SignIn
Kerala Kaumudi Online
Saturday, 26 September 2020 10.07 AM IST

പെൺ​മക്കളുടെ അമ്മ എന്ന ആശങ്ക എനി​ക്കുമുണ്ട്

നാടി​നെക്കുറി​ച്ചും ജീവി​തത്തെക്കുറി​ച്ചും ​ ​നൃത്തത്തെക്കുറി​ച്ചും സി​നി​മയെക്കുറി​ച്ചും ആ​ശ​ ​ശ​ര​ത് മനസു തുറക്കുന്നു

asha-sarath

തി​​​ര​​​ക്കോ​​​ട് ​തി​​​ര​​​ക്കാ​​​ണ് ​എ​​​നി​​​ക്ക്.​ ​ഒ​​​ന്നി​​​നും​ ​സ​​​മ​​​യം​ ​തി​​​ക​​​യു​​​ന്നി​​​ല്ലെ​​​ന്ന് ​വേ​​​ണ​​​മെ​​​ങ്കി​ൽ​ ​പ​​​റ​​​യാം.​ ​നൃ​​​ത്തം,​ ​സി​​​നി​​​മ,​ ​ബി​​​സി​​​ന​​​സ്....​ ​ഇ​​​തി​​​നെ​​​ക്കാ​​​ളു​​​പ​​​രി​ ​കു​​​ടും​​​ബം,​ ​കു​​​ട്ടി​​​ക​ൾ...​​​എ​​​ല്ലാ​​​യി​​​ട​​​ത്തും​ ​എ​​​ന്റെ​ ​കൈ​​​ക​ൾ​ ​ചെ​​​ന്ന​​​ല്ലേ​ ​പ​​​റ്റൂ.​ ​ഇ​​​രു​​​​​​​പ​​​​​​​ത്തി​​​​​​​മൂ​​​ന്ന് ​വ​ർ​​​ഷ​​​​​​​ത്തി​​​​​​​ല​​​ധി​​​ക​​​മാ​​​യി​ ​ഞാ​​​നും​ ​കു​​​ടും​​​​​​​ബ​​​വും​ ​ദു​​​ബാ​​​​​​​യി​​​ലാ​​​ണ് ​താ​​​മ​​​സം.​ ​എ​​​ന്നാ​​​ലും​ ​എ​​​ന്റെ​ ​മ​​​ന​​​സ് ​എ​​​പ്പോ​​​ഴും​ ​പെ​​​രു​​​​​​​മ്പാ​​​​​​​വൂ​​​​​​​രി​​​​​​​ലാ​​​​​​​ണ് .​ ​അ​​​താ​​​ണ് ​എ​​​ന്റെ​ ​നാ​ട്.​ ​അ​​​ല്ലെ​​​ങ്കി​​​ലും​ ​ദു​​​ബാ​​​യി​​​ലെ​ ​ആ​​​ഡം​​​ബ​​​ര​​​ങ്ങ​​​ളൊ​​​ന്നും​ ​എ​​​ന്നെ​ ​സ്വാ​​​ധീ​​​നി​​​ച്ചി​​​ട്ടി​​​ല്ല.​ ​നാ​​​ട്ടി​ൻ​​​പു​​​റ​​​ത്തെ​ ​ന​​​ന്മ​​​ക​​​ളി​ൽ​ ​ച​​​വി​​​ട്ടി​​​യാ​​​ണ് ​ജീ​​​വി​​​ത​​​ത്തി​​​ന്റെ​ ​ന​​​ട​​​പ്പ്.​ ​എ​​​ത്ര​​​കാ​​​ലം​ ​ചെ​​​ന്നാ​​​ലും​ ​എ​​​ന്തൊ​​​ക്കെ​ ​നേ​​​ടി​​​യാ​​​ലും​ ​അ​​​ത​​​ങ്ങ​​​നെ​ ​ത​​​ന്നെ​​​യാ​​​വും.​ ​പെ​​​രു​​​​​​​മ്പാ​​​​​​​വൂ​​​​​​​രി​​​​​​​ലെ​​​​​​​ത്തു​​​​​​​മ്പോ​​​​​​​ഴാ​​​ണ് ​ജ​​​ന​​​​​​​ങ്ങ​​​​​​​ളു​​​ടെ​ ​സ്‌​​​നേ​​​ഹം​ ​ഞാ​​​ൻ​‍​ ​തി​​​രി​​​​​​​ച്ച​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​ത്.​ ​അ​​​വ​​​​​​​രു​​​ടെ​ ​സ്‌​​​നേ​​​ഹ​​​​​​​പ്ര​​​​​​​ക​​​​​​​ട​​​​​​​ന​​​​​​​ങ്ങ​ൾ​ ​ഒ​​​രി​​​​​​​ക്ക​​​ലും​ ​മോ​​​ശ​​​​​​​മാ​​​യി​ ​തോ​​​ന്നി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല.​ ​ഒ​​​ന്നു​ ​സം​​​സാ​​​​​​​രി​​​​​​​ക്കു​​​​​​​ക​​​യോ​ ​കെ​​​ട്ടി​​​​​​​പ്പി​​​​​​​ടി​​​​​​​ക്കു​​​​​​​ക​​​യോ​ ​തൊ​​​ടു​​​​​​​ക​​​യോ​ ​ചെ​​​യ്യു​​​​​​​മ്പോ​ൾ​ ​അ​​​വ​ർ​​​ക്ക് ​വ​​​ലി​യ​ ​സ​​​ന്തോ​​​​​​​ഷ​​​​​​​മാ​​​​​​​ണ്.​ ​
ദു​​​ബാ​​​​​​​യി​ൽ​ ​നി​​​ന്ന് ​ഷൂ​​​ട്ടിം​​​ഗി​​​ന് ​വ​​​രു​​​മ്പോ​​​ഴൊ​​​ക്കെ​ ​ഇ​​​ട​​​യ്ക്കി​​​ടെ​ ​പെ​​​രു​​​മ്പാ​​​വൂ​​​രി​​​ൽ​ ​പോ​​​കും.​​​അ​​​ച്ഛ​​​നെ​​​യും​ ​അ​​​മ്മ​​​യെ​​​യും​ ​കാ​​​ണാ​ൻ.​ ​ചി​​​ല​​​പ്പോ​ൾ​ ​മ​​​ക്ക​​​ളും​ ​കൂ​​​ടെ​ ​കാ​​​ണും.​ ​ബി​​​സി​​​​​​​ന​​​​​​​സ് ​തി​​​ര​​​ക്ക് ​കാ​​​ര​​​ണം​ ​ശ​​​ര​​​​​​​ത്തേ​​​​​​​ട്ട​​​ൻ​ ​‍​ ​അ​​​പൂ​ർ​​​വ​​​മാ​​​യേ​ ​കേ​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലേ​​​ക്ക് ​വ​​​രാ​​​​​​​റു​​​​​​​ള്ളൂ.​ ​ത​​​റ​​​​​​​വാ​​​ട്ട് ​മു​​​റ്റ​​​ത്ത് ​വ​​​ന്നു​​​​​​​നി​ൽ​​​ക്കു​​​​​​​മ്പോ​ൾ​ ​കി​​​ട്ടു​​​​​​​ന്ന​ ​സു​​​ഖം​ ​അ​​​തൊ​​​ന്ന് ​വേ​​​റെ​​​​​​​യാ​​​​​​​ണ്.​ ​മ​​​റ്റെ​​​ന്തി​​​നെ​​​ക്കാ​​​ളും​ ​കു​​​ടും​​​ബ​​​ത്തി​​​നും​ ​നാ​​​ടി​​​നു​​​മൊ​​​ക്കെ​ ​പ്രാ​​​ധാ​​​ന്യം​​​ ​കൊ​​​ടു​​​ക്കു​​​ന്ന​​​യാ​​​ളാ​​​ണ് ​ഞാ​ൻ.​ ​ക​​​ലാ​​​​​​​രം​​​​​​​ഗ​​​ത്ത് ​നി​​​ന്നു​ ​കി​​​ട്ടു​​​ന്ന​ ​ആ​​​ത്മ​​​ ​സം​​​​​​​തൃ​​​​​​​പ്​​​​തി​​​​​​​യെ​​​​​​​ക്കാ​ൾ​ ​എ​​​ത്ര​​​യോ​ ​മ​​​ട​​​ങ്ങ് ​വ​​​ലു​​​​​​​താ​​​ണ് ​വീ​​​ട്ടി​ൽ​ ​എ​​​ന്റെ​ ​മ​​​ക്ക​​​​​​​ളോ​​​​​​​ടൊ​​​പ്പം​ ​അ​​​വ​​​​​​​രു​​​ടെ​ ​അ​​​മ്മ​​​​​​​യാ​​​യി​ ​നി​ൽ​​​ക്കു​​​​​​​മ്പോ​ഴു​ള്ള​ ​സു​​​ഖം.​ ​കു​​​ടും​​​​​​​ബ​​​​​​​മാ​​​ണ് ​ഏ​​​തൊ​​​​​​​രാ​​​​​​​ളു​​​​​​​ടെ​​​യും​ ​ശ​​​ക്തി.​ ​കു​​​ടും​​​​​​​ബ​​​​​​​ത്തി​​​ന്റെ​ ​ഓ​ർ​​​മ​​​​​​​ക​ൾ​ ​കൂ​​​ടെ​​​​​​​യു​​​​​​​ള്ള​​​​​​​പ്പോ​ൾ​ ​വ​​​ല്ലാ​​​​​​​ത്തൊ​​​രു​ ​സ​​​ന്തോ​​​​​​​ഷ​​​​​​​മാ​​​ണ് ​മ​​​ന​​​​​​​സി​​​ന്.​ ​​ ​പ്രാ​​​യ​​​​​​​പൂ​ർ​​​ത്തി​​​​​​​യാ​യ​ ​ര​​​ണ്ട് ​പെ​ൺ​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​ടെ​ ​അ​​​മ്മ​​​​​​​യു​​​ടെ​ ​എ​​​ല്ലാ​ ​ആ​​​ശ​​​​​​​ങ്ക​​​യും​ ​എ​​​നി​​​​​​​ക്കു​​​​​​​മു​​​​​​​ണ്ട്.​ ​എ​​​ന്തെ​​​ല്ലാം​ ​പ​​​റ​​​​​​​ഞ്ഞാ​​​ലും​ ​ഞാ​​​നും​ ​ഒ​​​ര​​​​​​​മ്മ​​​​​​​യ​​​ല്ലേ​?​ ​വ​ർ​​​ഷ​​​​​​​ത്തി​ൽ​ ​ഒ​​​ന്നോ​ ​ര​​​ണ്ടോ​ ​സി​​​നി​​​​​​​മ​​​​​​​ക​ൾ​ ​ചെ​​​യ്യാ​​​നേ​ ​ഞാ​ൻ​ ​ശ്ര​​​മി​​​​​​​ക്കാ​​​​​​​റു​​​​​​​ള്ളൂ.​ ​കി​​​ട്ടു​​​ന്ന​ ​അ​​​വ​​​​​​​സ​​​​​​​ര​​​​​​​ങ്ങ​ൾ​ ​ന​​​ല്ല​ ​രീ​​​തി​​​​​​​യി​ൽ​ ​വി​​​നി​​​​​​​യോ​​​​​​​ഗി​​​​​​​ക്കു​​​​​​​ക.​ ​ആ​ർ​​​ക്കും​ ​ബു​​​ദ്ധി​​​​​​​മു​​​ട്ട് ​ഉ​​​ണ്ടാ​​​​​​​ക്കാ​​​തെ​ ​നോ​​​ക്കു​​​ക.​ ​അ​​​താ​​​ണ് ​എ​​​ന്റെ​ ​പോ​​​ളി​​​​​​​സി.​ ​മ​​​റ്റു​​​​​​​ള്ള​​​​​​​വ​​​​​​​രോ​​​ട് ​സ്‌​​​നേ​​​ഹ​​​വും​ ​ആ​​​ദ​​​​​​​ര​​​വും​ ​കാ​​​ണി​​​ക്കു​​​ന്ന​ ​പ്ര​​​കൃ​​​ത​​​മാ​​​ണ് ​എ​​​ന്റേ​​​ത്.​ ​തി​​​രി​​​​​​​ച്ചും​ ​ഞാ​​​ന​​​ത് ​പ്ര​​​തീ​​​​​​​ക്ഷി​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്.​ ​കൊ​​​ടു​​​​​​​ത്താ​​​ലേ​ ​ന​​​മു​​​ക്ക് ​തി​​​രി​​​​​​​ച്ചു​​​​​​​കി​​​​​​​ട്ടൂ.​ ​എ​​​ന്റെ​ ​പെ​​​രു​​​​​​​മാ​​​റ്റം​ ​മ​​​റ്റൊ​​​​​​​രാ​ൾ​​​ക്ക് ​ബു​​​ദ്ധി​​​​​​​മു​​​ട്ടോ​ ​പ്ര​​​യാ​​​​​​​സ​​​മോ​ ​ഉ​​​ണ്ടാ​​​​​​​ക്കി​​​യാ​ൽ​ ​അ​​​തെ​​​നി​​​ക്ക് ​വി​​​ഷ​​​​​​​മ​​​​​​​മാ​​​​​​​ണ്.​ ​
സി​​​നി​​​​​​​മ​​​​​​​യി​ൽ​ ​വ​​​ലി​യ​ ​ബ​​​ന്ധ​​​​​​​ങ്ങ​​​ളോ​ ​സൗ​​​ഹൃ​​​​​​​ദ​​​​​​​ങ്ങ​​​ളോ​ ​എ​​​നി​​​​​​​ക്കി​​​​​​​ല്ല.​ ​വ​​​ള​​​രെ​ ​സ്വ​​​ത​​​​​​​ന്ത്ര​​​​​​​മാ​യ​ ​നി​​​ല​​​​​​​പാ​​​​​​​ടു​​​​​​​ക​​​​​​​ളാ​​​ണ് ​എ​​​ന്റേ​​​​​​​ത്.​ ​എ​​​ന്നു​​​​​​​ക​​​​​​​രു​​​തി​ ​ക​​​ടും​​​​​​​പി​​​​​​​ടി​​​​​​​ത്ത​​​​​​​ക്കാ​​​​​​​രി​​​​​​​യൊ​​​​​​​ന്നു​​​​​​​മ​​​ല്ല​ .​ ​അ​​​ഭി​​​​​​​പ്രാ​​​യം​ ​തു​​​റ​​​​​​​ന്നു​​​​​​​പ​​​​​​​റ​​​യും.​ ​സം​​​ശ​​​​​​​യ​​​​​​​ങ്ങ​ൾ​ ​ചോ​​​ദി​​​ച്ച് ​മ​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കും.​ ​ആ​​​രു​​​​​​​ടെ​​​​​​​യെ​​​​​​​ങ്കി​​​ലും​ ​പ​​​ക്ഷം​ ​പി​​​ടി​​​​​​​ക്കാ​​​നോ​ ​ഗ്രൂ​​​പ്പി​ൽ​ ​പെ​​​ടാ​​​നോ​ ​താ​​​ത്പ​​​​​​​ര്യ​​​​​​​മി​​​​​​​ല്ല.​ ​സോ​​​ഷ്യ​ൽ​ ​മീ​​​ഡി​​​​​​​യ​​​ ​കു​​​റ​​​ച്ചൊ​​​ക്കെ​ ​ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​റു​​​ണ്ട്.​ ​ഫേ​​​സ്ബു​​​​​​​ക്കി​​​ലും​ ​വാ​​​ട്‌​​​സ്​​​​അ​​​​​​​പ്പി​​​​​​​ലും​ ​എ​​​പ്പോ​​​ഴും​ ​നോ​​​ക്കി​​​​​​​യി​​​​​​​രു​​​ന്ന് ​സ​​​മ​​​യം​ ​ക​​​ള​​​​​​​യാ​​​​​​​റി​​​​​​​ല്ല.​ ​അ​​​തി​ൽ​ ​വ​​​രു​​​ന്ന​ ​ക​​​മ​​​ന്റു​​​​​​​ക​ൾ​​​ക്ക് ​മ​​​റു​​​​​​​പ​​​ടി​ ​പ​​​റ​​​​​​​യാ​​​നും​ ​ഒ​​​രു​​​​​​​ക്ക​​​​​​​മ​​​​​​​ല്ല.​ ​
ന​​​ല്ല​ ​വ​​​ശ​​​​​​​ങ്ങ​ൾ​ ​മാ​​​ത്ര​​​മേ​ ​ഞാ​ൻ​ ​ശ്ര​​​ദ്ധി​​​​​​​ക്കാ​​​​​​​റു​​​​​​​ള്ളൂ.​ ​സോ​​​ഷ്യ​ൽ​ ​മീ​​​ഡി​യ​ ​കൊ​​​ണ്ട് ​ഒ​​​രു​​​​​​​പാ​​​ട് ​മോ​​​ശം​ ​വ​​​ശ​​​​​​​ങ്ങ​​​​​​​ളു​​​​​​​മു​​​​​​​ണ്ട്.​ ​എ​​​ല്ലാ​​​​​​​ക്കാ​​​​​​​ര്യ​​​​​​​ത്തി​​​ലും​ ​അ​​​ങ്ങ​​​നെ​ ​ത​​​ന്നെ​​​​​​​യാ​​​​​​​ണ്.​ ​ന​​​മ്മു​​​ടെ​ ​സ​​​മീ​​​​​​​പ​​​​​​​ന​​​​​​​മാ​​​ണ് ​പ്ര​​​ധാ​​​​​​​നം.​ ​സ​​​മീ​​​​​​​പ​​​​​​​ന​​​​​​​ത്തി​​​ലെ​ ​പാ​​​ളി​​​​​​​ച്ച​​​​​​​ക​​​​​​​ളാ​​​ണ് ​ന​​​ല്ല​ ​കാ​​​ര്യ​​​​​​​ങ്ങ​​​ളെ​ ​പോ​​​ലും​ ​പ​​​ല​​​​​​​പ്പോ​​​ഴും​ ​മോ​​​ശ​​​​​​​മാ​​​ക്കി​ ​മാ​​​റ്റു​​​​​​​ന്ന​​​​​​​ത്.​ ​എ​​​നി​​​​​​​ക്കെ​​​​​​​തി​​​​​​​രെ​​​യും​ ​ചി​​​ല​ ​ക​​​മ​​​ന്റു​​​​​​​ക​ൾ​ ​സോ​​​ഷ്യ​ൽ​ ​മീ​​​ഡി​​​​​​​യ​​​​​​​യി​ൽ​ ​വ​​​ന്നി​​​​​​​ട്ടു​​​​​​​ണ്ട്.​ ​ഏ​​​തൊ​​​രു​​​ ​കാ​​​ര്യ​​​മാ​​​യാ​​​ലും​ ​എ​​​നി​​​ക്ക് ​വ്യ​​​ക്ത​​​മാ​യ​ ​നി​​​ല​​​​​​​പാ​​​​​​​ടു​​​​​​​ണ്ട്.​ ​അ​​​ത് ​തു​​​റ​​​​​​​ന്നു​​​​​​​പ​​​​​​​റ​​​​​​​യാ​​​​​​​നു​​​ള്ള​ ​ഇ​​​ച്ഛാ​​​​​​​ശ​​​​​​​ക്തി​​​യും​ ​ഉ​​​ണ്ട്.​ ​ഒ​​​രു​​​​​​​പ​​​ക്ഷേ​ ​ഇ​​​തെ​​​ല്ലാം​ ​ഞാ​ൻ​ ​വീ​​​ട്ടി​ൽ​ ​നി​​​ന്ന് ​പ​​​ഠി​​​​​​​ച്ച​​​​​​​താ​​​​​​​വാം.​ ​ഒ​​​രു​ ​ക​​​ലാ​​​​​​​കു​​​​​​​ടും​​​​​​​ബ​​​​​​​മാ​​​ണ് ​എ​​​ന്റേ​​​​​​​ത്.​ ​പെ​​​രു​​​​​​​മ്പാ​​​​​​​വൂ​​​​​​​രി​​​ലെ​ ​ഒ​​​രു​ ​സാ​​​ധാ​​​​​​​ര​ണ​ ​കു​​​ടും​​​​​​​ബം.​തി​​​രി​​​​​​​ച്ച​​​​​​​റി​​​വ് ​ഉ​​​ണ്ടാ​​​​​​​കു​​​ന്ന​ ​പ്രാ​​​യ​​​​​​​ത്തി​​​ന് ​മു​ൻ​​​പേ​ ​എ​​​ന്റെ​ ​ജീ​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലേ​​​ക്ക് ​നൃ​​​ത്തം​ ​വ​​​ന്നു​​​​​​​ചേ​ർ​​​ന്നു.​ ​

അ​​​മ്മ​ ​വേ​​​ദി​​​​​​​യി​ൽ​ ​നൃ​​​ത്തം​ ​ചെ​​​യ്യു​​​​​​​മ്പോ​​​ഴും​ ​അ​​​തി​​​ന്റെ​ ​എ​​​ല്ലാ​ ​ഉ​​​ത്ത​​​​​​​ര​​​​​​​വാ​​​​​​​ദി​​​​​​​ത്വ​​​വും​ ​അ​​​ച്ഛ​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​ ​അ​​​മ്മ​​​യ്ക്ക് ​എ​​​ല്ലാ​​​​​​​ക്കാ​​​​​​​ര്യ​​​​​​​ത്തി​​​​​​​ലും​ ​അ​​​ച്ഛ​ൻ​ ​അ​​​രി​​​​​​​കി​​​​​​​ലു​​​​​​​ണ്ടാ​​​​​​​ക​​​​​​​ണം.​
​ ര​​​ണ്ട് ​ആ​ൺ​​​കു​​​​​​​ട്ടി​​​​​​​ക​​​​​​​ളു​​​ടെ​ ​സ​​​ഹോ​​​​​​​ദ​​​​​​​രി​​​​​​​യാ​​​​​​​യി​​​​​​​ട്ടാ​​​ണ് ​ഞാ​ൻ​ ​വ​​​ള​ർ​​​ന്ന​​​​​​​തെ​​​​​​​ങ്കി​​​ലും​ ​സ്വ​​​ന്തം​ ​കാ​​​ലി​ൽ​ ​നി​ൽ​​​ക്കാ​​​​​​​നു​​​​​​​ള്ള​ ​​​​​​​പ്രാ​​​പ്തി​ ​സ്വ​​​യം​ ​ഉ​​​ണ്ടാ​​​​​​​ക്കി​​​​​​​യെ​​​​​​​ടു​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​ന്ന് ​അ​​​ച്ഛ​ൻ​ ​എ​​​പ്പോ​​​ഴും​ ​പ​​​റ​​​​​​​യു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.​ ​അ​​​മ്മ​​​​​​​യാ​​​​​​​യി​​​​​​​രു​​​ന്നു​ ​നൃ​​​ത്ത​​​​​​​ത്തി​​​ലെ​ ​ഗു​​​രു​​​​​​​വെ​​​​​​​ങ്കി​ൽ​ ​അ​​​ച്ഛ​​​​​​​നാ​​​​​​​യി​​​​​​​രു​​​ന്നു​ ​എ​​​ന്റെ​ ​വ​​​ഴി​​​​​​​കാ​​​​​​​ട്ടി.​ ​അ​​​ന്നു​​​​​​​മി​​​ന്നും​ ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​യും​ ​പ​​​ഠി​​​​​​​പ്പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള​​​ത് ​ജീ​​​വി​​​​​​​ത​​​​​​​ത്തി​​​ലെ​ ​സ​​​ത്യ​​​​​​​സ​​​​​​​ന്ധ​​​​​​​ത​​​​​​​യാ​​​​​​​ണ്.​ ​ക​​​ലാ​​​​​​​കാ​​​​​​​ര​​​​​​​ന്മാ​ർ​​​ക്കും​ ​ക​​​ലാ​​​​​​​കാ​​​​​​​രി​​​​​​​ക​ൾ​​​ക്കും​ ​ആ​​​ദ്യം​ ​വേ​​​ണ്ട​​​ത് ​സ​​​ത്യ​​​​​​​സ​​​​​​​ന്ധ​​​​​​​ത​​​​​​​യാ​​​​​​​ണ്.​ ​ഒ​​​പ്പം​ ​സ​​​ഹാ​​​​​​​നു​​​​​​​ഭൂ​​​​​​​തി​​​​​​​യും.​ ​ഞാ​ൻ​ ​ചെ​​​റി​​​യ​​​പ്രാ​​​യ​​​ത്തി​​​ലെ​ ​വി​​​വാ​​​ഹം​ ​ക​​​ഴി​​​ച്ച് ​ദു​​​ബാ​​​​​​​യി​​​​​​​ലേ​​​ക്ക് ​പോ​​​യി.​ ​ശ​​​രി​​​ക്കും​ ​പ​​​റ​​​​​​​ഞ്ഞാ​ൽ​ ​എ​​​ട്ടും​​​​​​​പൊ​​​ട്ടും​ ​തി​​​രി​​​​​​​യാ​​​ത്ത​ ​പ്രാ​​​യം.​ ​ശ​​​ര​​​​​​​ത്തേ​​​​​​​ട്ട​​​ന് ​ദു​​​ബാ​​​​​​​യി​​​​​​​ലാ​​​ണ് ​ജോ​​​ലി.​ ​
എ​​​ന്നാ​ൽ​ ​ഭ​​​യ​​​​​​​മൊ​​​ന്നും​ ​തോ​​​ന്നി​​​​​​​യി​​​​​​​ല്ല.​ ​അ​​​ത്ര​​​യ്ക്കും​ ​ക​​​രു​​​​​​​ത​​​​​​​ലാ​​​​​​​യി​​​​​​​രു​​​ന്നു​ ​ശ​​​ര​​​​​​​ത്തേ​​​​​​​ട്ട​​​ന്.​ ​ന​​​ല്ല​ ​ലോ​​​ക​​​​​​​പ​​​​​​​രി​​​​​​​ച​​​​​​​യ​​​​​​​മു​​​​​​​ള്ള​​​​​​​യാ​​​​​​​ളാ​​​ണ് .​ ​എ​​​നി​​​ക്ക് ​എ​​​ല്ലാം​ ​ഒ​​​രു​ ​കൊ​​​ച്ചു​​​​​​​കു​​​​​​​ട്ടി​​​​​​​യോ​​​​​​​ടെ​​​​​​​ന്ന​​​​​​​പോ​​​ലെ​ ​പ​​​റ​​​​​​​ഞ്ഞു​​​​​​​ത​​​​​​​ന്നു.​ ​ശ​​​ര​​​ത്തേ​​​ട്ട​​​നെ​ ​വി​​​വാ​​​ഹം​ ​ക​​​ഴി​​​ച്ച​​​തി​​​നു​​​പി​​​ന്നി​​​ലും​ ​ഒ​​​രു​ ​ക​​​ഥ​​​യു​​​ണ്ട്.​ ​എ​​​ന്റെ​ ​ഏ​​​ട്ട​ൻ​ ​വേ​​​ണു​​​​​​​വേ​​​​​​​ട്ട​​​ന്റെ​ ​സു​​​ഹൃ​​​​​​​ത്താ​​​​​​​യി​​​​​​​രു​​​ന്നു​ ​ശ​​​ര​​​​​​​ത്തേ​​​​​​​ട്ട​ൻ.​ ​വേ​​​ണു​​​​​​​വേ​​​​​​​ട്ട​​​​​​​നാ​​​ണ് ​ശ​​​ര​​​​​​​ത്തേ​​​​​​​ട്ട​​​നെ​ ​പ​​​രി​​​​​​​ച​​​​​​​യ​​​​​​​പ്പെ​​​​​​​ടു​​​ത്തി​​​യ​​​തും​ ​വി​​​വാ​​​ഹം​ ​ന​​​ട​​​​​​​ത്തി​​​​​​​യ​​​​​​​തും.​ ​ഏ​​​ട്ട​​​ന്റെ​ ​കൂ​​​ട്ടു​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ​​​​​​​തി​​​​​​​നാ​ൽ​ ​പ​​​ണ്ടൊ​​​ക്കെ​ ​അ​​​നു​​​​​​​ജ​​​​​​​ത്തി​​​​​​​യോ​​​​​​​ടെ​​​​​​​ന്ന​​​​​​​പോ​​​​​​​ലെ​​​​​​​യാ​​​​​​​യി​​​​​​​രു​​​ന്നു​ ​ശ​​​ര​​​​​​​ത്തേ​​​​​​​ട്ട​​​ന്റെ​ ​പെ​​​രു​​​മാ​​​റ്റം.​ ​ഞ​​​ങ്ങ​​​ളെ​ ​ഒ​​​രു​​​മി​​​പ്പി​​​ച്ച​ ​വേ​​​ണു​​​വേ​​​ട്ട​ൻ​ ​ഇ​​​പ്പോ​ൾ​ ​ജീ​​​വി​​​ച്ചി​​​രി​​​പ്പി​​​ല്ല.​ ​എ​ന്റെ​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​ൻ​ ​ബാ​ലു​ച്ചേ​ട്ട​നും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASHA SARAT
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.