SignIn
Kerala Kaumudi Online
Thursday, 28 January 2021 12.35 PM IST

ഇന്ന് ക​ർ​ക്ക​ട​ക​ത്തി​ലെ​ ​രേ​വ​തി​, കൈതപ്രത്തിന് സപ്‌ത‌തി

gg

വ​ർ​ഷ​ങ്ങ​ൾ​ക്കു​ ​മു​മ്പാ​ണ്,​ ​തൊ​ണ്ണൂ​റു​ക​ളി​ലെ​പ്പോ​ഴോ...​ ​കോ​ഴി​ക്കോ​ട് ​തി​രു​വ​ണ്ണൂ​രി​ലെ​ ​ വീ​ട്ടി​ൽ​ ​ദേ​വി​ച്ചേ​ച്ചി​ ​സ്‌​നേ​ഹ​പൂ​ർ​വ്വം​ ​മു​ന്നോ​ട്ടു​വെ​ച്ച​ ​തൂ​വെ​ള്ള​ ​ഇ​ഡ്ഡ​ലി​യി​ൽ​ ​ക​ടു​മാ​ങ്ങാ​ ​നീ​രൊ​ഴി​ച്ച്ചാ​ലി​ച്ച് രു​ചി​ച്ച്, ദാ​മോ​ദ​രേ​ട്ട​ൻ​ ​പ​റ​ഞ്ഞു​ ​:​ ​'​'​ഇ​താ​ണ് ​സ​മ്പൂ​ർ​ണ​ ​രു​ചി​ല​യം...​ ​പാ​ക​ത്തി​ന് ​എ​രി​വ്,​ ​പാ​ക​ത്തി​ന് ഉ​പ്പ്,​ ​ഇ​ഡ്ഡ​ലി​യി​ലു​മ​തേ...​ ​ഉ​ഴു​ന്നി​ന്റേ​യും​ ​അ​രി​യു​ടെ​യും​ ​സു​സ​മ്മേ​ള​നം...​ ​സ​ര​സ​മ്മേ​ള​നം...​""
ആ​ ​പ​റ​ഞ്ഞ​ത്,​ ​കൈ​ത​പ്രം​ ​ഗാ​ന​ങ്ങ​ളു​ടെ​ ​കൂ​ടി​ ​രു​ചി​ക്കൂ​ട്ട​ല്ലേ​യെ​ന്ന് ​ഞാ​ന​പ്പോ​ഴോ​ർ​ത്തു.​ ​ച​ട്ട്ണി​യും​ ​സാ​മ്പാ​റു​മ​ല്ലാ​തെ​ ​ആ​ദ്യ​മാ​യാ​യി​രു​ന്നു​ ​ഇ​ഡ്ഡ​ലി​യി​ൽ,​ ​ക​ടു​കു​ ​രു​ചി​യു​ള്ള​ ​ക​ണ്ണി​മാ​ങ്ങ​ ​അ​ച്ചാ​ർ​ ​ചേ​ർ​ത്ത് ​ക​ഴി​ക്കു​ന്ന​ത്...​ ​മ​ന​സി​ല​പ്പോ​ൾ​ ​തെ​ളി​ഞ്ഞ​ത്,​ ​'​ദേ​വ​ദു​ന്ദു​ഭീ​ ​സാ​ന്ദ്ര​ല​യ​"​ ​മാ​ണോ​ ​'​പൂ​വ​ട്ട​ക​ ​ത​ട്ടി​ച്ചി​ന്നി​"​ ​യാ​ണോ​ ​എ​ന്നോ​ർ​ക്കു​ന്നി​ല്ല...​!​ ​അ​തേ​താ​യാ​ലും​ 1986​ ​ൽ​ ​ആ​ ​വ്യ​ത്യ​സ്ത​ ​രാ​ഗ​ല​യ​ങ്ങ​ളി​ലൂ​ടെ​ ​സ​മാ​രം​ഭി​ച്ച​ ​കൈ​ത​പ്രം​ ​വ​രി​ക​ളു​ടെ​ ​വീ​ര​രു​ചി​യും​ ​സ്‌​നേ​ഹ​സു​ഗ​ന്ധ​വു​മൊ​ക്കെ​ ​നാ​വി​ലും​ ​മ​ന​സി​ലും​ ​വ​ന്നു​ ​നി​റ​ഞ്ഞു.​ ​ച​ല​ച്ചി​ത്ര​പ്ര​വേ​ശം​ ​ന​ട​ത്തും​മു​മ്പു​ത​ന്നെ​ ​ഒ​രു​ ​ക​വി​യെ​ന്ന​ ​നി​ല​യി​ലും​ ​ഗാ​യ​ക​നെ​ന്ന​ ​നി​ല​യി​ലും​ ​കൈ​ത​പ്രം​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി​ ​എ​ന്ന​ ​പേ​ര് ​മ​ല​യാ​ളി​ക​ൾ​ക്കു​ ​പ​രി​ചി​ത​മാ​യി​രു​ന്നു​;​ ​ഞ​ങ്ങ​ൾ​ ​പ​യ്യ​ന്നൂ​ർ​കാ​ർ​ക്ക് ​പ്ര​ത്യേ​കി​ച്ചും...​ ​പ​യ്യ​ന്നൂ​ര​മ്പ​ല​ത്തി​ൽ​ ​തൊ​ഴാ​ൻ​ ​വ​രു​മ്പോ​ൾ,​ ​തൊ​ട്ടു​ ​മു​ന്നി​ലു​ള്ള​ ​ചി​റ​യി​ലും,​ ​അ​രി​കെ​യു​ള്ള​ ​എ​ന്റെ​ ​ഇ​ല്ല​ത്തും​ ​വ​ന്ന​ണ​യാ​റു​ള്ള​ ​ദാ​മോ​ദ​രേ​ട്ട​ൻ,​ ​അ​ച്ഛ​നു​മാ​യു​ള്ള​ ​അ​ടു​പ്പം​ ​വ​ഴി​യാ​ണ്,​ ​എ​ന്റെ​ ​മ​ന​സ്സി​ലേ​ക്കും​ ​ചേ​ക്കേ​റി​യ​ത്.​ ​അ​ക്കാ​ല​ത്ത് ​ശാ​ന്തി​യും​ ​ശാ​സ്ത്രീ​യ​സം​ഗീ​ത​വും​ ​ദേ​ശാ​ട​ന​വു​മൊ​ക്കെ​യാ​യി​രു​ന്നു​ ​ആ​ ​കൈ​ത​പ്ര​ദേ​ശ​വാ​സി​യു​ടെ​ ​ജീ​വി​ത​വ​ഴി.
പ​യ്യ​ന്നൂ​ർ​ ​പെ​രു​മ്പ​യി​ൽ​ ​നി​ന്ന് ​നാ​ലു​നാ​ഴി​ക​ ​ന​ട​ന്നാ​ലെ​ത്താ​വു​ന്ന​ ​കോ​റോം​ ​ഗ്രാ​മ​ത്തി​ൽ​ ​അ​ച്‌​ഛ​ന​ല്പം​ ​കൃ​ഷി​യു​ണ്ടാ​യി​രു​ന്നു.​ ​കോ​ളേ​ജ് ​ഒ​ഴി​വി​ൽ​ ​ഞാ​നും​ ​അ​വി​ടെ​ ​എ​ത്തും.​ ​ചി​ല​പ്പോ​ഴൊ​ക്കെ​ ​തൊ​ട്ട​ടു​ത്തു​ള്ള​ ​പു​ല്ലേ​രി​ ​ഇ​ല്ല​ത്തു​ ​നി​ന്നാ​യി​രു​ന്നു​ ​ഉ​ച്ച​യൂ​ണും​ ​കാ​പ്പി​യു​മൊ​ക്കെ.​ ​ദേ​വീ​സ​ഹാ​യം​ ​യു.​പി.​ ​സ്‌​കൂ​ളി​ന്റെ​ ​ഭ​ര​ണാ​വ​കാ​ശ​വും​ ​അ​വ​ർ​ക്കാ​യി​രു​ന്നു.​ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​യെ​ന്ന​ ​ഗൃ​ഹ​നാ​ഥ​നാ​യ​ ​ഉ​ണ്ണി​യേ​ട്ട​നെ​യാ​യി​രു​ന്നു​ ​ഞാ​നാ​ദ്യം​ ​പ​രി​ച​യ​പ്പെ​ടു​ന്ന​ത്.​ ​പി​ന്നീ​ട് ​മ​ക്ക​ളാ​യ​ ​ദേ​വി​യേ​യും​ ​യ​മു​ന​യേ​യും​ ​ഭ​വ​ദാ​സ​നേ​യു​മൊ​ക്കെ...​ ​ദേ​വി​ച്ചേ​ച്ചി​യു​ടെ​ ​ഭ​ർ​ത്താ​വാ​യി​ ​കൈ​ത​പ്ര​ത്തു​ ​നി​ന്നെ​ത്തി​യ​ ​ദാ​മോ​ദ​ര​ൻ​ ​എ​ന്ന​ ​സു​ന്ദ​ര​താ​ടി​ക്കാ​ര​ൻ​ ​യു​വാ​വി​നേ​യും​ ​ഞാ​ന​ക്കാ​ല​ങ്ങ​ളി​ലാ​ണ് ​അ​ടു​ത്ത​റി​യു​ന്ന​ത്.
തി​രു​വ​ന​ന്ത​പു​ര​ത്ത് ​ശാ​ന്തി​യും​ ​കാ​വാ​ലം​ക​ള​രി​യി​ലെ​ ​ന​ട​ന​വു​മാ​യി​ച്ചേ​ർ​ന്ന​ ​ഒ​രു​ ​പൂ​ർ​വ​കാ​ല​ത്താ​ണ് ​കൈ​ത​പ്രം​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി​ ​എ​ന്ന​ ​ക​ലാ​കാ​ര​ൻ​ ​ഉ​രു​വം​ ​കൊ​ള്ളു​ന്ന​ത്.​ ​ന​രേ​ന്ദ്ര​പ്ര​സാ​ദ്,​ ​നെ​ടു​മു​ടി​ ​വേ​ണു,​ ​ഗോ​പി,​ ​അ​ര​വി​ന്ദ​ൻ,​ ​ക​ട​മ്മ​നി​ട്ട,​ ​വി​ന​യ​ച​ന്ദ്ര​ൻ​ ​തു​ട​ങ്ങി​യ​വ​രു​ടെ​ ​ആ​ട്ട​പ്ര​കാ​ര​ങ്ങ​ൾ​ ​ആ​ ​യു​വാ​വി​ന്റെ​ ​ഹൃ​ത്ത​ട​ത്തി​ൽ​ ​ന​ന്നാ​യി​ ​വി​ള​ങ്ങി.​ ​പ​യ്യ​ന്നൂ​ർ​ ​ഗാ​ന്ധി​ ​മൈ​താ​നി​യി​ൽ​ ​അ​ര​ങ്ങേ​റി​യ​ ​'​അ​വ​ന​വ​ൻ​ ​ക​ട​മ്പ​യി​"​ ​ലെ​ ​ആ​ട്ട​പ്പ​രി​ഷ​ക​ളി​ലൊ​രാ​ളു​ടെ​ ​സു​ന്ദ​ര​രൂ​പം​ ​എ​ന്റെ​ ​മ​ന​സി​ലു​ണ്ട്.​ ​ത​ല​സ്ഥാ​ന​വാ​സം​ ​വെ​ടി​ഞ്ഞ് ​കോ​ഴി​ക്കോ​ടെ​ത്തി​യ​ ​കാ​ല​ത്താ​ണ്,​ ​നെ​ടു​മു​ടി​ ​വേ​ണു​ ​വ​ഴി​ ​അ​ടു​പ്പ​ക്കാ​ര​നാ​യ​ ​ഫാ​സി​ൽ​ ​'​എ​ന്നെ​ന്നും​ ​ക​ണ്ണേ​ട്ട"നി​ലേ​ക്ക് ​കൈ​ത​പ്രം​ ​എ​ന്ന​ ​യു​വ​ക​വി​യെ​ ​പ​രീ​ക്ഷി​ക്കു​ന്ന​ത്.​ ​ക്ലാ​സി​ക്ക​ൽ​ ​ര​ച​ന​യാ​യ​ ​'​ദേ​വ​ദു​ന്ദു​ഭീ​രാ​ഗ​ല​യം,​ ​ദി​വ്യ​വി​ഭാ​ത​ ​സോ​പാ​ന​ ​രാ​ഗ​ല​യം"എ​ഴു​തി​ ​വി​സ്‌​മ​യി​പ്പി​ച്ച​പ്പോ​ൾ​ത്ത​ന്നെ​ ​തീ​ർ​ത്തും​ ​നാ​ടോ​ടി​ ​ര​ച​ന​യാ​യ​ ​'​പൂ​വ​ട്ട​ക​ ​ത​ട്ടി​ച്ചി​ന്നി,​ ​പൂ​മ​ല​യി​ൽ​ ​പു​തു​മ​ഴ​ ​തെ​ന്നി​" ​യി​ലൂ​ടെ​ ​മ​ല​യാ​ളി​യു​ടെ​ ​മ​ന​സ്സി​ൽ​ ​ത​ക​ത​ക​ ​താ​ളം​ ​കൊ​ട്ടി,​ ​ഏ​ത് ​രാ​ഗ​വും​ ​ഏ​ത് ​ഭാ​വ​വും​ ​ത​നി​ക്കു​വ​ഴ​ങ്ങു​മെ​ന്ന് ​തെ​ളി​യി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം...

desadanam

എ​ൺ​പ​തു​ക​ളു​ടെ​ ​ഒ​ടു​വി​ൽ,​ ​ഒ​രു​നാ​ൾ​ ​സ​ന്ധ്യ​ക്ക് ​പ​യ്യ​ന്നൂ​ര​മ്പ​ല​ത്തി​ൽ​ ​തൊ​ഴു​തി​റ​ങ്ങും​ ​വ​ഴി​ ​അ​ച്ഛ​നെ​ ​കാ​ണാ​ൻ​ ​എ​ത്തു​ന്നു​ ​ദാ​മോ​ദ​രേ​ട്ട​ൻ...​ ​പ​തി​വു​ ​തോ​ൾ​തു​ണി​സ​ഞ്ചി​ക്ക് ​ക​ന​മ​ല്പം​ ​കൂ​ടു​ത​ലു​ണ്ട്.​ ​''ഒ​രു​ ​യാ​ത്ര​യു​ണ്ട്,​ ​മെ​ർ​ക്കാ​റ​യി​ൽ​ ​പ​പ്പേ​ട്ട​ന്റെ​ ​പ​ടം​ ​ന​ട​ക്കു​ന്നു.​"​"​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ത​ലേ​ന്ന​ത്തെ​ ​പ​ത്ര​ത്തി​ൽ​ ​പി.​ ​പ​ത്മ​രാ​ജ​ന്റെ​ ​'​ഇ​ന്ന​ലെ​"യു​ടെ​ ​വാ​ർ​ത്ത​ ​ക​ണ്ട​ ​കാ​ര്യം​ ​ഞാ​നോ​ർ​ത്ത് ​പു​ള​കി​ത​നാ​യി.​ ​അ​ക്കാ​ല​ത്ത് ​തൃ​ക്ക​രി​പ്പൂ​ർ​ ​ എ​സ്.​ബി.​ടി.​യി​ൽ​ ​ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു​ ​ ഞാ​ൻ.​ ​ എ​ഴു​ത്തി​നോ​ടൊ​പ്പം​ ​സി​നി​മ​യും​ ​ത​ല​യ്‌​ക്കു​ ​പി​ടി​ച്ച​ ​കാ​ലം...​ ​ആ​ ​സ​ന്ധ്യ​യ്ക്ക് ​ഞാ​നും​ ​ദാ​മോ​ദ​രേ​ട്ട​നൊ​പ്പം​ ​കൂ​ടു​ന്നു.​ ​സ്വ​ന്തം​ ​അ​നു​ജ​നെ​ ​കൈ​പി​ടി​ച്ചു​ ​കൊ​ണ്ടു​പോ​കും​പോ​ലെ​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം​ ​എ​ന്നെ​ ​പ​ത്മ​രാ​ജ​ന്റെ​ ​മു​ന്നി​ലെ​ത്തി​ക്കു​ന്ന​തും​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും.​ ​ആ​യി​ടെ​ ​വ​ന്ന​ ​എ​ന്റെ​ ​ക​ഥ​ ​വാ​യി​ച്ച​ ​കാ​ര്യം​ ​പ​പ്പേ​ട്ട​ൻ​ ​ഓ​ർ​ത്തെ​ടു​ക്കു​ന്നു.​ ​ജ​യ​റാ​മി​നും​ ​ശോ​ഭ​ന​യ്‌​ക്കും​ ​ശ്രീ​വി​ദ്യ​യ്‌​ക്കു​മൊ​ക്കെ​ ​യു​വ​ക​ഥാ​കൃ​ത്തെ​ന്ന​ ​നി​ല​യി​ൽ​ ​എ​ന്നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

'​ക​ണ്ണി​ൽ,​ ​മെ​യ്യി​ൽ,​ ​നി​ന്നോ​ർ​മ്മ​പ്പൂ​വി​ൽ,​ ​ഇ​ന്നാ​രോ​ ​പീ​ലി​യു​ഴി​ഞ്ഞു...​"​ ​എ​ന്ന​ ​മ​നോ​ഹ​ര​ഗാ​നം,​ ​പെ​രു​മ്പാ​വൂ​രി​ന്റെ​ ​സം​ഗീ​ത​ത്തി​ൽ​ ​ഒ​ഴു​കി​പ്പ​ര​ക്കു​മ്പോ​ൾ​ ​എ​ന്റെ​ ​ക​ണ്ണു​ക​ളി​ലെ​ ​വി​സ്മ​യം​ ​വാ​യി​ച്ച് ​ദാ​മോ​ദ​രേ​ട്ട​ൻ​ ​പ​റ​ഞ്ഞു​:​ ​'​'ബാ​ബൂ​ ​വേ​ണ​മെ​ങ്കി​ൽ​ ​ഒ​ന്നു​ര​ണ്ടു​ ​ദി​വ​സം​ ​കൂ​ടി​ ​ഇ​വി​ടെ​ ​കൂ​ടി​ക്കോ​ ​-​ ​എ​ന്റെ​ ​മു​റി​യു​ണ്ട​ല്ലോ​ ​-​ ​ഞാ​ൻ​ ​പ​പ്പേ​ട്ട​നോ​ടു​ ​പ​റ​യാം.​ ​എ​നി​ക്ക് ​അ​ടി​യ​ന്തി​ര​മാ​യി​ ​സി​ബി​യു​ടെ​ ​ലൊ​ക്കേ​ഷ​നി​ലേ​ക്കു​ ​പോ​ക​ണം.""
ദൃ​ശ്യ​ലോ​ക​ത്തി​ലേ​ക്കു​ള്ള​ ​എ​ന്റെ​ ​ക​വാ​ട​മാ​യി​രു​ന്നു​ ​അ​ന്ന് ​ദാ​മോ​ദ​രേ​ട്ട​ൻ​ ​തു​റ​ന്നി​ട്ട​ത്...​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​ദി​വ​സ​മ​ല്ല,​ ​പ​പ്പേ​ട്ട​ന്റെ​ ​പ്രി​യ​പ്പെ​ട്ട​വ​നാ​യി​ ​ര​ണ്ടാ​ഴ്‌​ച​യി​ലേ​റെ​ ​ഞാ​ൻ​ ​മെ​ർ​ക്കാ​റ​യി​ൽ​ ​ക​ഴി​ഞ്ഞു.​ ​പ​പ്പേ​ട്ട​ന്റെ​ ​എ​ഴു​ത്തി​ന് ​സാ​ക്ഷി​യാ​യി.​ ​പ​ക​ർ​ത്തെ​ഴു​ത്തു​കാ​ര​നാ​യി.​ ​കാമ​റാ​മാ​ൻ​ ​വേ​ണു​വു​മാ​യും​ ​അ​സോ​സി​യേ​റ്റ് ​ ജോ​ഷി​മാ​ത്യു​വു​മാ​യും​ ​ അ​സി​സ്റ്റ​ന്റ് ​ബ്ല​സ്സി​യു​മാ​യു​മൊ​ക്കെ​ ​അ​ടു​ത്തു.​ ​പ​പ്പേ​ട്ട​ന്റെ​ ​ ഉ​പ​ദേ​ശ​പ്ര​കാ​രം​ ​ ബാ​ങ്കി​ൽ​ ​സ്ഥ​ലം​ ​മാ​റ്റം​ ​വാ​ങ്ങി​ ​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കെ​ത്തി.​ 1991​-​ൽ​ ​പ​പ്പേ​ട്ട​നി​ല്ലാ​ത്ത​ ​ന​ഗ​ര​ത്തി​ൽ​ ​വ​ണ്ടി​യി​റ​ങ്ങി.​ ​ജോ​ഷി​ ​മാ​ത്യു​വി​ന്റെ​ ​'​ന​ക്ഷ​ത്ര​ക്കൂ​ടാ​ര​'​ത്തി​ലൂ​ടെ​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യി.​ ​എ​ന്റെ​ ​ദൃ​ശ്യ​ലോ​കം​ ​വ​ള​ർ​ന്നു.​ ​ഇ​പ്പോ​ഴും​ ​എ​ന്റെ​ ​ടെ​ലി​വി​ഷ​ൻ​ ​സ്റ്റു​ഡി​യോ​യി​ൽ​ ​കാ​മ​റ​യ്‌​ക്കു​ ​പി​ന്നി​ൽ​ ​നി​ൽ​ക്കു​മ്പോ​ൾ​ ​ഞാ​നാ​ദ്യ​മോ​ർ​ക്കു​ന്ന​ത് ​ദാ​മോ​ദ​രേ​ട്ട​നെ​യാ​ണ്,​ ​പ്ര​ണാ​മ​പൂ​ർ​വ്വം​ ​പ​പ്പേ​ട്ട​നേ​യും.
തൊ​ണ്ണൂ​റു​ക​ൾ​ ​കൈ​ത​പ്രം​ ​എ​ന്ന​ ​ഗാ​ന​ര​ച​യി​താ​വി​ന്റെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​തി​ള​ക്ക​മാ​ർ​ന്ന​ ​വ​ർ​ഷ​ങ്ങ​ളാ​യി​രു​ന്നു.​ ​ശ്രീ​നി​വാ​സ​ന്റെ​ ​ആ​ദ്യ​ ​സം​വി​ധാ​ന​സം​രം​ഭ​മാ​യ​ ​'​വ​ട​ക്കു​നോ​ക്കി​ ​യ​ന്ത്ര​"ത്തി​നു​വേ​ണ്ടി​ ​എ​ഴു​തി​യ​ ​'മാ​യാ​മ​യൂ​രം​ ​പീ​ലി​ ​നീ​ർ​ത്തി​യോ,​ ​ആ​ശാ​മ​രാ​ളം​ ​താ​ള​മേ​കി​യോ​"​ ​എ​ന്ന​ ​ജോ​ൺ​സ​ൺ​ ​മാ​ഷ് ​ഈ​ണ​മി​ട്ട​ ​ഗാ​നം​ ​ഏ​റെ​ ​ശ്ര​ദ്ധേ​യ​മാ​യി.​ ​മ​നോ​ഹ​ര​മാ​യി​ ​ആ​ല​പി​ച്ച​ ​എം.​ജി.​ ​ശ്രീ​കു​മാ​റി​ന​ത് ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​നേ​ടി​ ​കൊ​ടു​ത്തു.​ ​ആ​ ​സി​നി​മ​യു​ടെ​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ ​ജ​യ​രാ​ജ്,​ 1990​ ​ൽ​ ​'​വി​ദ്യാ​രം​ഭം​"​ ​എ​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​മൊ​രു​ക്കി​യ​പ്പോ​ൾ​ ​കൈ​ത​പ്ര​ത്തെ​ ​കൂ​ടെ​ ​കൂ​ട്ടി.​ ​'​എ​ന്നെ​ന്നും​ ​ക​ണ്ണേ​ട്ട​നി​"​ ​ലെ​ ​ഗാ​ന​ങ്ങ​ളി​ലൂ​ടെ​ ​കൈ​ത​പ്രം​ആ​രാ​ധ​ക​നാ​യി​ ​മാ​റി​യി​രു​ന്നു​ ​ജ​യ​രാ​ജ്.​ ​'​വി​ദ്യാ​രം​ഭ​"​ ​ത്തി​ലെ​ ​ബോം​ബെ​ ​ര​വി​ ​ഈ​ണ​മി​ട്ട​ ​'​പൂ​വ​ര​മ്പി​ൻ​താ​ഴെ​ ​പൂ​ക്ക​ളം​ ​തീ​ർ​ത്തു​"​ ​എ​ന്ന​ ​ഗാ​നം​ ​ആ​ക​ർ​ഷ​ക​മാ​യി.​ ​പി​ന്നീ​ട​ങ്ങോ​ട്ട് ​ജ​യ​രാ​ജും​ ​കൈ​ത​പ്ര​വും​ ​ത​മ്മി​ലു​ള്ള​ ​ആ​ത്മ​ബ​ന്ധം​ ​വ​ള​ർ​ന്നു.
1993​-​ൽ​ ​ജ​യ​രാ​ജി​ന്റെ​ ​'​പൈ​തൃ​ക"​ത്തി​ലെ​ ​ഗാ​ന​ത്തി​നാ​ണ് ​കൈ​ത​പ്ര​ത്തി​ന് ​ആ​ദ്യ​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ്.​ ​'​വാ​ൽ​ക്ക​ണ്ണെ​ഴു​തി​യ​ ​മ​ക​ര​നി​ലാ​വി​ൽ​ ​മാ​മ്പൂ​മ​ണ​മൊ​ഴു​കീ​"​ ​എ​ന്ന​ ​ഗാ​നം​ ​ചി​ട്ട​പ്പെ​ടു​ത്തി​യ​ത് ​എ​സ്.​പി.​ ​വെ​ങ്കി​ടേ​ഷ്.​ 1996​-​ൽ​ ​'​വെ​ണ്ണി​ലാ​ച്ച​ന്ദ​ന​ക്കി​ണ്ണ​"​ത്തി​ലൂ​ടെ​ ​വീ​ണ്ടും​ ​ര​ച​നാ​ ​അ​വാ​ർ​ഡ്.​ ​ആ​ ​വ​ർ​ഷം​ ​ജ​യ​രാ​ജി​ന്റെ​ ​'​ദേ​ശാ​ട​ന​"​ത്തി​ന് ര​ച​ന​യും​ ​സം​ഗീ​ത​വും​ ​നി​ർ​വ്വ​ഹി​ച്ച് ​കൈ​ത​പ്രം​ ​സം​ഗീ​ത​സം​വി​ധാ​യ​ക​ന്റെ​ ​ത​ട്ട​കം​ ​കൂ​ടി​ ​സ്വ​ന്ത​മാ​ക്കി.​ ​'​ദേ​ശാ​ട​ന​'​ത്തി​ന് ​വേ​റെ​യും​ ​പ്ര​ത്യേ​ക​ത​ക​ളു​ണ്ടാ​യി​രു​ന്നു.​ ​മ​ക​ൻ​ ​ദീ​പാ​ങ്കു​ര​ൻ​ ​ആ​ദ്യ​മാ​യി​ ​പാ​ടി​:​ ​'​നാ​വാ​ ​മു​കു​ന്ദാ​ഹ​രേ...​"​ ​ഭാ​ര്യാ​പി​താ​വ് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​ന​മ്പൂ​തി​രി​ ​അ​ഭി​നേ​താ​വാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ചു...​'​ദേ​ശാ​ട​ന​'​ത്തി​ലെ​ ​എ​ല്ലാ​ ​പാ​ട്ടു​ക​ളും​ ​സൂ​പ്പ​ർ​ ​ഹി​റ്റാ​യി.​ ​'​ക​ളി​ ​വീ​ടു​റ​ങ്ങി​യ​ല്ലോ​ ​ക​ളി​വാ​ക്കു​റ​ങ്ങി​യ​ല്ലോ,​ ​ഒ​രു​ ​നോ​ക്കു​ ​കാ​ണു​വാ​നെ​ൻ​ ​ആ​ത്മാ​വ് ​തേ​ങ്ങു​ന്ന​ല്ലോ​ ​-​'​ ​എ​ന്ന​ ​വ​രി​ക​ൾ​ ​ആ​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ത്മാ​വി​ലേ​ക്ക് ​ചേ​ർ​ന്ന​ലി​ഞ്ഞു...
തൊ​ട്ട​ടു​ത്ത​ ​വ​ർ​ഷം​ ​ലോ​ഹി​ത​ദാ​സി​ന്റെ​ ​'കാ​രു​ണ്യ​"​ത്തി​ലൂ​ടെ​ ​മി​ക​ച്ച​ ​സം​ഗീ​ത​സം​വി​ധാ​യ​ക​നു​ള്ള​ ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡ് ​:​ ​'​മ​റ​ക്കു​മോ​ ​നീ​യെ​ന്റെ​ ​മൗ​ന​ഗാ​നം,​ ​ഒ​രു​ ​നാ​ളും​ ​നി​ല​യ്ക്കാ​ത്ത​ ​വേ​ണു​ഗാ​നം...​"​ ​ഗാ​ന​ര​ച​ന​യ്ക്കും​ ​സം​ഗീ​ത​ത്തി​നും​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​വാ​ർ​ഡ് ​നേ​ടി​യ​ ​ഒ​രേ​ ​ഒ​രാ​ളാ​യി​ ​കൈ​ത​പ്രം,​ ​ഇ​ന്നും​ ​ആ​ ​റെ​ക്കാ​ർ​ഡ് ​നി​ല​നി​ർ​ത്തു​ന്നു...
ജ​യ​രാ​ജി​ന്റെ​ ​വേ​റെ​യും​ ​എ​ത്ര​യോ​ ​ചി​ത്ര​ങ്ങ​ൾ...​ ​കാ​രു​ണ്യം,​ ​കു​ടും​ബ​സ​മേ​തം,​ ​ക​ളി​യാ​ട്ടം,​ ​സോ​പാ​നം...​ ​സോ​പാ​ന​ത്തി​ലൂ​ടെ​ ​ക​ഥാ​കൃ​ത്താ​യും​ ​തി​ര​ക്ക​ഥാ​കൃ​ത്താ​യും​ ​കൈ​ത​പ്രം​ ​അ​ര​ങ്ങേ​റി.1200​ ​ഓ​ളം​ ​വ്യ​ത്യ​സ്ത​ങ്ങ​ളാ​യ​ ​ച​ല​ച്ചി​ത്ര​ ​ഗാ​ന​ങ്ങ​ൾ.​ ​ഒ​ട്ടേ​റെ​ ​ല​ളി​ത​ഗാ​ന​ങ്ങ​ളും​ ​നാ​ട​ക​ഗാ​ന​ങ്ങ​ളും.​ ​പ​ല​ത​വ​ണ​ ​സം​ഗീ​ത​നാ​ട​ക​ ​അ​ക്കാ​ഡ​മി​യു​ടെ​ ​നാ​ട​ക​ഗാ​ന​ ​അ​വാ​ർ​ഡു​ക​ൾ​ ​അ​ദ്ദേ​ഹ​ത്തെ​ ​തേ​ടി​യെ​ത്തി.​ ​ശാ​ന്തി,​ ​തീ​ച്ചാ​മു​ണ്ടി​ ​തു​ട​ങ്ങി​യ​ ​വി​ഖ്യാ​ത​ ​ക​വി​ത​ക​ളി​ലൂ​ടെ​ ​ക​വി​ ​എ​ന്ന​ ​നി​ല​യി​ലും​ ​പേ​ര് ​നേ​ടി.​ ​മ​ഹാ​ക​വി​ ​കു​ട്ട​മ​ത്തി​ന്റെ​ ​പേ​രി​ലു​ള്ള​ ​ക​വി​താ​ ​അ​വാ​ർ​ഡും​ ​നേ​ടി​ .​ ​'​മ​ഴ​വി​ല്ലി​ന​റ്റം​വ​രെ​"​ ​എ​ന്ന​ ​സം​വി​ധാ​ന​ത്തി​ലെ​ ​ക​ന്നി​ ​സം​രം​ഭം​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​ഓ​ട്ട​ത്തി​നി​ട​യി​ലാ​ണ് ​ചെ​റി​യൊ​രു​ ​ത​ള​ർ​ച്ച​യി​ൽ​ ​അ​ദ്ദേ​ഹം​ ​വി​ശ്ര​മ​ത്തി​ലാ​യ​ത്... എ​ന്നാ​ൽ​ ​ത​ള​രു​ന്ന​താ​യി​രു​ന്നി​ല്ല​ ​ആ​ ​മ​ന​സ്സ്.​ ​സ​ദാ​ ​ഊ​ർജ്ജപ്ര​വാ​ഹി​നി​യാ​യി​ ​ക​വി​ത​യും​ ​സം​ഗീ​ത​വും​ ​ഒ​പ്പം​ ​നി​ന്നു.​ ​പ്ര​തി​സ​ന്ധി​ക​ളെ​ ​എ​ളു​പ്പം​ ​അ​തി​ജീ​വി​ച്ച് ​സാ​ധാ​ര​ണ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​അ​ദ്ദേ​ഹം​ ​ക​ട​ന്നു.​ ​എ​ഴു​ത്തി​ന്റെ​യും​ ​സം​ഗീ​ത​ത്തി​ന്റെ​യും​ ​പു​ണ്യ​പ്ര​വാ​ഹം​ ​ആ​ ​മ​ഹാ​പ്ര​തി​ഭ​യെ​ ​വീ​ണ്ടും​ ​വ​ന്നു​ ​പു​ൽ​കി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.
1950​ ​ഓ​ഗ​സ്റ്റ് 4​-​ന് ​ക​ർ​ക്കട​ക​ത്തി​ലെ​ ​രേ​വ​തി​ ​നാ​ളി​ൽ​ ​വി​ട​ർ​ന്ന​ ​ജീ​വി​തം​ ​മാ​ത​മം​ഗ​ല​ത്തെ​ ​ഭാ​ര​തി​ ​ഗ്ര​ന്ഥാ​ല​യ​ത്തി​ലെ​ ​പു​സ്ത​ക​ക്കൂ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ​പൂ​ത്തു​ല​ഞ്ഞ​ത്.​ ​ചെ​മ്പൈ​യ്‌​ക്കു​ ​കീ​ഴി​ൽ​ ​പ​തി​നാ​റു​വ​ർ​ഷം​ ​സം​ഗീ​തം​ ​അ​ഭ്യ​സി​ച്ച് ​ക​ണ്ണാ​ടി​ ​ഭാ​ഗ​വ​ത​രാ​യി​ ​തി​രി​ച്ചെ​ത്തി​യ​ ​അ​ച്‌​ഛ​ൻ​ ​കേ​ശ​വ​ൻ​ ​ന​മ്പൂ​തി​രി​യു​ടെ​ ​ജീ​വി​താ​വ​സ്ഥ​ക​ളി​ൽ​ ​പ​ത​റാ​തെ​ ​സ്വ​യം​ ​പ​ട​വെ​ട്ടി​ ​കു​തി​ച്ചു​യ​ർ​ന്ന​താ​ണ് ​മ​ക​ന്റെ​ ​ഈ​ ​സം​ഗീ​ത​ ​ജൈ​ത്ര​യാ​ത്ര. വീ​ണ്ടു​മി​താ​ ​ക​ർ​ക്ക​ട​ക​ത്തി​ലെ​ ​ രേ​വ​തി​ ​വ​ന്നെ​ത്തി​യി​രി​ക്കു​ന്നു.​ ​ദാ​മോ​ദ​രേ​ട്ട​ന് ​എ​ഴു​പ​തു​ ​വ​യ​സാ​വു​ന്നു​ ​എ​ന്ന് ​വി​ശ്വ​സി​ക്കാ​ൻ​ ​പ്ര​യാ​സം.​ ​സ​പ്ത​തി​യു​ടെ​ ​സാ​ഗ​ര​ത്തി​ക​വ്,​ ​സം​ഗീ​ത​നി​റ​വ്...

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, KAITHAPRAM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.