കോലഞ്ചേരി: എറണാകുളം കോലഞ്ചേരിയില്‍ 75കാരിയെ ബലാത്സംഗം ചെയ്തത് അതിക്രൂരമായി. അതിക്രമത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതായും ദേഹമാസകലം മുറിവുകളും ചതവുകളുമെന്നും മെഡിക്കല്‍ ബുള്ളറ്റിനിലുണ്ട്. ആശുപത്രിയില്‍ കഴിയുന്ന വൃദ്ധയുടെ നില ഗുരുതരമായി തുടരുകയാണ്. മാറിടത്തില്‍ കത്തികൊണ്ട് വരഞ്ഞിട്ടുണ്ട്. ആന്തരികാവയവങ്ങള്‍ക്ക് പോലും ഗുരുതരമായി പരിക്കേറ്റു.
‘ഞാൻ മരിച്ചു പോകും മോനേ... ന്നെ ആശൂത്രി കൊണ്ട്വോ, പൊകേലേം കഞ്ഞീം തരാന്ന് പറഞ്ഞാ ന്നെ അവര്‍ കൂട്ടീത്.’’ ഉള്ളുപിളരുന്ന വേദനയോടെയാണ് മകന്റെ മടിയിൽക്കിടന്ന് അമ്മ നിലവിളിച്ചത്. ആശുപത്രിയിലേക്കുള്ള വഴിയിലും മകനോട് അവരത് ആവർത്തിച്ചുകൊണ്ടിരുന്നതായും വൃദ്ധയുടെ മകൻ പറയുന്നു. ഇങ്ങനെ ക്രൂരതകാണിക്കാൻ അമ്മ എന്തു തെറ്റാണ് ചെയ്തതെന്ന് മകൻ ചോദിക്കുന്നു.
വൃദ്ധ വീട്ടില്‍ തനിച്ചായിരുന്ന സമയത്തായിരുന്നു പീഡനം. ബലാത്സംഗത്തിന് പ്രതികള്‍ കത്തി ഉപയോഗിച്ച് വൃദ്ധയുടെ ശരീരം മുഴുവന്‍ വരഞ്ഞു. സ്വകാര്യഭാഗത്ത് കത്തിപോലുള്ള മാരകമായ ആയുധം ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്പിച്ചിട്ടുണ്ട്. മാറിടം മുതല്‍ അടിവയര്‍ വരെ കത്തിയുപയോഗിച്ച് വരഞ്ഞ് കീറിയിട്ടുമുണ്ട്.
കൂടാതെ വന്‍കുടലിന് അടക്കം ഗുരുതരമായി പരിക്കേറ്റ വൃദ്ധയെ ഞായറാഴ്ചയാണ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ചെമ്പറക്കി സ്വദേശി മുഹമ്മദ് ഷാഫി, പീഡനം നടന്ന വീടിന്റെ ഉടമ ഓമന, ഇവരുടെ മകന് മനോജ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
വയോധികയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കണമെന്ന് വനിതാ കമ്മിഷൻ ചെയർ പേഴ്സൺ എം.സി ജോസഫൈൻ പറഞ്ഞു. ഇത്തരം കൊടുംക്രൂരതയ്ക്ക് കൂട്ടുനിന്ന പ്രതി സ്ത്രീയാണെങ്കിലും ഒരു ദാക്ഷിണ്യവുമില്ലാതെ ശിക്ഷ ലഭിക്കണം. സംഭവത്തിൽ വനിതാകമ്മിഷൻ നേരിട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സഹായം അഭ്യർത്ഥിച്ച് ആരോഗ്യ സാമൂഹ്യനീതി വകുപ്പുമന്ത്രി കെ.കെ. ശൈലജയ്ക്ക് ചെയർപേഴ്സൺ കത്ത് നൽകി.