കൊട്ടാരക്കര:തൃക്കണ്ണമംഗൽ ചേരൂർ ഭാഗത്ത് രണ്ടു വീടുകളിൽ മോഷണശ്രമം. വീട്ടുകാർ ഉണർന്നതോടെ മോഷ്ടാവ് കടന്നു കളഞ്ഞു. തൃക്കണ്ണ മംഗൽ ജോർജു കുട്ടിയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. രാത്രി രണ്ടു മണിയോടെ ആരോ കതകിൽ തട്ടുന്ന ശബ്ദം കേട്ടു ജോർജു കുട്ടി ഉണർന്ന് ലൈറ്റിട്ടെങ്കിലും പിന്നീട് ശബ്ദമൊന്നു കേട്ടില്ല.പുലർച്ചെ ഉണർന്നു നോക്കുമ്പോൾ പറമ്പിൽ മരക്കഷണങ്ങൾ, ആക്സാ ബ്ലെയിഡ്, ടോർച്ച് , വസ്ത്രങ്ങൾ, ചെരിപ്പ്, മദ്യക്കുപ്പി എന്നിവ ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടു. വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.