SignIn
Kerala Kaumudi Online
Tuesday, 29 September 2020 10.48 AM IST

ഐ.സി.സി ഏകദിന റാങ്കിംഗ് : വിരാടും രോഹിതും മുന്നിൽ

icc-rankings

ദുബായ് : ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്‌ലി ഒന്നാം സ്ഥാനത്തും ഉപനായകൻ രോഹിത് ശർമ്മ രണ്ടാം സ്ഥാനത്തും തുടരുന്നു. 871 പോയിന്റുമായാണ് വിരാട് ഒന്നാമത് തുടരുന്നത്. രോഹിതിന് 855 പോയിന്റുകളാണുള്ളത്. പാകിസ്ഥാനി താരം ബാബർ അസമാണ് മൂന്നാം സ്ഥാനത്ത്.

ബൗളർമാരുടെ പട്ടികയിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ രണ്ടാം സ്ഥാനത്താണ്. കിവീസ് പേസർ ട്രെന്റ് ബൗൾട്ടാണ് ഒന്നാം റാങ്കിൽ . ബാറ്റ്സ്മാന്മാരുടെയും ബൗളർമാരുടെയും പട്ടികയിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇന്ത്യൻ താരങ്ങൾ ആരുമില്ല.

ആൾറൗണ്ടർമാരുടെ പട്ടികയിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ എട്ടാം റാങ്കിലാണ്.ഇംഗ്ളണ്ട് താരം ബെൻ സ്റ്റോക്സാണ് ഒന്നാം സ്ഥാനത്ത്.

ഇംഗ്ളണ്ടിനെതിരായ അട്ടിമറി വിജയത്തി​ൽ സെഞ്ച്വറി​കൾ നേടി​യി​രുന്ന അയർലാൻഡ് ക്യാപ്ടൻ ബാൽബേണി ബാറ്റ്സ്മാന്മാരുടെ റാങ്കി​ംഗ് പട്ടി​കയി​ൽ നാല് പടവ് ഉയർന്ന് 42-ാം സ്ഥാനത്തും പോൾ സ്റ്റർലിംഗ് ഒരു പടവ് ഉയർന്ന് 26-ാം സ്ഥാനത്തുമെത്തി.

ടീം റാങ്കിംഗിൽ ഇംഗ്ളണ്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ രണ്ടാമതുണ്ട്. അയർലാൻഡിനെതിരായ പരമ്പര വിജയത്തോടെ ഇംഗ്ളണ്ടിന് ഐ.സി.സി ഏകദിന ലോകകപ്പ് സൂപ്പർ ലീഗിൽ 20 പോയിന്റുകൾ ലഭിച്ചു. അയർലാൻഡിന് പത്തും.

ടോപ് ടെൻ ബാറ്റിംഗ്

(താരം , റാങ്കിംഗ് പോയി​ന്റ്)

വി​രാട് കൊഹ്‌ലി​ -871

രോഹി​ത് ശർമ്മ -855

ബാബർ അസം -829

റോസ് ടെയ്‌ലർ - 818

ഡു പ്ളെസി​ -790

വാർണർ -789

ആരോൺ​ ഫി​ഞ്ച് -767

വി​ല്യംസൺ​ -765

ജോ റൂട്ട് -759

ഡി​ കോക്ക് -755

ടോപ് ടെൻ ബൗളിംഗ്

(താരം , റാങ്കിംഗ് പോയി​ന്റ്)

ട്രെന്റ് ബൗൾട്ട് -722

ജസ്പ്രീത് ബുംറ -719

മുജീബുർ -701

കമ്മിൻസ് -689

റബാദ -665

ആമിർ -657

വോക്സ് -650

മാറ്റ് ഹെൻട്രി -641

റാഷിദ് ഖാൻ -630

ഫെർഗൂസൻ -628

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, ICC RANKINGS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.