SignIn
Kerala Kaumudi Online
Saturday, 24 October 2020 11.36 PM IST

ബെയ്റൂട്ടിൽ പൊട്ടിത്തെറിച്ചത് ലോകത്തിന്റെ ധാന്യപ്പുര

bei

ബെ​യ്റൂ​ട്ട്:​ ​ലെ​ബ​ന​നി​ലെ​ ​ബെ​യ്റൂ​ട്ട് ​തു​റ​മു​ഖ​ത്തു​ണ്ടാ​യ​ ​അ​ത്യു​ഗ്ര​ ​സ്ഫോ​ട​ന​ത്തി​ൽ​ ​ത​ക​ർ​ന്ന​ത് ​രാ​ജ്യ​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ധാ​ന്യ​പ്പു​ര​ക​ളി​ലൊ​ന്ന്.​ ​സ്ഫോ​ട​ന​ത്തി​ൽ​ ​ട​ൺ​ ​ക​ണ​ക്കി​ന് ​ഗോ​ത​മ്പ് ​ന​ശി​ച്ച​തോ​ടെ​ ​ല​ബ​ന​നി​ൽ​ ​ഇ​നി​ ​ഒ​രു​ ​മാ​സ​ത്തേ​യ്ക്കു​ള്ള​ ​ധാ​ന്യ​ങ്ങ​ൾ​ ​മാ​ത്ര​മാ​ണ് ​ബാ​ക്കി​യു​ള്ള​തെ​ന്ന് ​ധ​ന​മ​ന്ത്രി​ ​റ​വൂ​ൾ​ ​ന​ഹ്മി​ ​അ​റി​യി​ച്ചു.​ ​അ​തേ​സ​മ​യം,​ ​ധാ​ന്യ​ങ്ങ​ളു​മാ​യി​ ​കൂ​ടു​ത​ൽ​ ​ക​പ്പ​ലു​ക​ൾ​ ​രാ​ജ്യ​ത്തേ​യ്ക്ക് ​പു​റ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.
രാ​ജ്യ​ത്തെ​ ​ഭ​ക്ഷ്യ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​നാ​യി​ ​മൂ​ന്ന് ​മാ​സ​ത്തേ​ക്കെ​ങ്കി​ലു​മു​ള്ള​ ​ധാ​ന്യം​ ​സം​ഭ​രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​സം​ഭ​ര​ണ​ത്തി​നാ​യി​ ​കൂ​ടു​ത​ൽ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ശ്ര​മം​ ​തു​ട​രു​ക​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചു.​ ​ആ​റ് ​കോ​ടി​യോ​ളം​ ​ജ​ന​സം​ഖ്യ​യു​ള്ള​ ​ലെ​ബ​ന​നി​ലെ​ ​ഇ​റ​ക്കു​മ​തി​യി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​ന​ട​ക്കു​ന്ന​ ​ബെ​യ്റൂ​ട്ട് ​തു​റ​മു​ഖം​ ​സ്ഫോ​ട​ന​ത്തി​ൽ​ ​ഏ​താ​ണ്ട് ​പൂ​ർ​ണ​മാ​യി​ ​ത​ക​ർ​ന്നു.​ ​ഇ​തി​നൊ​പ്പ​മാ​ണ് ​രാ​ജ്യ​ത്ത് ​ധാ​ന്യം​ ​സം​ഭ​രി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സൈ​ലോ​യും​ ​ത​ക​ർ​ന്ന​ത്.​ ​സ്ഫോ​ട​നം​ ​ന​ട​ക്കു​മ്പോ​ൾ​ ​ബെ​യ്റൂ​ട്ട് ​സൈ​ലോ​യി​ൽ​ 15,000​ ​ട​ൺ​ ​ഗോ​ത​മ്പാ​ണ് ​ഉ​ണ്ടാ​യി​രു​ന്ന​ത്.​ ​
​ബെ​യ്റൂ​ട്ടി​ലെ​ ​ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​നു​ള്ള​ ​കാ​ര​ണ​മ​ന്വേ​ഷി​ക്കു​ക​യാ​ണ് ​ലോ​കം.​ ​ഇ​ത്ര​യും​ ​സ്ഫോ​ട​ക​ശേ​ഷി​യു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​തു​റ​മു​ഖ​ത്തെ​ ​സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ൽ​ ​സൂ​ക്ഷി​ച്ച​തെ​ന്തി​ന്,​​​ ​അ​ത് ​എ​വി​ടെ​ ​നി​ന്നു​ള്ള​താ​ണ് ​എ​ന്നൊ​ക്കെ​യു​ള്ള​ ​ചോ​ദ്യ​ങ്ങ​ളാ​ണു​യ​രു​ന്ന​ത്.​ ​അ​തേ​സ​മ​യം,​ ​സ്ഫോ​ട​ന​ത്തി​ൽ​ ​കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​ ​എ​ണ്ണം​ 137​ ​ആ​യി​ ​ഉ​യ​ർ​ന്നു.​ 2013​ൽ​ ​ഒ​രു​ ​ച​ര​ക്കു​ക​പ്പ​ലി​ൽ​നി​ന്നു​ ​പി​ടി​ച്ചെ​ടു​ത്ത​ 2750​ ​അ​മോ​ണി​യം​ ​നൈ​ട്രേ​റ്റി​നാ​ണ് ​ചൊ​വ്വാ​ഴ്ച​ ​തീ​പി​ടി​ച്ച​ത്.​ ​എ​ന്നാ​ൽ,​ ​ഇ​തു​ ​സൂ​ക്ഷി​ച്ചി​രു​ന്ന​ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ​തീ​ ​പ​ട​ർ​ന്ന​തെ​ങ്ങ​നെ​യെ​ന്നു​ ​ ​വ്യ​ക്ത​മ​ല്ല.​ ​വ​ളം​ ​നി​ർ​മാ​ണ​ത്തി​നും​ ​സ്ഫോ​ട​ക​വ​സ്തു​വാ​യും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​അ​മോ​ണി​യം​ ​നൈ​ട്രേ​റ്റി​ന്റെ​ ​ശേ​ഖ​രം​ ​സു​ര​ക്ഷാ​ഭീ​ഷ​ണി​യാ​ണെ​ന്ന് ​പ​ല​വ​ട്ടം​ ​മു​ന്ന​റി​യി​പ്പു​ ​ന​ൽ​കി​യി​രു​ന്ന​താ​ണ്.​ ​ഉ​ത്ത​ര​വാ​ദി​ക​ളാ​യ​ ​തു​റ​മു​ഖ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​മു​ഴു​വ​ൻ​ ​വീ​ട്ടു​ത​ട​ങ്ക​ലി​ൽ​ ​വ​യ്ക്കാ​നാ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​തീ​രു​മാ​നം.​ ​ സം​ഭ​വ​ത്തി​ന് ​തീ​വ്ര​വാ​ദ​ ​ബ​ന്ധ​ങ്ങ​ളി​ല്ലെ​ന്നാ​ണ് ​ഇ​തു​വ​രെ​യു​ള്ള​ ​ക​ണ്ടെ​ത്ത​ലെ​ന്ന് ​ലെ​ബ​ന​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​സ​ർ​വീ​സ് ​ മേ​ധാ​വി​ ​മേ​ജ​ർ​ ​ജ​ന​റ​ൽ​ ​അ​ബ്ബാ​സ് ​ഇ​ബ്രാ​ഹിം​ ​പ്ര​തി​ക​രി​ച്ചു.​ ​സ​ത്യാ​വ​സ്ഥ​ ​അ​റി​യു​ന്ന​തി​ന് ​മു​മ്പ് ​സം​ഭ​വ​ത്തി​ന് ​തീ​വ്ര​വാ​ദ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ ​പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​
റോ​സ​സ് ​ക​പ്പ​ൽ​ ​
ബെ​യ്റൂ​ട്ടി​ൽ​ ​കു​ടു​ങ്ങി​യ​ത്

2013​ ​ന​വം​ബ​റി​ൽ​ ​ജോ​ർ​ജി​യ​യി​ൽ​ ​നി​ന്നു​ ​മൊ​സാം​ബി​ക്കി​ലേ​ക്കു​ ​പോ​യ ​ ​മാ​ൾ​ഡോ​വ​ൻ​ ​പ​താ​ക​ ​വ​ഹി​ച്ച​ ​റ​ഷ്യ​ൻ​ ​ച​ര​ക്കു​ക​പ്പ​ൽ​ ​ദ ​ ​റോ​സ​സ് ​​ ​വി​വി​ധ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ബെ​യ്റൂ​ട്ട് ​തു​റ​മു​ഖ​ത്തു​ ​പി​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു.​ ​ നി​യ​മ​ത​ട​സ​ങ്ങ​ൾ​ ​നീ​ണ്ട​തോ​ടെ​ ​ഉ​ട​മ​സ്ഥ​ർ​ ​ക​പ്പ​ൽ​ ​ഉ​പേ​ക്ഷി​ച്ചു.​
​ഇ​തോ​ടെ​യാ​ണ്​ ​ക​പ്പ​ലി​ലെ​ ​വ​ൻ​ ​അ​മോ​ണി​യം​ ​നൈ​ട്രേ​റ്റ് ​ശേ​ഖ​രം​ ​തു​റ​മു​ഖ​ത്തെ​ ​ഒ​രു​ ​സം​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്കു​ ​ മാ​റ്റി​യ​ത്.​ 2014​നും​ 2017​നു​മി​ട​യി​ൽ​ ​ക​സ്റ്റം​സ് ​അ​ധി​കൃ​ത​ർ​ ​ഇ​ത് ​നീ​ക്കം​ ​ചെ​യ്യാ​നു​ള്ള​ ​അ​നു​മ​തി​ ​തേ​ടി​ ​അ​ഞ്ച് ​ക​ത്തു​ക​ൾ​ ​ജു​ഡീ​ഷ്യ​ൽ​ ​വ​കു​പ്പി​ന് ​അ​യ​ച്ചെ​ങ്കി​ലും​ ​മ​റു​പ​ടി​ ​ല​ഭി​ച്ചി​ല്ല.​ ​അ​ങ്ങ​നെ​ ​ഇ​ത് ​വീ​ണ്ടും​ ​ബെ​യ്റൂ​ട്ടി​ൽ​ ​ത​ന്നെ​ ​തു​ട​രു​ക​യാ​യി​രു​ന്നു.

യെമൻ തീരത്തുമുണ്ട് ഒരു 'കപ്പൽബോംബ്'

ഏദൻ: അമോണിയം നൈട്രേറ്റ്​ ബെയ്റൂട്ടിൽ സ്​ഫോടന കാരണമായതുപോലെ യമൻ തീരത്തും ഒരു 'ബോംബ്​' ഉ​പേക്ഷിക്കപ്പെട്ടു​കിടപ്പുണ്ട്​. 1.1 ദശലക്ഷം വീപ്പ അസംസ്​കൃത എണ്ണയുമായി ചെങ്കടലിൽ അഞ്ചുവർഷമായി ഉ​പേക്ഷിക്ക​പ്പെട്ടതിന്​ സമാനമായ രീതിയിൽ കിടക്കുന്ന 'സേഫർ' എന്ന എണ്ണ ടാങ്കറാണ്​ ആ ബോംബ്​. അഞ്ച്​ വർഷമായി യമനിൽ തുടരുന്ന ആഭ്യന്തര സംഘർഷത്തി​ന്റെ ഇരയും കൂടിയാണ്​ ഈ കപ്പൽ.

എൻജിൻ റൂമിൽ അടക്കം വെള്ളം കയറി മുങ്ങാറായി കിടക്കുന്ന ഈ കപ്പൽ യമൻ വിമതരായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന്​ സമീപമാണുള്ളത്​. എൻജിൻ റൂമിൽ കടൽവെള്ളം കയറിയതിനൊപ്പം കപ്പലി​ന്റെ ഭാഗങ്ങൾ കടലിൽ പതിച്ചിട്ടുമുണ്ട്​. അഞ്ചുവർഷമായി അറ്റകുറ്റപ്പണികൾ ഒന്നും നടക്കാത്ത കപ്പലിലുണ്ടാകുന്ന സാ​ങ്കേതിക തകരാറുകൾ തീപിടിത്തത്തിലേക്ക്​ നയിക്കാമെന്ന ഭീഷണിയുണ്ട്​. കപ്പൽ മുങ്ങിയാൽ ചെങ്കടലിൽ എണ്ണ പരന്ന്​ പരിസ്ഥിതിക്കും കടൽമത്സ്യങ്ങൾക്കും വൻ ദോഷം വരുത്തിവയ്ക്കും. ഈ കപ്പലിലെ എണ്ണ മറ്റ്​ ടാങ്കറുകളിലേക്ക്​ മാറ്റുന്നതുമായി ബന്ധപ്പെട്ട്​ ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ല. കപ്പലിന്റെ കേടുപാടുകൾ വിലയിരുത്താൻ ഐക്യരാഷ്​ട്രസഭ വിദഗ്​ധരെ അനുവദിക്കാമെന്ന്​ ഒടുവിൽ ഹൂതികൾ സമ്മതിച്ചിട്ടുണ്ട്​.

ഇ​പ്പോ​ഴും​ ​ജീ​വി​ച്ചി​രി​ക്കു​ന്ന​ത് ​അ​ത്ഭു​തം

ബെ​യ്റൂ​ട്ട്:​ ​ഏ​തൊ​രു​ ​വ​ധു​വി​നെ​യും​ ​പോ​ലെ​ ​വി​വാ​ഹ​ ​സ്വ​പ്ന​ങ്ങ​ളു​മാ​യി,​ ​പു​ഞ്ചി​രി​ക്കു​ന്ന​ ​മു​ഖ​ത്തോ​ടെ,​ ​വി​വാ​ഹ​ ​വ​സ്ത്ര​വും​ ​ധ​രി​ച്ച് ​വീ​ഡി​യോ​യ്ക്ക് ​പോ​സ് ​ചെ​യ്യു​ക​യാ​യി​രു​ന്നു​ 29​കാ​രി​യാ​യ​ ​ഇ​സ്ര​ ​സെ​ബ്ലാ​നി​ ​എ​ന്ന​ ​ലെ​ബ​നീ​സ് ​യു​വ​തി.​ ​പെ​ട്ട​ന്നാ​ണ്,​ ​ഇ​ടി​മു​ഴ​ക്ക​ത്തെ​ക്കാ​ൾ​ ​തീ​വ്ര​മാ​യ​ ​ഒ​രു​ ​ശ​ബ്ദം​ ​കേ​ട്ട​ത്.​ ​ഉ​ട​ൻ​ ​അ​വ​ൾ​ ​അ​വി​ടെ​ ​നി​ന്നും​ ​ഓ​ടി​ ​മ​റ​ഞ്ഞു.​ ​ബെ​യ്റൂ​ട്ട് ​സ്ഫോ​ട​ന​ ​ദൃ​ശ്യ​ങ്ങ​ൾ​ക്ക് ​പി​ന്നാ​ലെ​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വൈ​റ​ലാ​യ​ ​വീ​ഡി​യോ​ക​ളി​ലൊ​ന്നാ​ണി​ത്.
ചൊ​വ്വാ​ഴ്ച്ച​ ​ലെ​ബ​ന​ൻ​ ​ത​ല​സ്ഥാ​ന​ത്തു​ണ്ടാ​യ​ ​തീ​വ്ര​ ​സ്ഫോ​ട​ന​ ​സ​മ​യ​ത്താ​ണ് ​ഇ​സ്ര​യു​ടെ​ ​വി​വാ​ഹ​ ​ഫോ​ട്ടോ​ഷൂ​ട്ടും​ ​ന​ട​ന്ന​ത്.​ ​സം​ഭ​വം​ ​ഓ​ർ​ക്കു​മ്പോ​ൾ​ ​ഇ​ന്നും​ ​ക​ണ്ണു​ക​ളി​ൽ​ ​ഭീ​തി​യാ​ണെ​ന്ന് ​അ​മേ​രി​ക്ക​യി​ൽ​ ​ഡോ​ക്റാ​യ​ ​ഇ​സ്ര​യും​ ​ഭ​ർ​ത്താ​വ് ​അ​ഹ്മ​ദ് ​സു​ബെ​യും​ ​പ​റ​യു​ന്നു.
'​ര​ണ്ടാ​ഴ്ച​യോ​ള​മാ​യി​ ​ വി​വാ​ഹ​ ഒ​രു​ക്ക​ങ്ങ​ളു​ടെ​ ​തി​ര​ക്കി​ലാ​യി​രു​ന്നു.​ ​വെ​ള്ള​ ​വ​സ്ത്ര​ത്തി​ൽ​ ​എ​ന്റെ​ ​മാ​താ​പി​താ​ക്ക​ൾ​ ​എ​ന്നെ​ ​കാ​ണാ​ൻ​ ​പോ​കു​ന്നു​വെ​ന്ന​തും​ ​ഞാ​ൻ​ ​രാ​ജ​കു​മാ​രി​യെ​പ്പോ​ലെ​ ​സു​ന്ദ​രി​യാ​കു​ന്ന​തു​മൊ​ക്കെ​ ​സ​ന്തോ​ഷം​ ​ന​ൽ​കു​ന്ന​ ​കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​സ്ഫോ​ട​നം​ ​എ​ല്ലാം​ ​മാ​റ്റി​മ​റി​ച്ചു.​ ​ഞാ​നി​പ്പോ​ഴും​ ​ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന​ത് ​അ​ത്ഭു​തം.
എ​ന്താ​ണ് ​സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ​മ​ന​സി​ലാ​യി​ല്ല.​ ​ഞാ​ൻ​ ​മ​രി​ക്കാ​ൻ​ ​പോ​വു​ക​യാ​ണോ​ ​എ​ങ്ങ​നെ​യാ​വും​ ​മ​രി​ക്കു​ക​ ​എ​ന്നെ​ല്ലാം​ ​ആ​ലോ​ചി​ച്ചു.​ ​ശ​ബ്ദം​ ​കേ​ട്ട​യു​ട​ൻ​ ​ഞ​ങ്ങ​ളെ​ല്ലാം​ ​ആ​ ​പ്ര​ദേ​ശ​ത്ത് ​നി​ന്ന് ​ഓ​ടി​ ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.
അ​പ​ക​ട​ത്തി​ലാ​യ​വ​രെ​ക്കു​റി​ച്ച് ​ ആ​ലോ​ചി​ച്ച് ​ഏ​റെ​ ​വി​ഷ​മി​ച്ചു.​ ​ബെ​യ്റൂ​ത്തി​നു​ണ്ടാ​യ​ ​നാ​ശം​ ​ക​ണ്ട​പ്പോ​ൾ,​ ​ഇ​പ്പോ​ഴും​ ​ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ട​ല്ലോ​ ​എ​ന്നോ​ർ​ത്ത് ​ദൈ​വ​ത്തി​ന് ​ന​ന്ദി​ ​പ​റ​ഞ്ഞു​'​-​ ​ഇ​സ്ര​ ​പ​റ​യു​ന്നു.​ ​
ഇ​ത്ര​ത്തോ​ളം​ ​തീ​വ്ര​മാ​യൊ​രു​ ​സ്ഫോ​ട​ന​വും​ ​ശ​ബ്ദ​വും​ ​ജീ​വി​ത​ത്തി​ൽ​ ​കേ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ​ഇ​സ്ര​യു​ടെ​ ​ഭ​ർ​ത്താ​വ് ​അ​ഹ്മ​ദ് ​സു​ബെ​ ​പ​റ​യു​ന്ന​ത്.​ ​വി​വാ​ഹ​ ​ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി​ ​അ​മേ​രി​ക്ക​യി​ൽ​ ​നി​ന്ന് ​മൂ​ന്നാ​ഴ്ച്ച​ ​മു​മ്പാ​ണ് ​ഇ​സ്ര​ ​ലെ​ബ​നി​ലെ​ത്തി​യ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.