SignIn
Kerala Kaumudi Online
Saturday, 19 September 2020 9.58 PM IST

കൊവിഡിനെ പടിക്കുപുറത്താക്കാൻ ശ​രീ​ര​ബ​ലം​ ​കൂ​ട്ടാം,​ ​പ്ര​തി​രോ​ധം​ ​വ​ർ​ദ്ധി​പ്പി​ക്കാം

ayurveda

സം​സ്ഥാ​ന​ത്ത് ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ക്കു​ക​യാ​ണ്.​ ​ആ​ദ്യ​ ​ഘ​ട്ട​ങ്ങ​ളി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ട്ടു.​ ​എ​ന്നാ​ൽ,​ ​ഇ​ള​വു​ക​ൾ​ ​നി​ല​വി​ൽ​ ​വ​ന്ന​തോ​ടെ​ ​സ​മ്പ​ർ​ക്കം​ ​കൊ​ണ്ടും​ ​ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്കു​ന്ന​തി​ലെ​ ​പി​ഴ​വു​ക​ൾ​ ​കൊ​ണ്ടും​ ​കൊ​വി​ഡ് ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടി​ ​വ​രി​ക​യാ​ണ്.​ ​എ​ന്താ​യാ​ലും,​ ​കൊ​വി​ഡി​നൊ​പ്പം​ ​കു​റ​ച്ചു​ ​നാ​ൾ​ ​സ​ഞ്ച​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​കാ​ര്യ​മാ​യ​ ​മ​റ്റു​ ​രോ​ഗ​ങ്ങ​ളി​ല്ലാ​ത്ത​വ​രി​ൽ​ ​കൊ​വി​ഡ് ​അ​ത്ര​യ്ക്ക് ​വി​ല്ല​നു​മ​ല്ല.അ​തി​നാ​ൽ​ ​മ​റ്റ് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കൊ​പ്പം​ ​ശ​രീ​ര​ബ​ലം​ ​വ​ർ​ദ്ധി​പ്പി​ച്ച് ​മാ​ത്ര​മേ​ ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​പ​ക​ർ​ച്ച​വ്യാ​ധി​ക​ളോ​ട് ​പോ​രാ​ടി​ ​വി​ജ​യി​ക്കാ​നാ​കൂ​ ​എ​ന്ന​ ​ചി​ന്ത​ ​വ​ള​രെ​ ​പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​ ​ഒ​ന്നാ​യി​ ​മാ​റി​യി​രി​ക്കു​ന്നു.


ഈ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​ആ​യു​ർ​വേ​ദ​ ​ഔ​ഷ​ധ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ശ​രീ​ര​ബ​ലം​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നും​ ​അ​തി​ലൂ​ടെ​ ​കോ​വി​ഡ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​പ​ക​ർ​ച്ച​ ​വ്യാ​ധി​ക​ൾ​ ​ത​ട​യു​ന്ന​തി​നും​ ​ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ഉ​യ​ർ​ന്ന​ത്.​ ​അ​തി​നു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ൾ​ ​സ​ർ​ക്കാ​ർ​ ​ത​ല​ത്തി​ലും​ ​ദ്രു​ത​ഗ​തി​യി​ൽ​ ​ന​ട​പ്പി​ലാ​ക്കി.​ ​ആ​യു​ർ​ര​ക്ഷാ​ ​ക്ലി​നി​ക്കു​ക​ൾ​ ​എ​ന്ന​ ​രീ​തി​യി​ൽ​ ​പു​തി​യ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ന​ട​ത്താ​നാ​യി​ 1206​ ​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​ ​നാ​ല് ​പ​ദ്ധ​തി​ക​ൾ​ ​ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടാ​ണ് ​ആ​യു​ർ​വേ​ദ​ത്തി​ന് ​സ​ർ​ക്കാ​ർ​ ​പു​തി​യ​ ​അ​വ​സ​രം​ ​ഉ​ണ്ടാ​ക്കി​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​ശ​രീ​ര​ബ​ലം​ ​വ​ർ​ദ്ധി​പ്പി​ച്ച് ​രോ​ഗ​പ്ര​തി​രോ​ധം​ ​കൂ​ട്ടു​ന്ന​തി​നു​ള്ള​ ​ഔ​ഷ​ധ​ങ്ങ​ളും​ ​ചി​കി​ത്സ​യു​മാ​ണ് ​ഇ​ത്ത​രം​ ​ആ​യു​ർ​ര​ക്ഷാ​ ​ക്ലി​നി​ക്കു​ക​ളി​ലൂ​ടെ​ ​ല​ഭ്യ​മാ​കു​ന്ന​ത്.​ ​"​ക​രു​ത​ലോ​ടെ​ ​കേ​ര​ളം​ ​ക​രു​ത്തേ​കാ​ൻ​ ​ആ​യു​ർ​വേ​ദം​"​ ​എ​ന്ന​ ​കാ​ഴ്ച​പ്പാ​ടോ​ടെ​ ​കേ​ര​ളീ​യ​ർ​ ​അ​ത് ​ഏ​റ്റെ​ടു​ക്കു​ക​യും​ ​ചെ​യ്തു.


സ്വാ​സ്ഥ്യം
മ​രു​ന്നു​ക​ൾ​ ​പ​ര​മാ​വ​ധി​ ​കു​റ​ച്ച​ ​ദി​ന​ച​ര്യ,​ ​കാ​ലാ​വ​സ്ഥാ​ച​ര്യ,​ ​ന​ല്ല​ ​ഭ​ക്ഷ​ണം,​ ​കൃ​ത്യ​നി​ഷ്ഠ,​ ​ല​ഘു​ ​വ്യാ​യാ​മം​ ​തു​ട​ങ്ങി​യ​വ​ ​ശീ​ല​മാ​ക്കാ​നു​ള്ള​ ​ഇ​ട​പെ​ട​ൽ​ ​ന​ട​ത്തു​ക​യാ​ണ് ​ഈ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ശാ​രീ​രി​ക​വും​ ​മാ​ന​സി​ക​വു​മാ​യ​ ​ആ​രോ​ഗ്യ​മാ​ണ് ​ഇ​തി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​രോ​ഗ​മി​ല്ലാ​ത്ത​ ​ഒ​രാ​ളി​ന്റെ​ ​ആ​രോ​ഗ്യാ​വ​സ്ഥ​ ​തു​ട​ർ​ന്നും​ ​നി​ല​നി​റു​ത്തി​കൊ​ണ്ട് ​പോ​കാ​നു​ള്ള​ ​മാ​ർ​ഗ്ഗ​ങ്ങ​ളാ​ണ് ​ഈ​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

സു​ഖാ​യു​ഷ്യം
പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ ​ഏ​റ്റ​വും​ ​വേ​ഗ​ത്തി​ൽ​ ​പി​ടി​കൂ​ടു​ന്ന​തും​ ​മ​ര​ണ​ത്തി​ന് ​കാ​ര​ണ​മാ​കു​ന്ന​തും​ 60​ ​വ​യ​സ്സി​ന് ​മു​ക​ളി​ൽ​ ​പ്രാ​യ​മു​ള്ള​വ​രി​ലാ​ണ്.​ ​അ​തി​നാ​ൽ​ ​അ​വ​ർ​ക്ക് ​പ്ര​ത്യേ​ക​ ​ആ​രോ​ഗ്യ​ ​ശ്ര​ദ്ധ​ ​ന​ൽ​ക​ണം.​ ​അ​വ​ർ​ക്കു​ള്ള​ ​മ​രു​ന്നു​ക​ൾ​ ​അ​വ​രു​ടെ​ ​ദേ​ഹ​ബ​ല​ത്തെ​ ​ക്ഷീ​ണി​പ്പി​ക്കാ​ത്ത​വി​ധം​ ​വീ​ര്യം​ ​കു​റ​ഞ്ഞ​വ​യും​ ​എ​ന്നാ​ൽ,​ ​രോ​ഗ​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​മെ​ച്ച​പ്പെ​ടു​ത്തു​ന്ന​വ​യും​ ​ആ​യി​രി​ക്ക​ണം.​ ​ഇ​തി​ലു​പ​രി​ ​നി​ല​വി​ലു​ള്ള​ ​രോ​ഗ​ങ്ങ​ളു​ടെ​ ​ചി​കി​ത്സ​യ്ക്ക് ​ത​ട​സ്സ​മാ​കാ​ത്ത​ ​വി​ധ​മു​ള്ള​തും​ ​കൂ​ടി​ ​ആ​യി​രി​ക്ക​ണം.​ ​അ​തി​നു​ള്ള​ ​മ​രു​ന്നു​ക​ളാ​ണ് ​സു​ഖാ​യു​ഷ്യം​ ​പ​ദ്ധ​തി​യി​ലൂ​ടെ​ ​ന​ൽ​കു​ന്ന​ത്.​ ​നി​ല​വി​ലു​ള്ള​ ​രോ​ഗ​ങ്ങ​ളു​ടെ​ ​ശ​മ​ന​ത്തി​നു​വേ​ണ്ടി​ ​ഉ​പ​യോ​ഗി​ച്ചു​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​മ​രു​ന്നു​ക​ൾ​ക്കൊ​പ്പ​മാ​ണ് ​ഈ​ ​മ​രു​ന്നു​ക​ളും​ ​ക​ഴി​ക്കേ​ണ്ട​ത്.


പു​ന​ർ​ജ്ജ​നി
കോ​വി​ഡ് ​പോ​സി​റ്റീ​വ് ​ആ​യി​രു​ന്ന​വ​ർ,​ ​ചി​കി​ത്സ​ ​ക​ഴി​ഞ്ഞ് ​നെ​ഗ​റ്റീ​വ് ​ആ​യ​ ​ശേ​ഷം​ ​വീ​ണ്ടും​ 15​ ​ദി​വ​സ​ത്തെ​ ​വി​ശ്ര​മം​ ​കൂ​ടി​ ​ക​ഴി​ഞ്ഞി​ട്ട് ​അ​വ​രു​ടെ​ ​ആ​രോ​ഗ്യം​ ​മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്.​ ​അ​ത​ല്ലെ​ങ്കി​ൽ​ ​കോ​വി​ഡ് ​വ​ന്ന​തു​ ​കാ​ര​ണ​മു​ള്ള​ ​നി​ര​വ​ധി​ ​മ​റ്റ് ​രോ​ഗ​ങ്ങ​ൾ​ ​കൂ​ടി​ ​അ​വ​രെ​ ​തേ​ടി​ ​വ​രും.​ ​അ​തി​നാ​വ​ശ്യ​മാ​യ​ ​പ്ര​തി​രോ​ധ​ ​ഔ​ഷ​ധ​ങ്ങ​ളാ​ണ് ​പു​ന​ർ​ജ്ജ​നി​ ​പ​ദ്ധ​തി​ ​വ​ഴി​ ​ന​ൽ​കു​ന്ന​ത്.​ ​കൂ​ടു​ത​ൽ​ ​കൃ​ത്യ​ത​യോ​ടെ​യു​ള്ള​ ​ചി​കി​ത്സ​ക​ളും​ ​വി​വി​ധ​ത​ര​ത്തി​ലു​ള്ള​ ​മ​രു​ന്നു​ക​ളും​ ​ശ്ര​ദ്ധ​യും​ ​ഇ​തി​നാ​യി​ ​വേ​ണ്ടി​വ​രും.​ ​വി​ദ​ഗ്ദ്ധ​രും​ ​ഉ​ന്ന​ത​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ഉ​ള്ള​വ​രു​മാ​യ​ ​ഡോ​ക്ട​ർ​മാ​രു​ടെ​ ​സേ​വ​ന​മാ​ണ് ​ഈ​ ​പ​ദ്ധ​തി​യി​ൽ​ ​വി​നി​യോ​ഗി​ക്കു​ന്ന​ത്.

നി​രാ​മയ
ഇ​പ്പോ​ൾ​ ​പ​ല​വി​ധ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ഡോ​ക്ട​റെ​ ​കാ​ണാ​നും​ ​മ​രു​ന്നു​ ​വാ​ങ്ങാ​നും​ ​ക​ഴി​യാ​ത്ത​വ​രു​ണ്ട്.​ ​ക​ഴി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​മ​രു​ന്നു​ക​ൾ​ ​ത​ന്നെ​ ​മു​ട​ങ്ങി​പ്പോ​യ​വ​രു​മു​ണ്ട്.​ ​ശാ​രീ​രി​ക​ ​പ്ര​യാ​സ​ങ്ങ​ൾ​ക്കൊ​പ്പം​ ​മാ​ന​സി​ക​ ​വി​ഷ​മ​ങ്ങ​ൾ​ ​അ​നു​ഭ​വി​ക്കു​ന്ന​വ​രും​ ​കു​റ​വ​ല്ല.​ ​അ​തി​നൊ​രു​ ​പ​രി​ഹാ​ര​മാ​യി​ ​ഓ​ൺ​ലൈ​ൻ​ ​സം​വി​ധാ​നം​ ​വ​ഴി​ ​ഡോ​ക്ട​റോ​ട് ​വി​വ​ര​ങ്ങ​ൾ​ ​പ​റ​യു​ന്ന​തി​നും​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ത്തി​ൽ​ ​നി​ന്നും​ ​ഔ​ഷ​ധ​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള​ ​പ​ദ്ധ​തി​യാ​ണ് ​നി​രാ​മ​യ.​ ​വാ​ർ​ഡ് ​ത​ല​ ​സ​മി​തി​ക​ൾ,​ ​സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​പേ​ർ​ ​രോ​ഗി​ക​ൾ​ക്ക് ​സ​ഹാ​യം​ ​എ​ത്തി​ക്കാ​നു​ള്ള​ ​ഈ​ ​പ​ദ്ധ​തി​യി​ൽ​ ​സ​ഹാ​യ​ക​രാ​യി​ ​മാ​റും.​ ​പ​ര​മാ​വ​ധി​ ​ആ​ൾ​ക്കാ​രെ​ ​വീ​ട്ടി​ലി​രു​ത്തു​ക​ ​എ​ന്ന​തും​ ​ആ​ധു​നി​ക​ ​വി​നി​മ​യ​ ​സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ​ ​ചി​കി​ത്സ​ ​യ​ഥാ​സ​മ​യം​ ​ല​ഭ്യ​മാ​ക്കു​ക​ ​എ​ന്ന​തും​ ​ഈ​ ​പ​ദ്ധ​തി​ ​കൊ​ണ്ട് ​ഉ​ദ്ദേ​ശി​ക്കു​ന്നു.


സൗ​ജ​ന്യ​ ​ചി​കി​ത്സ
1206​ ​ആ​യു​ർ​ര​ക്ഷാ​ ​ക്ലി​നി​ക്കു​ക​ളി​ലൂ​ടെ​ ​ഒ​രു​ക്കി​യി​ട്ടു​ള്ള​ ​ഔ​ഷ​ധ​ങ്ങ​ളും​ ​ചി​കി​ത്സ​യും​ ​സൗ​ജ​ന്യ​മാ​ണ്.​ ​ഇ​വി​ടെ​ ​നി​ന്ന് ​ചി​കി​ത്സ​ ​തേ​ടാ​ൻ​ ​അ​സൗ​ക​ര്യ​മു​ള്ള​വ​ർ​ ​അ​ർ​ഹ​രാ​യ​ ​മ​റ്റ് ​ചി​കി​ത്സ​ക​രി​ൽ​ ​നി​ന്നു​ ​ത​ന്നെ​യാ​ണ് ​ചി​കി​ത്സ​ ​തേ​ടു​ന്ന​തെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണം.


ഡോ.​ ​ഷ​ർ​മ​ദ് ​ഖാൻ,
സീ​നി​യ​ർ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ,
ആ​യു​ർ​ര​ക്ഷാ​ ​ക്ലി​നി​ക്,
ചേ​ര​മാ​ൻ​ ​തു​രു​ത്ത്,
തി​രു​വ​ന​ന്ത​പു​രം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, AYURVEDA, TO AVOID COVID19
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.