെ പാതയിലാണ്. എൻ.എസ്. എസ് കോച്ചിംഗ് സെന്റർ, കോൺഫിഡൻസ്, അമൃത കോച്ചിംഗ് സെന്റർ എന്നിവിടങ്ങളിലും റാങ്കിന്റെ തിളക്കമുണ്ട്.റാങ്ക് നേടിയവരിൽ ഒന്നിലധികം കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടിയവരുണ്ട്.