SignIn
Kerala Kaumudi Online
Thursday, 21 January 2021 11.42 AM IST

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി പിന്നിട്ടു, മരണസംഖ്യ ഏഴ്‌ ലക്ഷം കടന്നു

covid-19

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു കോടി പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 20,016,302 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 733,592 ആയി ഉയർന്നു. 12,892,074 പേർ രോഗമുക്തി നേടി. അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നു.

പ്രതിദിനം 50,000ത്തിലധികം പേർക്കാണ് യു.എസിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്. മരണസംഖ്യ 1.65 ലക്ഷം പിന്നിട്ടു.2,664,698 പേർ രോഗമുക്തി നേടി.അതേസമയം, കൊവിഡ് ബാധിതർക്കുള്ള ദുരിതാശ്വാസ പാക്കേജ് ഉത്തരവിൽ യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒപ്പുവച്ചു. തൊഴിലില്ലായ്മ വർദ്ധിച്ചിരിക്കുന്നതിനിടെയാണ് ജോലി നഷ്ടമായവർക്ക് തൊഴിലില്ലായ്മ വേതനം നൽകുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഒപ്പുവച്ചത്.

ലോകത്ത് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ രോഗികളുടെ എണ്ണം 30.13 ലക്ഷം കവിഞ്ഞു. ആകെ മരണം ഒരു ലക്ഷം പിന്നിട്ടു. ഇന്ത്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 22 ലക്ഷം കടന്നു. മരണസംഖ്യ 44,000 പിന്നിട്ടു. ശനിയാഴ്ച 65,156 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ,പ്രതിദിന രോഗികളിൽ ഇന്ത്യ വീണ്ടും ആഗോളതലത്തിൽ ഒന്നാമതായി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID 19, US, COVID AMERICA, COVID DEATH, COVID BRAZIL, COVID INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.