SignIn
Kerala Kaumudi Online
Tuesday, 29 September 2020 9.42 AM IST

കൊവിഡ് മഹാമാരിയിൽ ഇന്ത്യക്ക് നഷ്ടമായത് 196 ഡോക്ടർമാരെ, സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് ഐ എം എ

-ima

ന്യൂഡൽഹി: കൊവിഡ് ഭീതി രാജ്യത്തു നിന്നും ഇതുവരെ വിട്ടുമാറിയിട്ടില്ല. നിരവധി ഡോക്ടർ‌മാരും, നഴ്സുമാരും ,ആരോഗ്യപ്രവ‌ർത്തകരുമടക്കം കൊവിഡിനെ പിടിച്ചുകെട്ടാനുള്ള മുൻനിര പോരാട്ടത്തിലാണ്. കൊവിഡിനെതിരെ പോരാടുമ്പോൾ രാജ്യത്തിന് ഇതുവരെ നഷ്ടമായത് 196 ഡോക്ടർമാരെയാണെന്ന് ഐ എം എ(ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് ബാധിച്ച് മരിച്ച ഈ 196 ഡോക്ടർമാരിൽ ഭൂരിഭാഗവും ജനറൽ പ്രാക്ടീഷണർ ആണ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ് ഐ എം എ.

കൊവിഡിന്റെ തുടക്കത്തിൽ കാണുന്ന പനിയും അനുബന്ധ ലക്ഷണങ്ങളും തോന്നിത്തുടങ്ങുമ്പോള്‍ തന്നെ രോഗം തിരിച്ചറിയാതെ എത്തുന്ന കൊവിഡ് രോഗികളിൽ നിന്നാണ് ജനറൽ പ്രാക്ടീഷണർമാരിലേക്ക് രോഗമെത്തുന്നതെന്നാണ് ഐ എം എ പറയുന്നത്. ഐ എം എയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ച 170 ഡോക്ടര്‍മാരും 50 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഇതിൽ 40 ശതമാനവും ജനറൽ പ്രാക്ടീഷണർമാരാണ്. ഡോക്ടർമാരുടെ സുരക്ഷയെ കുറിച്ച് ഐ എം എ ആശങ്ക പ്രകടിപ്പിച്ചു.

കൊവിഡ് ബാധിച്ചു മരിച്ച ഡോക്ടര്‍മാരിൽ 86 ശതമാനം പേരും രോഗം ഗുരുതരമാകാൻ സാദ്ധ്യതയുള്ള പ്രായത്തിലുള്ളവരായിരുന്നുവെന്നും ഐ എം എ വ്യക്തമാക്കി. തമിഴ്നാട്ടിലാണ് ഏറ്റവുമധികം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ചു മരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും 23 വീതം ഡോക്ടര്‍മാര്‍ കൊവിഡ് ബാധിച്ചു മരിച്ചു. ബിഹാറിലും പശ്ചിമ ബംഗാളിലും 19 ഡോക്ടര്‍മാരുമാ‌ർക്കും ഡൽഹിയിൽ 12 ഡോക്ടര്‍മാര്‍ക്കും ജീവൻ നഷ്ടമായി.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ഐ എം എ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ഡോക്ടര്‍മാരെയും അവരുടെ കുടുംബങ്ങളെയും ഒരു പ്രത്യേക റിസ്ക് ഗ്രൂപ്പായി പരിഗണിക്കണമെന്നും സര്‍ക്കാര്‍ ചെലവിൽ എല്ലാ മേഖലയിലുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇൻഷ്വറൻസ് അടക്കം ലഭ്യമാക്കണമെന്നും ഐ എം എ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

രാജ്യത്തെ 3.4 ലക്ഷത്തിലധികം ഡോക്ടർമാരെയാണ് ഐ എം എ പ്രതിനിധീകരിക്കുന്നത്. രോഗികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നു. കൊവിഡിൽ സർക്കാർ എന്നോ സ്വകാര്യ മേഖലയെന്നോ വേർതിരിക്കേണ്ടതില്ലെന്നും എല്ലാവരെയും ബാധിക്കുന്ന കാര്യമാണെന്നും ഐ എം എ വ്യക്തമാക്കുന്നു.

മിക്ക കൊവിഡ് കേസുകളിലും ഡോക്ടർമാരുടെ കുടുംബങ്ങൾക്ക് പോലും മെഡിക്കൽ സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്നത് അസ്വസ്ഥതയുളവാക്കുന്നു. ഈ പകർച്ചവ്യാധി സമയത്ത് സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടത്ര ശ്രദ്ധ നൽകണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായി ഐ എം എ ദേശീയ പ്രസിഡന്റ് രാജൻ ശർമ പറഞ്ഞു.

കൊവിഡിൽ മരണമടഞ്ഞ ഡോക്ടർമാരുടെ കണക്കുകൾ ഏറെ ഭയാനകമാണെന്നും അതിനാൽത്തന്നെ കൂടുതൽ ജാഗ്രത പുലർത്തണമെന്നും ഐ എം എ സെക്രട്ടറി ജനറൽ ഡോ.ആർ.വി അശോകൻ വ്യക്തമാക്കി. ഓരോ ഡോക്ടറുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടത് അവരെ ആശ്രയിക്കുന്ന ആയിരക്കണക്കിന് രോ​ഗികളുടെ ജീവൻ രക്ഷിക്കുന്നതിന് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, INDIA, LOST DOCTORS, COVID, MOST, GENERAL PRACTITIONERS, IMA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.