SignIn
Kerala Kaumudi Online
Tuesday, 29 September 2020 10.56 AM IST

ലോക്ക് ഡൗണിൽ വീട്ടിലെത്തിയ പതിനാറുകാരിയെ മാതൃസഹോദരിയും കാമുകനും ചേർന്ന് പീഡിപ്പിച്ചു, പ്രതികൾക്ക് പണികൊടുത്ത് 'കൊവിഡും'

rape

പൂനെ: വീട്ടിലെത്തിയ പതിനാറുകാരിയെ പീഡിപ്പിച്ച മാതൃസഹോദരിയും കാമുകനും അറസ്റ്റിൽ. കഴിഞ്ഞ ഏപ്രിലിൽ ലോക്ക് ഡൗണിനിടെയാണ് സംഭവം. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്.പരാതിയുടെ അടിസ്ഥാനത്തിൽ ബന്ധുവായ സ്ത്രീയ്ക്കും കാമുകനുമെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.

ഏപ്രിലിൽ ലോക്ക് ഡൗൺ കാലയളവിലാണ് കുറ്റകൃത്യം നടന്നതെന്നും, പ്രതികൾ കുറ്റം സമ്മതിച്ചതായും കോന്ധ്വ പൊലീസ് സ്റ്റേഷൻ ഇൻചാർജ് വിനായക് ഗെയ്ക്വാഡ് പറഞ്ഞു. നഗരത്തിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്ന പരാതിക്കാരി, കഴിഞ്ഞ ഏപ്രിലിൽ തന്റെ നാല് മക്കളെ ഉന്ദ്രിയിലെ സഹോദരിയുടെ വീട്ടിലാക്കിയിരുന്നു. ഈ കാലയളവിലാണ് സഹോദരിയുടെ കാമുകൻ ആ വീട്ടിലെത്തിയത്. തുടർന്ന് യുവതിയും കാമുകനും ചേർന്ന് കുട്ടിയെ അശ്ലീല ക്ലിപ്പുകൾ കാണിക്കുകയും ചെയ്തു.

വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കൗമാരക്കാരി താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് അമ്മയോട് പറഞ്ഞത്. ശേഷം പൊലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും, ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചെന്നും പൊലീസ് പറഞ്ഞു. ചികിത്സയ്ക്കായി ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, COVID 19, MATERNAL AUNT, POLICE, LOVER, POCSO, 16 YEAR OLD GIRL, PUNE, HOSPITAL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.