തൃശൂർ: 60 പേർ രോഗമുക്തരായ ദിനത്തിൽ 33 പേർക്ക് കൂടി കൊവിഡ്. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിലെ രോഗബാധിതരുടെ എണ്ണം 1,941 ആയി. 578 പേർ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 12 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് എട്ട് പേർക്ക് സമ്പർക്കബാധയുണ്ടായി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയവർ എട്ടും വിദേശത്ത് നിന്നെത്തിയവർ രണ്ടുമാണ്. രോഗം ബാധിച്ചവരിൽ കൈപ്പറമ്പ് സ്വദേശിനിയായ ആരോഗ്യ പ്രവർത്തകയുമുണ്ട്.
നിരീക്ഷണത്തിൽ
11,673 പേർ
പുതുതായി നിരീക്ഷണത്തിൽ
591 പേർ
പരിശോധനയ്ക്ക് അയച്ചത് 43,878 സാമ്പിൾ
ലഭിക്കാനുള്ളത് 741
സമ്പർക്ക ബാധിതർ ഇങ്ങനെ
ശക്തൻ ക്ലസ്റ്റർ 1
രാമപുരം ക്ലസ്റ്റർ 1
കുന്നംകുളം ക്ലസ്റ്റർ 1
കെ.എസ്.ഇ ക്ലസ്റ്റർ 1
മറ്റ് സമ്പർക്കം വഴി 7
ഉറവിടമറിയാത്തവർ 4