SignIn
Kerala Kaumudi Online
Saturday, 19 September 2020 2.10 AM IST

മഴക്കെടുതി; പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാനം, സഹായം നൽകാമെന്ന് പ്രധാനമന്ത്രി

modi-pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി മൂലമുള്ള നാശനഷ്ടം മറികടക്കാൻ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടു. കാലവർഷത്തിൽ ഇതുവരെ സംഭവിച്ച നാശനഷ്ടങ്ങളും രക്ഷാ പ്രവർത്തനങ്ങളും പുനരധിവാസവും മുഖ്യമന്ത്രി വിശദീകരിച്ചു. വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹായം നൽകാമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

പ്രളയ സാഹചര്യം അവലോകനം ചെയ്യാൻ രൂക്ഷമായ മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് പിണറായി വിജയൻ ഈ ആവശ്യം ഉന്നയിച്ചത്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും, ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും യോഗത്തിൽ പങ്കെടുത്തു. കേരളത്തിന് പുറമെ കർണാടക, മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ബിഹാർ, അസം സംസ്ഥാനങ്ങളും യോഗത്തിൽ പങ്കെടുത്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA RAIN, ECONOMIC PACKAGE, MAJOJ MODI, PINARAYI VIJAYAN, CMO, PMO, KERALA GOVT, CENTRAL GOVT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.