ന്യൂഡൽഹി: മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ജോലിയിലും വിദ്യാഭ്യാസത്തിലും 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതിയ്ക്കെതിരെയുള്ള ഹർജികളിൽ വിധി ഇന്ന് (5ന്) .103ാം അനുച്ഛേദം ഭേദഗതി ചെയ്ത് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടി സ്റ്റേ ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.വാർഷിക വരുമാനം എട്ട് ലക്ഷത്തിന് താഴെ ഉള്ളവർക്ക് സംവരണത്തിന് യോഗ്യത നൽകുന്നതാണ് സാമ്പത്തിക സംവരണ ബിൽ. പാർലമെന്റിലെ ഇരു സഭകളും പാസാക്കിയ ബില്ലിൽ മൂന്നു ദിവസത്തിനകം രാഷ്ട്രപതി ഒപ്പു വച്ചിരുന്നു.