SignIn
Kerala Kaumudi Online
Wednesday, 30 September 2020 9.13 PM IST

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ma-baby

തിരുവനന്തപുരം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും കേരളത്തിന്റെ മുൻ മന്ത്രിയുമായ എം.എ ബേബിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യ ബെറ്റിക്കും രോഗം വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരെയും നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി എം.എ ബേബി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതേസമയാം, സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1251 ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രോഗബാധിതരിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ ഇന്നും ആയിരം കടന്നു. 1061 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. മ‌റ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ 94 പേർക്കും രോഗം സ്ഥിരീകരിച്ചു. 73 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഇന്ന് അഞ്ചുപേരാണ് കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MA BABY, COVID
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.