SignIn
Kerala Kaumudi Online
Saturday, 19 September 2020 9.46 PM IST

സ്വർണക്കടത്ത് പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടും

gold-smuggling-case

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടി തുടങ്ങി. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത്, ഫൈസൽ ഫാരിദ് എന്നിവരുടെ സ്വത്തുക്കൾ മരവിപ്പിക്കാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്‌ട്രേഷൻ ഐ.ജിക്ക് കത്ത് നൽകി. ഇവരുടെ പേരിൽ കഴിഞ്ഞ വർഷങ്ങളിൽ വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിശദാംശങ്ങൾ നൽകാനും രജിസ്‌ട്രേഷൻ ഐ.ജിക്കു നൽകിയ കത്തിൽ ഇ.ഡി ആവശ്യപ്പെട്ടു. സ്വത്തുക്കൾ പിന്നീട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടും. പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി സ്വർണക്കടത്ത് കേസിലെ കുരുക്ക് മുറുക്കാനാണ് ഇ.ഡി ശ്രമം. പ്രതികളുടെ സ്വത്തുകൾ കൈമാറ്റം ചെയ്യുന്നതു തടയുന്നതിന്റെ ഭാഗമായാണ് മരവിപ്പിക്കൽ.

100കോടിയുടെ സ്വർണമാണ് കള്ളക്കടത്ത് നടത്തിയത്. ഇത് വാങ്ങാൻ പണം എങ്ങനെ ലഭിച്ചെന്നും ഏതുവഴിയാണ് പണം വിദേശത്ത് എത്തിച്ചതെന്നും ഇ.ഡി അന്വേഷിക്കും. കേസിൽ വിദേശത്ത് ഹവാലാപണമിടപാട് നടന്നതിനാൽ ഫെമ (ഫോറിൻ മണി മാനേജ്‌മെന്റ് ആക്ട്) പ്രകാരം ഇ.ഡിക്ക് അന്വേഷിക്കാനാവും. പ്രതികളുടെ ബിനാമി ഇടപാടുകളും ഇ.ഡി പരിശോധിക്കും. സ്വപ്നയ്ക്ക് നഗരമദ്ധ്യത്തിൽ കൂറ്റൻ ഫ്ളാറ്റ്സമുച്ചയമുണ്ടെന്നാണ് സൂചന. സന്ദീപിന് കേരളത്തിൽ പതിനൊന്ന് സ്ഥാപനങ്ങളുണ്ട്. പത്തനംതിട്ടയിലെ വൻ കാർവ്യാപാര സ്ഥാപനം ജൂലായ് 11ന് മന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്നതാണ്.

ഏറെക്കാലം ജോലിചെയ്ത എയർ ഇന്ത്യ സാറ്റ്സിൽ ഇരുപതിനായിരം രൂപയ്ക്കടുത്തായിരുന്നു സ്വപ്നയുടെ ശമ്പളം. കോൺസുലേറ്റിലും സ്‌പേസ് പാർക്കിലും ഒരുലക്ഷത്തിലേറെ ശമ്പളമുണ്ടായിരുന്നെങ്കിലും ഇവിടെ ജോലി ലഭിച്ചിട്ട് മൂന്നുവർഷമേ ആയിട്ടുള്ളൂ. സ്വത്തുക്കളുടെ സ്രോതസ് സ്വപ്നയ്ക്ക് വ്യക്തമാക്കേണ്ടിവരും. വരവിൽ കവിഞ്ഞ് ഇരുപത് ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇഡിക്ക് വിശദമായ സ്വത്ത് പരിശോധന നടത്താം. ഇ.ഡി അറസ്റ്റ് ചെയ്താൽ മൂന്നു മുതൽ ആറുമാസം വരെ ജാമ്യം കിട്ടില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GOLD SMUGGLINGCASE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.