SignIn
Kerala Kaumudi Online
Thursday, 01 October 2020 9.50 PM IST

ലോകത്ത് 1.86 കോടി കൊവിഡ് ബാധിതർ, മരണസംഖ്യ ഏഴ് ലക്ഷം കടന്നു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ആകെ രോഗബാധിതരുടെ എണ്ണം 18,691,670 ആയി ഉയർന്നു. മരണസംഖ്യ ഏഴ് ലക്ഷം പിന്നിട്ടു. 11,908,801 പേർ രോഗമുക്തി നേടി.അമേരിക്കയിൽ ഇപ്പോഴും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

അരലക്ഷത്തോളം പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,918,416 ആയി ഉയർന്നു. 160,290 പേരാണ് യു.എസിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 2,481,618 ആയി . ബ്രസീലിൽ ഇതുവരെ 2,808,076 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 96,096 ആയി. 1,970,767 പേർ രോഗമുക്തി നേടി.

ഇതുവരെ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. മരണസംഖ്യ 39,000 പിന്നിട്ടു. കഴിഞ്ഞദിവസം 52,050 പുതിയ രോഗികളും 803 മരണവും. തുടർച്ചയായ ആറാംദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷം കടക്കുന്നത്. 24 മണിക്കൂറിനിടെ 6.6 ലക്ഷം കൊവിഡ് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം ഇരട്ടിയായി വർദ്ധിച്ചു. മരണനിരക്ക് 2.10 ശതമാനമായി കുറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, US, BRAZIL, INDIA COVID DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.