SignIn
Kerala Kaumudi Online
Thursday, 01 October 2020 10.34 PM IST

സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കൊവിഡ്; സമ്പർക്കത്തിലൂടെ രോഗം 1017 പേർക്ക്, വിദേശത്ത് നിന്നും വന്നവർ 78, മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ170, മൂന്ന് മരണം

covidd

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് ആയിരം കടന്നു. 1017 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. വിദേശത്ത് നിന്നും വന്നവരിൽ 78 പേർക്കും മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ 170 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.76 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മൂന്നു പേർ രോഗം വന്ന് മരണമടഞ്ഞു. ജൂലൈ 31ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി ഷഹർബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് തെളിഞ്ഞു.ഇതോടെ ആകെ മരണം 97 ആയി. ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചതാണ് ഇക്കാര്യം.

സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത് 11,983 പേരാണ്. ഇന്ന് രോഗമുക്തി നേടിയവരുടെ എണ്ണം 800 ആണ്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവർ 18,337 ആയി. 12 പുതിയ ഹോട്ട് സ്‌പോട്ടുകൾ പുതുതായി ഉണ്ടായപ്പോൾ,16 ഇടങ്ങളെ ഒഴിവാക്കി.

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള‌ള കണക്ക് ഇങ്ങനെ. തിരുവനന്തപുരം 219 , കോഴിക്കോട് 174 , കാസർഗോഡ് 153 , പാലക്കാട് 136, മലപ്പുറം 129, ആലപ്പുഴ 99, തൃശൂർ 74, എറണാകുളം 73, ഇടുക്കി 58, വയനാട് 46 , കോട്ടയം 40, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്നും 33 , കൊല്ലം 31എന്നിങ്ങനെയാണ്.

തിരുവനന്തപുരം ജില്ലയിലെ 210 പേർക്കും, കാസർഗോഡ് ജില്ലയിലെ 139 പേർക്കും, കോഴിക്കോട് ജില്ലയിലെ 128 പേർക്കും, മലപ്പുറം ജില്ലയിലെ 109 പേർക്കും, ആലപ്പുഴ ജില്ലയിലെ 94 പേർക്കും, തൃശൂർ ജില്ലയിലെ 62 പേർക്കും, പാലക്കാട് ജില്ലയിലെ 61 പേർക്കും, എറണാകുളം ജില്ലയിലെ 54 പേർക്കും, വയനാട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 36 പേർക്കും, കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 23 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 3 കെ.എസ്.ഇ. ജീവനക്കാർക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎൻഎച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. എറണാകുളം ജില്ലയിൽ നിന്നുള്ള 146 പേരുടെയും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 137 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 114 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 61 പേരുടെയും, കോട്ടയം ജില്ലയിൽ നിന്നുള്ള 54 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 49 പേരുടെയും, തൃശൂർ ജില്ലയിൽ നിന്നുള്ള 48 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 46 പേരുടെയും, പാലക്കാട് ജില്ലയിൽ നിന്നുള്ള 41 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 30 പേരുടെയും, ഇടുക്കി, വയനാട് ജില്ലകളിൽ നിന്നുള്ള 20 പേരുടെ വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 18 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 16 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,36,602 പേര്‍ വീട്/ഇൻസ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,437 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1390 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പടെ ഇതുവരെ ആകെ 9,08,355 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 6346 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,32,306 സാമ്പിളുകൾ ശേഖരിച്ചതിൽ 1615 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂർ ജില്ലയിലെ മാട്ടൂൽ (കണ്ടൈൻമെന്റ് സോൺ വാർഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കൽ (1), നടുവിൽ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയൽ (7), കീരമ്പാറ (11), പെരിങ്ങോട്ടൂർ(13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ (4, 5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂർ ജില്ലയിലെ അളഗപ്പനഗർ ( കണ്ടൈൻമെന്റ് സോൺ വാർഡ് 13), വെള്ളാങ്കല്ലൂർ(18, 19), കടവല്ലൂർ (12), ചാഴൂർ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുൻസിപ്പാലിറ്റി (15, 16),വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുനിസിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 511 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, COVID UPDATE, KK SHAILAJA, HEALTH MINISTER
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.