SignIn
Kerala Kaumudi Online
Thursday, 01 October 2020 7.42 AM IST

അമ്മുവി​ന്റെ അമ്മ

മലയാളി​കളുടെ പ്രി​യനായി​കയായി​രുന്ന ജലജയുടെയും മകൾ അമ്മു എന്ന ദേവി​ നായരുടെയും വീട്ടുവി​ശേഷങ്ങൾ

jalaja

​കവ​ടി​യാ​റി​ലെ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്റെ പന്ത്രണ്ടാം നി​ല​യിൽ ഒ​രു കി​ളി​ക്കൂ​ടു​ണ്ട്. അ​മ്മു​ക്കി​ളി​യും അ​മ്മ​ക്കി​ളി​യു​മാ​ണ് താ​മ​സ​ക്കാർ. അ​മ്മ​യെ തി​രി​ച്ച​റി​യാൻ പ​രി​ച​യ​പ്പെ​ടു​ത്ത​ലു​ക​ളു​ടെ ആ​വ​ശ്യ​മി​ല്ല. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​നാ​യിക ജ​ല​ജ. പ​ക്ഷേ, ഇ​വി​ടെ അ​മ്മു എ​ന്ന ദേ​വി നാ​യ​രു​ടെ അ​മ്മ വേ​ഷ​മാ​ണ് ജ​ല​ജ​യ്‌​ക്ക്. മ​ക​ളെ ലാ​ളി​ച്ചും ഇ​ട​യ്‌​ക്കൊ​ന്ന് ക​ണ്ണു​രു​ട്ടി​യും അ​വ​ളു​ടെ ഇ​ഷ്‌​ട​ങ്ങൾ​ക്ക് കൂ​ട്ടു​ ന​ട​ക്കു​ന്ന​തു​മാ​ണ് വ​ലിയ സ​ന്തോ​ഷ​മെ​ന്ന് പ​റ​യു​മ്പോൾ ആ മു​ഖ​ത്ത് വാ​ത്സ​ല്യ​ത്തി​ള​ക്കം.
അ​മ്മു​വും അ​മ്മ​യും കൂ​ടു​മാ​റി​യി​ട്ട് കു​റ​ച്ച് നാ​ളു​ക​ളേ ആ​യി​ട്ടു​ള്ളൂ. ദീർ​ഘ​നാ​ള​ത്തെ ബ​ഹറി​ൻ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് ചേ​ക്കേ​റി​യ​തി​ന് പി​ന്നിൽ ജ​ന്മ​നാ​ടി​നോ​ടു​ള്ള സ്‌​നേ​ഹ​ത്തി​നൊ​പ്പം ഒ​രാ​ഗ്ര​ഹം കൂ​ടി​യു​ണ്ട്. അ​മ്മു​വി​ന്റെ സി​നി​മാ​പ്ര​വേ​ശം. വർ​ഷ​ങ്ങ​ളാ​യി മ​ന​സിൽ കൊ​ണ്ടു​ന​ട​ന്ന സ്വ​പ്‌​ന​ത്തി​ന് ചി​റ​കു​മു​ള​ച്ച കഥ ആ​ദ്യ​മാ​യി ഇ​രു​വ​രും പ​ങ്കു​വ​യ്‌​ക്കു​ന്നു.
'​'​ഞ​ങ്ങ​ളു​ടെ എ​ല്ലാ​മെ​ല്ലാ​മാ​ണ് ഈ അ​മ്മു​ക്കു​ട്ടി. അ​വ​ളു​ടെ ജീ​വി​ത​ത്തി​ലെ ഓ​രോ ചു​വ​ടു​വ​യ്‌​പ്പി​ലും കൈ​പി​ടി​ച്ച് കൂ​ടെ​യു​ണ്ടാ​ക​ണ​മെ​ന്നാ​ണ് എ​ന്റെ ആ​ഗ്ര​ഹം. ഭർ​ത്താ​വ് പ്ര​കാ​ശി​ന്റെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഞ​ങ്ങൾ ബ​ഹറി​നിൽ താ​മ​സ​മാ​ക്കി​യ​ത്. അ​മ്മു​വി​ന് ചെ​റു​പ്പ​ത്തി​ലേ സി​നി​മ​യോ​ടൊ​രു ഇ​ഷ്‌​ട​മു​ണ്ട്. പ​ക്ഷേ, വി​ദ്യാ​ഭ്യാ​സ​ത്തി​ന് ആ​ദ്യ പ​രി​ഗ​ണന നൽ​കണ​മെ​ന്ന് ഞാ​നും പ്ര​കാ​ശും പ​റ​ഞ്ഞി​രു​ന്നു. അ​വ​ള​ത് അ​ക്ഷ​രം​പ്ര​തി കേൾ​ക്കു​ക​യും ചെ​യ്‌​തു. സം​ഗീ​ത​ത്തി​നും നൃ​ത്ത​ത്തി​നു​മെ​ല്ലാം അ​തി​നൊ​പ്പം സ​മ​യം ക​ണ്ടെ​ത്തി.​""
അ​മ്മ ഓർ​മ്മ​ച്ചെ​പ്പ് തു​റ​ന്ന​പ്പോൾ അ​മ്മു പ​ഴയ സ്‌​കൂൾ കു​ട്ടി​യാ​യി.
'' അ​മ്മ ന​ടി​യാ​ണെ​ന്നൊ​ന്നും എ​നി​ക്കാ​ദ്യം അ​റി​യി​ല്ലാ​യി​രു​ന്നു. ഞ​ങ്ങൾ ഒ​ന്നി​ച്ച് പു​റ​ത്തൊ​ക്കെ പോ​കു​മ്പോൾ ആ​ളു​കൾ വ​ന്ന് അ​മ്മ​യോ​ട് സം​സാ​രി​ക്കു​ന്ന​തും പ​രി​ചയ ഭാ​വ​ത്തിൽ ചി​രി​ക്കു​ന്ന​തു​മെ​ല്ലാം ശ്ര​ദ്ധി​ച്ച് തു​ട​ങ്ങി​യ​ത് കു​റ​ച്ച് വ​ളർ​ന്ന ശേ​ഷ​മാ​ണ്. ഞാൻ ചെ​റു​പ്പം മു​ത​ലേ ഫ്ളൂ​ട്ടും പി​യാ​നോ​യും ബാ​ലെ​യും പ​ഠി​ച്ചി​രു​ന്നു. ക്ളാ​സു​കൾ​ക്ക് കൊ​ണ്ടു​വി​ടു​ന്ന​തും തി​രി​കെ വി​ളി​ച്ചു​കൊ​ണ്ട് വ​രു​ന്ന​തു​മെ​ല്ലാം അ​മ്മ​യാ​ണ്. മ്യൂ​സി​ക്കും ഡാൻ​സു​മൊ​ക്കെ​യാ​യി അ​ടി​പൊ​ളി​യാ​യി​രു​ന്നു അ​ക്കാ​ലം. സ്‌​നേ​ഹം മാ​ത്ര​മാ​യി​രു​ന്നി​ല്ല ന​ല്ല സ്‌​ട്രി​ക്‌​ടു​മാ​യി​രു​ന്നു ഈ അ​മ്മ.​""
അ​മ്മു അ​മ്മ​യെ ഒ​ന്ന് പാ​ളി നോ​ക്കി. എ​ന്നി​ട്ട് അ​ടു​ത്ത നി​മി​ഷം ചു​വ​ടു​മാ​റ്റി. '​'​എ​ന്നാ​ലും അ​ച്‌​ഛ​നാ​യി​രു​ന്നു കൂ​ടു​തൽ സ്‌​ട്രി​ക്‌​ട്.​"" കൂ​ട്ട​ച്ചി​രി​ക്കി​ട​യിൽ ജ​ലജ അ​മ്മു​ക്ക​ഥ​ക​ളു​ടെ കെ​ട്ട​ഴി​ച്ചു.
'​'​ഇ​വ​ളു​ടെ ക​ലാ​വാ​സ​ന​യ്‌​ക്ക് എ​ല്ലാ പ്രോ​ത്സാഹ​ന​വും നൽ​കി ഞ​ങ്ങൾ ഒ​പ്പം നി​ന്നു. ബ്രി​ട്ടീ​ഷ് സ്‌​കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. അതി​നുശേ​ഷം അ​മേ​രി​ക്ക​യി​ലെ പെൻ​സിൽ​വാ​നിയ സർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് പോ​യി. നാ​ല് വർ​ഷ​ത്തെ ഡ​ബിൾ ഡി​ഗ്രി കോ​ഴ്‌​സാ​യി​രു​ന്നു. ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സർ​വ​ക​ലാ​ശാ​ല​ക​ളിൽ ഒ​ന്നാ​ണ്. അ​വി​ടെ അ​ഡ്‌​മി​ഷൻ കി​ട്ടാൻ ത​ന്നെ ഒ​രു​പാ​ട് ക​ട​മ്പ​കൾ ക​ട​ക്ക​ണം. അ​മ്മു​വി​ന് ഏ​റ്റ​വും ന​ല്ല വി​ദ്യാ​ഭ്യാ​സം ല​ഭി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ങ്കി​ലും ഉ​ള്ളി​ന്റെ​യു​ള്ളിൽ ടെൻ​ഷ​നാ​യി​രു​ന്നു. ഊ​ണി​ലും ഉ​റ​ക്ക​ത്തി​ലും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ളെ നാ​ല് വർ​ഷം പി​രി​ഞ്ഞി​രി​ക്ക​ണ്ടേ. അ​മ്മു പ​ഠി​ക്കാൻ പോ​കു​ന്ന​തി​ന് ഒ​രു വർ​ഷം മു​മ്പ് ത​ന്നെ ഞ​ങ്ങൾ മൂ​ന്നു​പേ​രും കൂ​ടി സർ​വ​ക​ലാ​ശാ​ല​യിൽ പോ​യി സ്ഥ​ല​വും സാ​ഹ​ച​ര്യ​വു​മെ​ല്ലാം മ​ന​സി​ലാ​ക്കി​യി​രു​ന്നു.അ​വി​ടെ​യും ക​ലാ​പ്ര​വർ​ത്ത​ന​ങ്ങ​ളിൽ സ​ജീ​വ​മാ​യി​രു​ന്നു അ​മ്മു. അ​വർ​ക്കൊ​രു ഡാൻ​സ് ഗ്രൂ​പ്പു​ണ്ടാ​യി​രു​ന്നു.​""
ഡാൻ​സി​നെ കു​റി​ച്ച് പ​റ​ഞ്ഞ​തും അ​മ്മു ഇ​ട​പെ​ട്ടു. '​'​ബാ​ക്കി ഞാൻ പ​റ​യാം അ​മ്മേ. അ​വി​ടെ പെൻ നാ​ച്ച് എ​ന്നൊ​രു ഡാൻ​സ് ഗ്രൂ​പ്പു​ണ്ട്. അ​തി​ന്റെ ഭാ​ഗ​മാ​യി ഒ​രു​പാ​ട് സ്‌​റ്റേ​ജ് പെർ​ഫോമൻ​സു​ക​ളൊ​ക്കെ ചെ​യ്‌​തു. പ​കൽ ക്ളാ​സിൽ പോ​ണം. രാ​ത്രി വ​ന്നാൽ എ​ഴു​താ​നും പ​ഠി​ക്കാ​നു​മേ സ​മ​യം കി​ട്ടൂ. അ​തി​നി​ട​യി​ലാ​ണ് ഡാൻ​സ്. പ​ഠ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സ്‌​പെ​യിൻ, പോർ​ട്ടു​ഗൽ, ഹോ​ള​ണ്ട്, ഗ്രീ​സ് തു​ട​ങ്ങി ഒ​രു​പാ​ട് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ യാ​ത്ര ചെ​യ്‌​തു. അ​വ​സാ​നം ബി​രു​ദ​ദാ​ന​ത്തി​ന്റെ ദി​വ​സം വ​ന്നു. അ​ച്‌​ഛ​നും അ​മ്മ​യും അ​ത് കാ​ണാൻ വ​ന്നി​രു​ന്നു. അ​ന്ന് ധ​രി​ച്ച തൊ​പ്പി​യിൽ അ​മ്മ​യൊ​രു സർ​പ്രൈ​സ് ഒ​പ്പി​ച്ചു. ക്ളാ​പ്പ് ബോർ​ഡി​ന്റെ രീ​തി​യിൽ അ​തി​ന്റെ മു​കൾ​ഭാ​ഗം ഡി​സൈൻ ചെ​യ്‌​തു. ആ​ക്‌​ട്ര​സ് ദേ​വി നാ​യർ എ​ന്ന​തിൽ എ​ഴു​തി​യി​രു​ന്നു. എ​ന്റെ മ​ന​സ​റി​യാ​നു​ള്ള അ​മ്മ​യു​ടെ ക​ഴി​വ് മ​ന​സി​ലാ​യി​ല്ലേ.​""
ആ തൊ​പ്പി പൊ​ന്നു​പോ​ലെ സൂ​ക്ഷി​ച്ച് വ​ച്ചി​ട്ടു​ണ്ട് ജ​ല​ജ. ഒ​പ്പം അ​മ്മു​വി​ന്റെ പ​ഠ​ന​കാ​ല​ത്തി​ന്റെ സു​ന്ദ​ര​ചി​ത്ര​ങ്ങ​ളും.
'​അ​ച്ഛ​ന്റെ​യും അ​മ്മ​യു​ടെ​യും സ്‌​നേ​ഹ​ത്തി​ന്റെ കാ​ര്യം പ​റ​ഞ്ഞ​പ്പോൾ അ​മ്മു അ​ല്പം ഗൗ​ര​വ​ക്കാ​രി​യാ​യി.
'​'​സി​നിമ എ​ന്റെ പാ​ഷ​നാ​ണെ​ന്ന് നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞു. ധാ​രാ​ളം സി​നി​മ​കൾ കാ​ണാ​റു​മു​ണ്ട്. അ​മേ​രി​ക്ക​യി​ലാ​യി​രു​ന്ന​പ്പോ​ഴും സ​മ​യം കി​ട്ടി​യാ​ലു​ടൻ കൂ​ട്ടു​കാർ​ക്കൊ​പ്പം സി​നി​മ​യ്‌​ക്ക് പോ​കും. അ​മ്മ അ​ഭി​ന​യി​ച്ച​തിൽ ഞാ​നാ​ദ്യം ക​ണ്ട​ത് മ​ണ്ട​ന്മാർ ല​ണ്ട​നിൽ എ​ന്ന സി​നി​മ​യാ​ണ്. അ​മ്മ​യു​ടെ ഏക കോ​മ​ഡി സി​നി​മ. എ​ന്റെ എ​ക്കാ​ല​ത്തെ​യും ഇ​ഷ്‌ട ന​ടൻ ജ​ഗ​തി അ​ങ്കി​ളാ​ണ്. എ​ത്ര വ്യ​ത്യ​സ്‌​ത​ങ്ങ​ളായ വേ​ഷ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ചെ​യ്‌​തി​രി​ക്കു​ന്ന​ത്. യോ​ദ്ധ​യി​ലെ​യും കി​ലു​ക്ക​ത്തി​ലെ​യും ജ​ഗ​തി അ​ങ്കി​ളി​ന്റെ ഡ​യ​ലോ​ഗു​കൾ പ​റ​ഞ്ഞു ന​ട​ക്ക​ലാ​ണ് എ​ന്റെ പ്ര​ധാന ഹോ​ബി. എ​ന്റെ ആ​ഗ്ര​ഹം പോ​ലെ ഇ​ത്ത​വണ ഐ.​എ​ഫ്.​എ​ഫ്.​കെ​യി​ലും പ​ങ്കെ​ടു​ക്കാൻ പ​റ്റി. സി​നിമ കാ​ണൽ മാ​ത്ര​മാ​യി കു​റേ ദി​വ​സ​ങ്ങൾ. എ​ന്ത് ര​സ​മാ​ണ​ല്ലേ. ര​ജി​ഷാ വി​ജ​യ​നെ പോ​ലെ കു​റ​ച്ച് ന​ല്ല കൂ​ട്ടു​കാ​രെ​യും അ​വി​ടു​ന്ന് കി​ട്ടി. ഇ​വി​ടെ വ​ന്നി​ട്ട് കൂ​ട്ടു​കാ​രി​ല്ലാ​ത്ത​തി​ന്റെ വി​ഷ​മ​ത്തി​ലാ​യി​രു​ന്നു. ആ​രെ​യെ​ങ്കി​ലു​മൊ​ക്കെ കാ​ണു​ന്ന​ത് ജി​മ്മിൽ പോ​കു​മ്പോ​ഴാ​ണ്. ആ ദുഃ​ഖം മാ​റി. ഇ​റ​ങ്ങു​ന്ന സി​നി​മ​ക​ളെ​ല്ലാം കാ​ണു​ന്ന​താ​ണ് പു​തിയ ഹോ​ബി. അ​മ്മ​യും ഞാ​നും കൂ​ടി പോ​കും.​"" അമ്മു പറഞ്ഞു.
അ​മേ​രി​ക്ക​യും ബ​ഹറി​നു​മൊ​ന്നും ഈ അ​മ്മ​യെ​യും മ​ക​ളെ​യും മാ​റ്റി​യി​ട്ടി​ല്ല. ത​നി മ​ല​യാ​ള​ത്തിൽ സ്‌​ഫു​‌​ട​ത​യോ​ടെ​യാ​ണ് അ​മ്മു​വി​ന്റെ സം​സാ​രം.
'​'​വീ​ട്ടിൽ മ​ല​യാ​ള​ത്തിൽ സം​സാ​രി​ക്ക​ണ​മെ​ന്ന് നിർ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. മ​ല​യാ​ളം വാ​യി​ക്കാൻ പ​ഠി​പ്പി​ച്ച​ത് അ​മ്മ​യാ​ണ്. പ​ത്രം മു​ട​ങ്ങാ​തെ വാ​യി​ക്കാ​റു​ണ്ട്. സി​നിമ പേ​ജു​കൾ വാ​യി​ച്ച് വാ​യി​ച്ചാ​ണ് എ​ന്റെ മ​ല​യാ​ളം മെ​ച്ച​പ്പെ​ട്ട​ത്.​""
ഈ വീ​ട്ടിൽ എ​ന്ത് പ​റ​ഞ്ഞാ​ലും എ​ത്തി​ച്ചേ​രു​ന്ന​ത് സി​നി​മ​യി​ലാ​ണ്. മ​ന​സിൽ സി​നിമ നി​റ​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു കൊ​ണ്ടേ​യി​രു​ന്നു. ഒ​ടു​വിൽ അ​മ്മു പ​റ​ഞ്ഞു. '​'​എ​നി​ക്ക് ഒ​രു വ​ലിയ ആ​ഗ്ര​ഹ​മു​ണ്ട്. അ​മ്മ​യു​ടെ ഒ​പ്പം ഒ​രു സി​നി​മ​യി​ലെ​ങ്കി​ലും അ​ഭി​ന​യി​ക്ക​ണം.​""ആ ആ​ഗ്ര​ഹം കേ​ട്ട് വീ​ണ്ടും ചി​രി നി​റ​ഞ്ഞു. മ​കൾ​ക്കാ​യി സി​നിമ വി​ട്ട അ​മ്മ മ​കൾ​ക്കൊ​പ്പം മ​ട​ങ്ങി​വ​രുമോ?

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: JALAJA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.