SignIn
Kerala Kaumudi Online
Saturday, 19 September 2020 2.44 AM IST

'സ്വന്തക്കാർക്ക് പി.എസ്.സിയെ മറിടകന്ന് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ് സർക്കാർ'; ന്യായീകരിക്കാനിറങ്ങിയ എം ബി രാജേഷിന്റെ അനുഭവം പാഠമാക്കണമെന്ന് പരിഹസിച്ച് പി.ടി.തോമസ് എം.എൽ.എ

mbrajesh

തിരുവനന്തപുരം: 'എല്ലാം ശരിയാക്കും' എന്ന് വീമ്പിളക്കി പി.എസ്.സി പരീക്ഷയെഴുതിയ യുവജനങ്ങളെ കബളിപ്പിക്കുന്ന നയമാണ് സർക്കാരിനും സിപിഎമ്മിനുമെന്ന് പരിഹസിച്ച് പി.ടി.തോമസ് എം.എൽ.എ. സ്വന്തക്കാർക്ക് പി.എസ്.സിയെ മറികടന്ന് എങ്ങനെ നിയമനം നൽകാമെന്ന ഗവേഷണത്തിലാണ് സർ‌ക്കാരെന്നും എം.ബി.രാജേഷിനും, തോമസ് ഐസക്കിനുമുണ്ടായ അനുഭവം പാഠമാക്കട്ടെയെന്നും പി.ടി. തോമസ് ഫേസ്ബുക്കിൽ കുറിച്ച പോസ്‌റ്റിൽ പറയുന്നു.

പി.ടി.തോമസ് എം.എൽ.എയുടെ പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ.

തൊഴിലില്ലാതലയുന്ന ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷ തകർത്ത Psc യുടെ തെറ്റായ നടപടികൾക്കെതിരെ 03/03/2020 ൽ നിയമസഭയിൽ നയപ്രഖ്യാപന ചർച്ചയിൽ പങ്കെടുത്ത് താൻ വിഷയം അവതരിപ്പിച്ചപ്പോൾ പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്നല്ല അഹന്ത നിറഞ്ഞതും എല്ലാം ശരിയാണെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രിയിൽ നിന്നുണ്ടായത്. മുഖ്യമന്ത്രിയുടെ മറുപടി കേട്ട് ആരവം ഉയർത്തി പിന്തുണയ്ക്കുകയായിരുന്നു Dyfi യുടെ പേരിൽ MLA മാരായ യുവ സഖാക്കൾ. ഉമ്മൻ ചാണ്ടി സർക്കാരിനെ താരതമ്യം ചെയ്യാൻ കണക്കുകൾ ഉയർത്താൻ ശ്രമിക്കുന്നവർ ഒരു കാര്യം ഓർമ്മിക്കുന്നത് നന്നായിരിക്കും പഴയ തെറ്റുതിരുത്തി'എല്ലാം ശരിയാക്കും' എന്ന് വീമ്പിളക്കി യുവ ജനങ്ങളെ കബിളിപ്പിച്ച പിണറായി സർക്കാർ ഇപ്പോൾ സ്വന്തക്കാർക്ക് Psc യെ മറികടന്ന് എങ്ങനെ നിയമനം കൊടുക്കാമെന്ന ഗവേഷണത്തിലാണ്. സർക്കാരിന്റെ Psc നയത്തെ ന്യായികരിക്കാൻ ഇറങ്ങിയ M B രാജേഷിന് ഉണ്ടായ അനുഭവം ഒരു പാഠമാകട്ടെ. കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് തോമസ് ഐസക്കിന്റെ പോസ്റ്റ്‌ പിൻവലിച്ചു പാർട്ടി തലയൂരി. തലയൂരാൻ കഴിയാതെയുള്ള M B രാജേഷിന്റെ പ്രയാസം എല്ലാവരും ആസ്വദിക്കുന്നുണ്ടാവും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PC THOMAS, PINARAYI VIJAYAN, MB RAJESH, THOMAS ISSAC, KERALA, GOVERNEMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.