തിരുവനന്തപുരം: അമൃത ഐ.എ.എസ് അക്കാഡമിയിൽ പരിശീലനം നേടിയ 22 ഉദ്യോഗാർത്ഥികൾ 2019ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷ റാങ്ക് പട്ടികയിൽ ഇടംപിടിച്ചു. മികച്ച അടിസ്ഥാന സൗകര്യം, ഓൺലൈൻ പഠന പ്ലാറ്ര്ഫോം, മികവുറ്റ കോച്ചിംഗ് എന്നിവ കഴിഞ്ഞ അഞ്ചുവർഷമായി സിവിൽ സർവീസ് പരീക്ഷാ പരിശീലന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി രംഗത്തുള്ള അമൃത ഐ.എ.എസ് അക്കാഡമിയുടെ സവിശേഷതകളാണ്.
പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, അഭിമുഖ പരിശീലനം എന്നിവയ്ക്ക് പ്രാമുഖ്യം നൽകിയാണ് അമൃതയിൽ പരിശീലനം. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണർ, മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ, വ്യക്തിത്വ പരിശീലന രംഗത്തെ പ്രഗത്ഭർ തുടങ്ങിയവർ നയിക്കുന്ന ക്ളാസുകളും പരിശീലനപദ്ധതിയുടെ ഭാഗമാണ്. മികച്ച ഗ്രന്ഥാലയവും ഡിജിറ്റൽ ലൈബ്രറിയും സ്മാർട്ട് ക്ളാസ് മുറികൾ, ഇ-ലേണിംഗ് സൗകര്യം, വൈ-ഫൈ കണക്ടിവിറ്റി തുടങ്ങിയവയും മികവുകളാണ്.
2021ൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കുള്ള പ്രിലിംസ് കം മെയിൻസ് ആഗസ്റ്ര് - സെപ്തംബർ ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. രജിസ്ട്രേഷന് : https://amritaias.com/ ഫോൺ : 8589060000.