മുംബയ്: അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസാധാരണമായ പരിക്കുകൾ ഉളളതായി കണ്ടെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ദുരൂഹതകൾ ദിശ സാലിയന്റെ മരണത്തിന് സുശാന്തിന്റെ മരണവുമായി ബന്ധമുണ്ടെന്നും സൂചനകൾ നൽകുന്നു.
തലയ്ക്ക് ഗുരുതര പരിക്കേറ്റതായും അസാധാരണമായ നിരവധി പരിക്കുകൾ ശരീരത്ത് കണ്ടെത്തിയതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ വീഴ്ചയുടെ ആഘാതമാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു.ജൂൺ 9 ന് പുലർച്ചെ രണ്ട് മണിയ്ക്കാണ് ദിശ താമസിച്ചിരുന്ന കെട്ടിടത്തിന്റെ 41ാം നിലയിൽ നിന്നും വീണ് മരണപ്പെടുന്നത്. എന്നാൽ ജൂൺ 11 നാണ് പോസ്റ്റ്മോർട്ടം നടത്തിയിരുന്നത്. പോസ്റ്റ്മോർട്ടം നടത്താൻ രണ്ട് ദിവസമെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങളും ഇതോടൊപ്പം ഉയർന്നുവന്നിരുന്നു. ദിശയ്ക്ക് നേര ലൈംഗിക അതിക്രമം നടന്നതായി മുതിർന്ന ബി.ജെ. പി നേതാവ് നാരായണ റാണെ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം
റിപ്പോർട്ടിൽ ദിശയ്ക്ക് എതിരെ ലൈംഗിക അതിക്രമം നടന്നതായി പരാമർശിച്ചിട്ടില്ല.
ദിശയെ ബലാത്സംഗം ചെയ്തുവെന്നും കൊലപ്പെടുത്തിയെന്നും നാരായണ റാണെ ആരോപിച്ചിരുന്നു. സുശാന്തിന്റെ മരണവുമായി ബന്ധപ്പെടുത്തി നിരവധി അഭ്യൂഹങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.രണ്ട് മരണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ നടന്നതിനാലാണിത്. ജൂൺ 9 നാണ് ദിശ മരപ്പെടുന്നത്. ഒരാഴ്ചയ്ക്ക് ശേഷം ജൂൺ 14 ന് രാവിലെ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യ ചെയ്യുകയായിരുന്നു. ദിശ ആത്മഹത്യ ചെയ്തുവെന്നായിരുന്നു മുംബയ് പൊലീസിന്റെ പ്രാഥമിക നിഗമനം.