SignIn
Kerala Kaumudi Online
Tuesday, 22 September 2020 6.33 AM IST

അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് മോദി വെള്ളിശില പാകി

ayodhya

ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിന് രജതശില. വേദമന്ത്രങ്ങളും ശ്രീരാമജയ ഘോഷങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ രാമജന്മഭൂമിയിലെ ക്ഷേത്ര നിർമ്മാണത്തിനു തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 40 കിലോഗ്രാം വരുന്ന വെള്ളിശില സ്ഥാപിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച ഭൂമിപൂജയ്‌ക്കിടെയായിരുന്നു ശിലാന്യാസം.

കാത്തിരിപ്പിന്റെ നൂറ്റാണ്ടുകൾ കടന്നെത്തിയ ഐതിഹാസിക നിമിഷമാണ് ഇതെന്നും അയോദ്ധ്യയിൽ ഇന്ത്യ ഒരു സുവർണാദ്ധ്യായം രചിക്കുകയാണെന്നും പിന്നീടു നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞു. 29 വർഷം മുമ്പ് അയോദ്ധ്യാ സന്ദർശനം നടത്തിയിട്ടുള്ള മോദി, അതിനു ശേഷമെത്തുന്നത് ഇന്നലെ രാമക്ഷേത്ര ഭൂമിപൂജയ്‌ക്ക്.

ഡൽഹിയിൽ നിന്ന് വ്യോമസേനാ വിമാനത്തിൽ ലക്‌നൗവിലെത്തിയ മോദി, ഹെലികോപ്ടറിൽ അയോദ്ധ്യയിലേക്ക് പോവുകയായിരുന്നു. സാകേത് കോളേജ് ഹെലിപാഡിൽ ഇറങ്ങിയ അദ്ദേഹത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. തുടർന്ന് ഹനുമാൻ ഗഡി ക്ഷേത്രദർശനത്തിനു ശേഷം രാമജന്മഭൂമിയിലേക്ക്. താത്ക്കാലിക ക്ഷേത്രത്തിലെ രാംലല്ലയുടെ (ശ്രീരാമന്റെ ബാലപ്രതിഷ്ഠ) സന്നിധിയിൽ സാഷ്‌ടാംഗപ്രണാമം. ക്ഷേത്രഭൂമിയിൽ പാരിജാതത്തിന്റെ തൈ നട്ട് ശിലാഫലകം അനാവരണം ചെയ്‌ത മോദി രാമക്ഷേത്രത്തിന്റെ ചിത്രമുള്ള സ്റ്റാമ്പ് പ്രകാശിപ്പിക്കുകയും ചെയ്‌തു.

ശിലാസ്ഥാപന വേദിയിലെത്തിയ പ്രധാനമന്ത്രി,​ സ‌ർവചരാചരങ്ങൾക്കായും ഭഗവാൻ ശ്രീരാമചന്ദ്രനോട് പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞു. തുടർന്ന് ഇരുപതു മിനിറ്റോളം വേദി മന്ത്രമുഖരിതം. ഉച്ചയ്‌ക്ക് 12.44നു ശേഷം 32 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള മുഹൂർത്തമാണ് ശിലാന്യാസത്തിനായി നിശ്ചയിച്ചിരുന്നത്. 12.44 കഴിഞ്ഞ് എട്ടു സെക്കൻഡ് പിന്നിട്ടപ്പോൾ പ്രധാനമന്ത്രി രാമജന്മഭൂമിയുടെ പവിത്രഭൂമിയിൽ വെള്ളിശില സ്ഥാപിച്ചു.

ഭൂമിപൂജാ ചടങ്ങുകൾ 2.30 വരെ നീണ്ടു. ഹോമകുണ്ഡത്തിനു സമീപമിരുന്ന് മോദി ശിലാപൂജയിൽ പങ്കാളിയായി.

ആർ.എസ്.എസ് അദ്ധ്യക്ഷൻ മോഹൻ ഭാഗവത്, യു.പി ഗവർണർ ആനന്ദി ബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിർമ്മാണ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവരും മോദിക്കൊപ്പം വേദിയിലുണ്ടായിരുന്നു. ഇവർ മറ്റ് ഒൻപതു ശിലകളും സ്ഥാപിച്ചു. സന്യാസി പരമ്പരകളുടെ പ്രതിനിധികളായി 135 സന്യാസിമാർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട175 പേർ ചടങ്ങിൽ പങ്കെടുത്തു.കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.

2000 കേന്ദ്രങ്ങളിലെ പവിത്രമണ്ണ്, 3 ദിവസത്തെ വേദകർമ്മങ്ങൾ

ലക്‌നൗ: ക്ഷേത്ര ശിലാസ്ഥാപനത്തിനു മുന്നോടിയായി മൂന്ന് ദിവസമായി വേദവിധിപ്രകാരമുള്ള ചടങ്ങുകൾ ശ്രീരാമ ജന്മഭൂമിയിൽ നടന്നു വരികയായിരുന്നു. ഗംഗ,​ യമുന,​ സരസ്വതി നദികളുടെ ത്രിവേണീ സംഗമമായ പ്രയാഗ്‌രാജ്,​ തലക്കാവേരിയിലെ കാവേരി,​ അസാമിലെ കാമാഖ്യ ക്ഷേത്രം,​ ഹിമാലയത്തിലെ ചാർധാം എന്നറിയപ്പെടുന്ന ഗംഗോത്രി,​ യമുനോത്രി,​ ബദരീനാഥ്,​ കേദാർ നാഥ്,​ വിവിധ ഗുരുദ്വാരകൾ,​ ജൈന ക്ഷേത്രങ്ങൾ,​ പാകിസ്ഥാനിലെ ശാരദാപീഠം തുടങ്ങി രണ്ടായിരം പുണ്യകേന്ദ്രങ്ങളിൽ നിന്ന് മണ്ണും ജലവും ശിലാസ്ഥാപന കർമത്തിനായി നേരത്തേ എത്തിച്ചിരുന്നു.

പു​തി​യ​ ​ച​രി​ത്രം,​​​ ​ഉ​യ​ര​ട്ടെ
സ്നേ​ഹ​ക്ഷേ​ത്രം​:​ ​മോ​ദി

​ ​രാ​മ​ക്ഷേ​ത്ര​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ശി​ല​ ​പാ​കി​യ​ ​ച​രി​ത്ര​നി​മി​ഷം​ ​തു​ട​ക്കം​ ​കു​റി​ച്ച​ത് ​പു​തി​യ​ ​അ​ദ്ധ്യാ​യ​ത്തി​നെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി.​ ​പ​ര​സ്‌​പ​ര​ ​സ്‌​നേ​ഹ​ത്തി​ന്റെ​യും​ ​സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും​ ​അ​സ്തി​വാ​ര​ത്തി​ന്മേ​ലാ​ക​ണം​ ​ക്ഷേ​ത്ര​ ​നി​ർ​മ്മാ​ണ​മെ​ന്നും​ ​ശി​ലാ​ന്യാ​സ​ത്തി​നു​ ​ശേ​ഷം​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗ​ത്തി​ൽ​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

നൂ​റ്റാ​ണ്ടു​ക​ളു​ടെ​ ​കാ​ത്തി​രി​പ്പി​നു​ ​ശേ​ഷം​ ​രാ​മ​ജ​ന്മ​ഭൂ​മി​ ​മോ​ചി​ത​മാ​യി​രി​ക്കു​ന്നു.​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​താ​ത്കാ​ലി​ക​ ​കൂ​ടാ​ര​ത്തി​ൽ​ ​പ്ര​തി​ഷ്ഠി​ച്ചി​രു​ന്ന​ ​രാം​ല​ല്ല​യ്ക്കാ​യി​ ​മ​ഹ​ത്താ​യ​ ​ക്ഷേ​ത്രം​ ​ഉ​യ​രു​ക​യാ​ണ്.​ ​ലോ​ക​ത്തെ​വി​ടെ​യു​മു​ള്ള​ ​ശ്രീ​രാ​മ​ഭ​ക്ത​രു​ടെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​ആ​ഹ്ളാ​ദം​ ​തി​ര​ത​ല്ലു​ക​യാ​ണ്.​ ​ത​ങ്ങ​ളു​ടെ​ ​ജീ​വി​ത​കാ​ല​ത്ത് ​രാ​മ​ക്ഷേ​ത്രം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കു​മെ​ന്ന് ​പ​ല​രും​ ​പ്ര​തീ​ക്ഷി​ച്ച​ത​ല്ല.​ ​രാ​ജ്യ​ത്തി​ന്റെ​ ​സ്വാ​ത​ന്ത്ര്യ​ ​ദി​നം​ ​ത​ല​മു​റ​ക​ളു​ടെ​ ​ത്യാ​ഗ​ത്തെ​ ​പ്ര​തി​നി​ധാ​നം​ ​ചെ​യ്യു​ന്ന​തു​പോ​ലെ,​ ​രാ​മ​ക്ഷേ​ത്ര​ത്തി​നാ​യു​ള്ള​ ​ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​ ​ദി​ന​മാ​ണ് ​ആ​ഗ​സ്‌​റ്റ് 5.​ ​മ​റ്റു​ള്ള​വ​രു​ടെ​യും​ ​താ​ത്‌​പ​ര്യ​ങ്ങ​ൾ​ ​ഉ​ൾ​ക്കൊ​ണ്ട് ​ക്ഷ​മ​യോ​ടെ​ ​കാ​ത്തി​രു​ന്ന​ ​ഭ​ക്ത​കോ​ടി​ക​ളു​ടെ​ ​സം​യ​മ​ന​ത്തി​ന്റെ​ ​പ്ര​തീ​കം​ ​കൂ​ടി​യാ​ണ് ​ത​റ​ക്ക​ല്ലി​ട​ൽ​ ​ദി​ന​മെ​ന്നും​ ​മോ​ദി​ ​പ​റ​ഞ്ഞു.ഭാ​ര​തീ​യ​ ​സം​സ്കാ​ര​ത്തി​ന്റെ​ ​അ​സ്തി​വാ​ര​മാ​ണ് ​ശ്രീ​രാ​മ​ൻ.​ ​രാ​മ​ക്ഷേ​ത്രം​ ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ ​അ​ത് ​രാ​ജ്യ​ത്തി​ന്റെ​ ​സാം​സ്കാ​രി​ക​ ​പ്ര​തി​രൂ​പ​മാ​കും.​ ​സാം​സ്കാ​രി​ക​മാ​യ​ ​അ​സ്തി​ത്വം​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​പ​ല​ ​ശ്ര​മ​ങ്ങ​ളു​മു​ണ്ടാ​യെ​ങ്കി​ലും,​​​ ​അ​യോ​ദ്ധ്യ​യി​ൽ​ ​ഉ​യ​രു​ന്ന​ ​രാ​മ​ക്ഷേ​ത്രം​ ​അ​ന​ശ്വ​ര​ ​വി​ശ്വാ​സ​ത്തെ​യും​ ​ദേ​ശ​ത്തി​ന്റെ​ ​ആ​ത്‌​മാ​വി​നെ​യും​ ​പ്ര​തി​നി​ധാ​നം​ ​ചെ​യ്യു​ന്ന​താ​കും.​ ​ത​ല​മു​റ​ക​ളെ​ ​പ്ര​ചോ​ദി​പ്പി​ക്കു​ന്ന​ ​ഇ​ച്ഛാ​ശ​ക്തി​യു​ടെ​ ​പ്ര​ഭ​വ​കേ​ന്ദ്ര​മാ​കും​ ​അ​ത്.​ ​ശ്രീ​രാ​മ​ ​സ​ന്ദേ​ശ​വും​ ​ഭാ​ര​ത​ത്തി​ലെ​ ​പു​രാ​ത​ന​ ​ആ​ചാ​ര​രീ​തി​ക​ളും​ ​ഇ​തോ​ടൊ​പ്പം​ ​ലോ​ക​മെ​ങ്ങു​മെ​ത്തു​മെ​ന്നും​ ​മോ​ദി​ ​പ​റ​ഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, AYODYA, AYODHYA TEMPLE, AYODHYA RAM MANDIR BHOOMI PUJAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.