SignIn
Kerala Kaumudi Online
Friday, 23 October 2020 5.11 PM IST

ഞാൻ വ​ന്ന​ത് മ​ത്സ​രി​ക്കാ​ന​ല്ല : ടൊ​​​വി​​​നോ

യുവതാരങ്ങളി​ൽ വേറി​ട്ട വഴി​യി​ലൂടെ സഞ്ചരി​ക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്
ടൊവി​നോ തോമസ്. ഒാരോ സി​നി​മയി​ലും വേഷവി​ധാനത്തി​ലും
അഭി​നയത്തി​ലും കഴി​യുന്നത്ര വ്യത്യസ്ത കൊണ്ടുവരാൻ ശ്രമിക്കുന്ന
ആളാണ് ടൊവി​നോ. സി​​​നി​മ​ ​ മാ​​​ത്രം​ ​ഹൃ​​​ദ​​​യ​​​ത്തി​​​ലു​​​ള്ള​ ​ ടൊ​​​വി​​​നോ​​​യു​​​ടെ​ ​പു​​​ത്ത​ൻ​ ​
വി​​​ശേ​​​ഷ​​​ങ്ങ​​​ളി​​​ലേ​​​ക്ക്..

tovino

ഓ​​​രോ​ ​സി​​​നി​​​മ​​​യി​​​ലും​ ​വ്യ​​​ത്യ​​​സ്‌​ത​ ​ലു​​​ക്കാ​​​ണ​​​ല്ലോ?

ലു​​​ക്കി​​​ലും​ ​പ്ര​​​മേ​​​യ​​​ത്തി​​​ലും​ ​വ്യ​​​ത്യ​​​സ്‌​​​ത​ത​ ​വേ​​​ണ​​​മെ​​​ന്ന് ​നി​ർ​​​ബ​​​ന്ധ​​​മു​​​ണ്ട്.​ ​ടൈ​​​പ്പ് ​കാ​​​സ്‌​​​റ്റ് ​ചെ​​​യ്യ​​​പ്പെ​​​ട​​​രു​​​ത്.​​​പി​​​ന്നെ​ ​സ്വ​​​യം​ ​ബോ​​​റ​​​ടി​​​ക്ക​​​രു​​​ത്. കൂ​​​ടു​​​ത​ൽ​ ​ക​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​ത് ​ഗോ​​​ദ​​​യി​​​ലെ​ ​ലു​​​ക്കി​​​നു​ ​വേ​​​ണ്ടി​​​യാ​​​ണ്.​ ​അ​​​തി​ൽ​ ​ഒ​​​രു​ ​ഗു​​​സ്‌​​​തി​​​ക്കാ​​​ര​​​ന്റെ​ ​ശ​​​രീ​​​രം​ ​രൂ​​​പ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ടു​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു.​ ​അ​​​തി​​​നാ​​​യി​ ​ഗു​​​സ്‌​​​തി​ ​പ​​​ഠി​​​ക്കു​​​ക​​​യും​ ​ചെ​​​യ്‌​​​തു.

വി​​​ല്ല​​​നി​ൽ​ ​നി​​​ന്ന് ​നാ​​​യ​​​ക​​​നാ​​​വാ​ൻ​ ​എ​​​ളു​​​പ്പ​​​മാ​​​യി​​​രു​​​ന്നോ?

അ​​​തി​​​നാ​​​യി​ ​ക​​​രി​​​യ​ർ​ ​പ്ളാ​ൻ​ ​ചെ​​​യ്‌​​​തി​​​ട്ടൊ​​​ന്നു​​​മി​​​ല്ല.​ ​ന​​​ട​ൻ​ ​ആ​​​ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു​ ​ആ​​​ഗ്ര​​​ഹം.​ ​വി​​​ല്ല​ൻ,​ ​നാ​​​യ​​​ക​ൻ​ ​എ​​​ന്ന​​​തൊ​​​ക്കെ​ ​യാ​​​ത്ര​​​യു​​​ടെ​ ​ഒ​​​രു​ ​ഭാ​​​ഗ​​​മാ​​​യി​​​ട്ടേ​ ​കാ​​​ണു​​​ന്നു​​​ള്ളൂ.​ ​സ​​​ഹ​​​ന​​​ട​ൻ,​ ​കൊ​​​മേ​​​ഡി​​​യ​ൻ​ ​തു​​​ട​​​ങ്ങി​യ​ ​വേ​​​ഷ​​​ങ്ങ​​​ളും​ ​ചെ​​​യ്‌​​​തു.​ ​ഒ​​​രു​ ​വേ​​​ഷ​​​വും​ ​മ​​​റ്റൊ​​​ന്നി​​​നോ​​​ട് ​സാ​​​മ്യ​​​മു​​​ള്ള​​​താ​​​വ​​​രു​​​തെ​​​ന്നേ​​​യു​​​ള്ളൂ.

സൗ​​​ഹൃ​​​ദ​​​ങ്ങ​​​ളാ​​​ണോ​ ​മ​​​ല​​​യാ​​​ള​​​ത്തി​ൽ​ ​പു​​​തി​യ​ ​സി​​​നി​​​മ​​​ക​​​ളു​​​ണ്ടാ​​​ക്കു​​​ന്ന​​​ത്?

അ​​​ങ്ങ​​​നെ​ ​പൂ​ർ​​​ണ​​​മാ​​​യി​ ​പ​​​റ​​​യാ​ൻ​ ​ക​​​ഴി​​​യി​​​ല്ല.​ ​വി​​​ജ​​​യ​​​ങ്ങ​​​ളി​ൽ​ ​സൗ​​​ഹൃ​​​ദ​​​ത്തി​​​നും​ ​വ​​​ലി​യ​ ​സ്ഥാ​​​ന​​​മു​​​ണ്ട്.​ ​സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​ ​സി​​​നി​മ​ ​മാ​​​ത്രം​ ​ചെ​​​യ്യു​​​ക​​​യെ​​​ന്ന​​​ത് ​എ​​​ന്നെ​​​ക്കൊ​​​ണ്ട് ​പ​​​റ്റാ​​​ത്ത​ ​കാ​​​ര്യ​​​മാ​​​ണ്.​ ​വ്യ​​​ത്യ​​​സ്‌​​​ത​​​മാ​യ​ ​സി​​​നി​​​മ​​​ക​ൾ​ ​ചെ​​​യ്യാ​​​നാ​​​ണ് ​ആ​​​ഗ്ര​​​ഹം.

സി​​​നി​മ​ ​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് ​എ​​​ങ്ങ​​​നെ​​​യാ​​​ണ്?

പ്ര​​​ത്യേ​​​കി​​​ച്ചൊ​​​രു​ ​മാ​​​ന​​​ദ​​​ണ്ഡ​​​മി​​​ല്ല.​ ​ക​ഥ​ ​കേ​ൾ​​​ക്കു​​​മ്പോ​​​ഴു​​​ണ്ടാ​​​കു​​​ന്ന​ ​ഒ​​​രു​ ​തോ​​​ന്ന​​​ലി​ൽ​ ​നി​​​ന്നാ​​​ണ് ​അ​​​ത് ​വേ​​​ണോ​ ​വേ​​​ണ്ട​​​യോ​​​യെ​​​ന്ന് ​തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന​​​ത്.​ ​ആ​ ​സി​​​നി​​​മ​​​യി​ൽ​ ​എ​​​നി​​​ക്കെ​​​ന്താ​​​ണ് ​ചെ​​​യ്യാ​​​നു​​​ള്ള​​​തെ​​​ന്നും​ ​നോ​​​ക്കാ​​​റു​​​ണ്ട്.


എ​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​ഉ​​​പേ​​​ക്ഷി​​​ച്ചു​ ​വ​​​ന്ന​​​യാ​ൾ​​​ക്ക് ​സി​​​നി​​​മ​​​യു​​​ടെ​ ​എ​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ​പി​​​ടി​​​കി​​​ട്ടി​​​യോ?

സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി​​​ട്ടു​​​ള്ള​ ​കാ​​​ര്യ​​​ങ്ങ​ൾ​ ​പ​​​റ്റി​​​ല്ലെ​​​ന്നു​ ​തോ​​​ന്നി​​​യ​പ്പോ​​​ഴാ​​​ണ് ​ക്രി​​​യേ​​​റ്റി​​​വാ​യ​ ​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ​തി​​​രി​​​ഞ്ഞ​​​ത്.​ ​അ​​​താ​​​വു​​​മ്പോ​ൾ​ ​പ്ര​​​ത്യേ​​​കി​​​ച്ച് ​തി​​​യ​​​റി​​​യൊ​​​ന്നു​​​മി​​​ല്ല​​​ല്ലോ.

സി​​​നി​​​മ​​​യി​​​ലെ​ ​ഏ​​​റ്റ​​​വും​ ​പ്രി​​​യ​​​പ്പെ​​​ട്ട​ ​സു​​​ഹൃ​​​ത്താ​​​രാ​​​ണ്?

ഒ​​​രു​​​പാ​​​ട് ​സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ണ്ട്.​ ​എ​​​ന്നാ​​​ലും​ ​അ​​​ഭി​​​പ്രാ​​​യം​ ​അ​​​റി​​​യാ​​​നൊ​​​ക്കെ​ ​എ​​​പ്പോ​​​ഴും​ ​ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് ​സം​​​വി​​​ധാ​​​യ​​​ക​ൻ​ ​രൂ​​​പേ​​​ഷ് ​പീ​​​താം​​​ബ​​​ര​​​നെ​​​യാ​​​ണ്.​ ​ഞാ​​​ന​​​ദ്ദേ​​​ഹ​​​ത്തി​​​ന്റെ​ ​തീ​​​വ്ര​​​ത്തി​ൽ​ ​അ​​​സി​​​‌​​​സ്‌​​​റ്റ​​​ന്റ് ​ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യി​​​രു​​​ന്നു.​ ​യു​ ​ടൂ​ ​ബ്രൂ​​​ട്ട​​​സി​ൽ​ ​അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്.
യു​​​വ​​​താ​​​ര​​​ങ്ങ​​​ളെ​​​ല്ലാം​ ​സൗ​​​ഹൃ​​​ദ​​​ത്തി​​​ലാ​​​ണ്.​ ​നി​​​വി​ൻ​ ​പോ​​​ളി​​​യെ​ ​സി​​​നി​​​മ​​​യി​ൽ​ ​വ​​​രു​​​ന്ന​​​തി​​​ന് ​മു​​​മ്പേ​ ​എ​​​നി​​​ക്ക​​​റി​​​യാം.​​​ക​​​ണ്ടാ​ൽ​ ​സം​​​സാ​​​രി​​​ക്കു​​​ന്ന​ ​രീ​​​തി​​​യി​​​ലു​​​ള്ള​ ​സൗ​​​ഹൃ​​​ദം​ ​ഞ​​​ങ്ങ​ൾ​ ​ത​​​മ്മി​​​ലു​​​ണ്ട്.​ ​പൃ​​​ഥ്വി​​​രാ​​​ജി​​​നൊ​​​പ്പം​ ​മൂ​​​ന്ന് ​സി​​​നി​​​മ​​​ക​​​ളി​ൽ​ ​ഒ​​​ന്നി​​​ച്ച​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.​ ​സ​​​ഹ​​​പ്ര​​​വ​ർ​​​ത്ത​​​ക​ൻ​ ​എ​​​ന്ന​​​തി​​​നെ​​​ക്കാ​ൾ​ ​ഒ​​​രു​ ​സു​​​ഹൃ​​​ത്തെ​​​ന്നോ​ ​ചേ​​​ട്ട​​​നെ​​​ന്നോ​ ​ഉ​​​ള്ള​ ​രീ​​​തി​​​യി​ൽ​ ​കാ​​​ര്യ​​​ങ്ങ​ൾ​ ​പ​​​റ​​​ഞ്ഞു​ ​ത​​​ന്നി​​​ട്ടു​​​ള്ള​ ​ആ​​​ളാ​​​ണ് ​അ​​​ദ്ദേ​​​ഹം.​ ​തീ​​​വ്ര​​​ത്തി​ൽ​ ​അ​​​സി​​​‌​​​സ്‌​​​റ്റ​​​ന്റ് ​ഡ​​​യ​​​റ​​​ക്‌​​​ട​​​റാ​​​യി​​​രു​​​ന്ന​​​ത് ​മു​​​ത​ൽ​ ​ദു​ൽ​​​ഖ​​​റി​​​നെ​ ​അ​​​റി​​​യാം.​ ​എ.​​​ബി.​​​സി.​​​ഡി​​​യി​​​ലും​ ​ചാ​ർ​​​ലി​​​യി​​​ലും​ ​ഒ​​​രു​​​മി​​​ച്ച് ​അ​​​ഭി​​​ന​​​യി​​​ച്ചു.​ ​അ​​​മ്മ​ ​സം​​​ഘ​​​ട​​​ന​​​യി​​​ലേ​​​ക്കു​​​ള്ള​ ​എ​​​ന്റെ​ ​നോ​​​മി​​​നേ​​​ഷ​​​നി​ൽ​ ​ഒ​​​പ്പി​​​ട്ട​​​ത് ​ദു​ൽ​​​ഖ​ർ​ ​സ​ൽ​​​മാ​​​നും​ ​പൃ​​​ഥ്വി​​​രാ​​​ജ​ ു​​​മാ​​​ണ്.​ ​ആ​​​സി​​​ഫും​ ​ഞാ​​​നും​ ​ഒ​​​രു​ ​സി​​​നി​​​മ​​​യി​​​ലേ​ ​ഒ​​​ന്നി​​​ച്ച് ​അ​​​ഭി​​​ന​​​യി​​​ച്ചു​​​ള്ളൂ.​ ​എ​​​ങ്കി​​​ലും​ ​ന​​​ല്ല​ ​സൗ​​​ഹൃ​​​ദ​​​മാ​​​ണ്.


യു​​​വ​​​നാ​​​യ​​​ക​​​ന്മാ​ർ​ ​ത​​​മ്മി​ൽ​ ​മ​​​ത്സ​​​ര​​​മു​​​ണ്ടോ?

ഞാ​ൻ​ ​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത് ​മ​​​ത്സ​​​രി​​​ക്കാ​​​ന​​​ല്ല.​ ​ആ​​​രെ​​​യെ​​​ങ്കി​​​ലും​ ​വെ​​​ട്ടി​​​ച്ച് ​മു​​​ന്നി​​​ലെ​​​ത്ത​​​ണ​​​മെ​​​ന്ന് ​ഒ​​​രി​​​ക്ക​​​ലും​ ​വി​​​ചാ​​​രി​​​ച്ചി​​​ട്ടി​​​ല്ല.​ ​ബാ​​​ക്കി​​​യെ​​​ല്ലാ​​​വ​​​രും​ ​ന​​​ല്ല​ ​രീ​​​തി​​​യി​ൽ​ ​നി​​​ന്നാ​​​ലും​ ​എ​​​ന്റെ​ ​സ്‌​​​പേ​​​സ് ​ഇ​​​വി​​​ടെ​​​ത്ത​​​ന്നെ​​​യു​​​ണ്ടാ​​​കും.​ ​സ്വ​​​ന്തം​ ​ജോ​​​ലി​ ​വൃ​​​ത്തി​​​യാ​​​യി​ ​ചെ​​​യ്യു​​​ക​​​യാ​​​ണ് ​പ്ര​​​ധാ​​​നം.​​​ഓ​​​രോ​ ​ക​​​ഥാ​​​പാ​​​ത്ര​​​വും​ ​അ​​​തി​​​ന് ​അ​​​നു​​​യോ​​​ജ്യ​​​രാ​​​യ​വ​ർ​ ​ചെ​​​യ്യു​​​മ്പോ​ൾ​ ​ന​​​ന്നാ​​​യി​​​രി​​​ക്കും.​ ​ന​​​ല്ല​​​തെ​​​ല്ലാം​ ​എ​​​നി​​​ക്ക് ​വേ​​​ണ​​​മെ​​​ന്ന് ​പ​​​റ​​​യു​​​ന്ന​​​ത് ​ശ​​​രി​​​യ​​​ല്ല​​​ല്ലോ.​ ​എ​​​ല്ലാ​​​വ​​​രും​ ​ചേ​ർ​​​ന്ന് ​ഇ​ൻ​​​ഡ​​​സ്‌​​​ട്രി​​​യെ​ ​വ​​​ള​ർ​​​ത്തി​​​ക്കൊ​​​ണ്ടു​ ​വ​​​രു​​​ന്ന​​​താ​​​യി​​​ട്ടാ​​​ണ് ​തോ​​​ന്നു​​​ന്ന​​​ത്.​ ​ആ​ർ​​​ക്കും​ ​ഒ​​​റ്റ​​​യ്‌​​​ക്ക് ​നി​​​ല​​​നി​​​ല് ​പി​​​ല്ല.

സി​​​നി​​​മ​​​യി​ൽ​ ​വ​​​ന്ന​​​തി​​​ന് ​ആ​​​രോ​​​ടെ​​​ങ്കി​​​ലും​ ​ക​​​ട​​​പ്പാ​​​ടു​​​ണ്ടോ?

ഒ​​​രു​​​പാ​​​ട് ​പേ​​​രോ​​​ടു​​​ണ്ട്.​ ​ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് ​എ​​​ന്റെ​ ​ചേ​​​ട്ട​ൻ.​ ​ജോ​​​ലി​​​യി​ൽ​ ​നി​​​ന്ന് ​രാ​​​ജി​​​വ​​​ച്ച​ ​സ​​​മ​​​യ​​​ത്ത് ​സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും​ ​മാ​​​ന​​​സി​​​ക​​​മാ​​​യും​ ​ഏ​​​റ്റ​​​വും​ ​പി​​​ന്തു​​​ണ​​​ച്ച​​​ത് ​ചേ​​​ട്ട​​​നാ​​​ണ്.​ ​എ​​​ങ്ങ​​​നെ​​​യാ​​​ണ് ​സി​​​നി​​​മ​​​യി​ൽ​ ​ചാ​ൻ​​​സ് ​ചോ​​​ദി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് ​പ​​​റ​​​ഞ്ഞു​ ​ത​​​ന്ന​​​ത് ​ജി​​​ജോ​​​യ് ​പി.​​​ആ​ർ​ ​എ​​​ന്ന​ ​നാ​​​ട​ക​ ​പ്ര​​​വ​ർ​​​ത്ത​​​ക​​​നാ​​​ണ്.​ ​അ​​​ദ്ദേ​​​ഹം​ ​പൂ​​​നെ​ ​ഫി​​​ലിം​ ​ഇ​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​ൽ​ ​അ​​​ദ്ധ്യാ​​​പ​​​ക​​​നാ​​​ണ്.
പൗ​​​ലോ​ ​കൊ​​​യ്‌​​​ലോ​ ​ആ​ൽ​​​ക്ക​​​മി​​​സ്‌​​​റ്റി​ൽ​ ​പ​​​റ​​​ഞ്ഞ​​​തു​ ​പോ​​​ലെ​ ​ഒ​​​രു​ ​കാ​​​ര്യം​ ​ആ​​​ത്മാ​ർ​​​ത്ഥ​​​മാ​​​യി​ ​ആ​​​ഗ്ര​​​ഹി​​​ച്ചാ​ൽ​ ​അ​​​ത് ​യാ​​​ഥാ​ർ​​​ത്ഥ്യ​​​മാ​​​ക്കാ​ൻ​ ​പ്ര​​​പ​​​ഞ്ചം​ ​മു​​​ഴു​​​വ​ൻ​ ​കൂ​​​ടെ​ ​നി​ൽ​​​ക്കും.​ ​അ​​​തെ​​​ന്റെ​ ​കാ​​​ര്യ​​​ത്തി​ൽ​ ​സ​​​ത്യ​​​മാ​​​ണ്.​ ​അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി​ ​എ​​​ന്നെ​ ​സ​​​ഹാ​​​യി​​​ച്ച​ ​അ​​​പ​​​രി​​​ച​​​ത​ർ​ ​പോ​​​ലു​​​മു​​​ണ്ട്.

നാ​​​യ​​​ക​​​നാ​​​യി​​​ട്ട് ​മാ​​​ത്ര​​​മേ​ ​ഇ​​​നി​ ​അ​​​ഭി​​​ന​​​യി​​​ക്കു​​​ക​​​യു​​​ള്ളോ?

അ​​​ങ്ങ​​​നൊ​​​ന്നു​​​മി​​​ല്ല.​ ​നാ​​​യ​​​ക​​​നാ​​​യി​​​ട്ട് ​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​ ​സി​​​നി​മ​ ​നാ​​​ട്ടു​​​കാ​ർ​​​ക്ക് ​ഇ​​​ഷ്‌​​​ട​​​പ്പെ​​​ട്ടി​​​ല്ലെ​​​ങ്കി​ൽ​ ​എ​​​ന്ത് ​ചെ​​​യ്യും​​​?​​​എ​​​നി​​​ക്ക് ​വേ​​​റെ​ ​തൊ​​​ഴി​​​ലൊ​​​ന്നും​ ​അ​​​റി​​​യു​​​ക​​​യു​​​മി​​​ല്ല.​ ​അ​​​തു​​​കൊ​​​ണ്ട് ​നാ​​​യ​ക​ ​വേ​​​ഷ​​​മാ​​​ണോ​​​യെ​​​ന്നു​ ​നോ​​​ക്കി​​​യ​​​ല്ല​ ​സി​​​നി​​​മ​​​ക​​​ളെ​ ​വേ​ർ​​​തി​​​രി​​​ക്കു​​​ന്ന​​​ത്.​ ​ന​​​ല്ല​ ​സി​​​നി​​​മ​​​യാ​​​ണോ​ ​മോ​​​ശം​ ​സി​​​നി​​​മ​​​യാ​​​ണോ​ ​എ​​​ന്ന​​​താ​​​ണ് ​പ്ര​​​ധാ​​​നം.

അ​​​ഭി​​​നേ​​​താ​​​വി​​​നു​ ​വേ​​​ണ്ട​ ​പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട​ ​ഗു​​​ണം?

ഓ​​​രോ​​​രു​ത്ത​ർ​​​ക്കും​ ​ഓ​​​രോ​ ​രീ​​​തി​​​യാ​​​ണ്.​ ​ജ​​​ന്മ​​​വാ​​​സ​ന​ ​ഉ​​​ണ്ടെ​​​ങ്കി​ൽ​ ​ന​​​ല്ല​​​താ​​​ണ്.​ ​ക​​​ഠി​​​നാ​​​ദ്ധ്വാ​​​നം​ ​ഉ​​​ണ്ടെ​​​ങ്കി​​​ലും​ ​ന​​​ല്ല​​​താ​​​ണ്.​ ​ഇ​​​ത് ​കൂ​​​ടി​​​യും​ ​കു​​​റ​​​ഞ്ഞും​ ​നി​ൽ​​​ക്കും.​ ​അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യി​ ​അ​​​ഭി​​​ന​​​യി​​​ക്കാ​ൻ​ ​അ​​​റി​​​യ​​​ണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: TOVINO
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.