കാലടി: ശ്രീമൂലനഗരം വെള്ളാരപ്പിള്ളി പുത്തൻപുരയിൽ ആഷിക് അലി സിവിൽ സർവീസ് പരീക്ഷയിൽ 367 -ാമത് റാങ്ക് നേടി നാടിന് അഭിമാനമായി. തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽനിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിടെക് ബിരുദധാരിയാണ് ഈ ഇരുപത്തെട്ടുകാരൻ. കാലടി ബ്രഹ്മാനന്ദോദയം ഹയർ സെക്കൻഡറി സ്കൂൾ, താന്നിപ്പുഴ അനിത വിദ്യാലയം എന്നിവിടങ്ങളിലാണ് സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കിയത്. കാക്കനാട് ഇൻഫോപാർക്ക് ടാറ്റാ കൾസൾട്ടിംഗ് സർവീസിൽ ഉദ്യോഗസ്ഥനാണ്. റിട്ട. കൊമേഴ്സ്യൽ ടാക്സ് ഓഫീസർ ഡോ. ഇബ്രാഹിം, സൽമബാബു ദമ്പതികളുടെ മൂത്തമകനാണ്. ആസിഫ് അലി, അഥിൽ അലി എന്നിവർ സഹോദരങ്ങളാണ്.