SignIn
Kerala Kaumudi Online
Monday, 18 January 2021 10.53 PM IST

ലെ​ന ചി​ത്ര​ശ​ല​ഭ​ത്തെ പോ​ലെ സു​ന്ദ​രി

lena

ലെ​ന​യെ കാ​ലം തൊ​ടാൻ മ​ടി​ക്കു​ന്ന​തു പോ​ലെ... എ​ന്താ​ണ് ഈ മു​ഖ​സൗ​ന്ദ​ര്യ​ത്തി​ന്റെ ര​ഹ​സ്യം? എ​ന്താ​ണ് ഫി​റ്റ്‌​ന​സ് മ​ന്ത്ര?സ്‌​റ്റൈ​ലി​ന്റെ കാ​ര്യ​ത്തിൽ ലെന ആ​ളൊ​രു പു​ലി​യാ​ണ്. സി​നി​മ​യി​ലാ​യാ​ലും വി​ശ്ര​മ​വേ​ള​യി​ലെ സെൽ​ഫി​യി​ലാ​യാ​ലും ചി​ത്ര​ശ​ല​ഭ​ത്തെ പോ​ലെ സു​ന്ദ​രി. നാ​ടൻ വേ​ഷ​ത്തി​ലും മോ​ഡേൺ വേ​ഷ​ത്തി​ലും ലെന കി​ടി​ല​നാ​ണെ​ന്ന് ചെ​റി​യൊ​രു അ​സൂ​യ​യു​ടെ മേ​മ്പൊ​ടി​യോ​ടെ ന​മ്മ​ളും സ​മ്മ​തി​ക്കും.സു​ന്ദ​രി​യാ​കാൻ കൊ​തി​ക്കു​ന്ന​വർ​ക്കാ​യി ലെന ത​ന്റെ സൗ​ന്ദ​ര്യ ര​ഹ​സ്യ​ങ്ങ​ളു​ടെ ചെ​പ്പ് തു​റ​ക്കു​ന്നു...


എങ്ങനെ നല്ലവേഷം ധരി​ക്കാം?

ആ​ദ്യം ത​ന്നെ എ​ന്റെ സ്‌​റ്റൈ​ലി​ന്റെ ര​ഹ​സ്യം പ​റ​യാം.കം​ഫർ​ട്ട്.മ​ന​സി​ലാ​യി​ല്ലേ... കം​ഫർ​ട്ടാ​ണ് എ​ന്റെ സ്‌​റ്റൈൽ മ​ന്ത്ര. ട്രെൻ​ഡു​കൾ​ക്ക് പി​ന്നാ​ലെ പോ​കാ​റി​ല്ല. ഏ​റ്റ​വും പ്ര​ശ​സ്‌​ത​നായ ഡി​സൈ​ന​റു​ടെ വി​ല​കൂ​ടിയ ഡ്ര​സി​ട്ടി​ട്ടും നി​ങ്ങൾ​ക്ക് ഇ​ണ​ങ്ങു​ന്നതാ​യി തോ​ന്നി​യി​ല്ലെ​ങ്കിൽ എ​ന്തു​കാ​ര്യം. അ​തു​കൊ​ണ്ട് കം​ഫർ​ട്ട​ബി​ളായ സ്‌​റ്റൈ​ലു​കൾ മാ​ത്ര​മാ​ണ് ഞാൻ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഒ​റ്റ​ക്കാ​ഴ്‌​ച​യിൽ ത​ന്നെ കൊ​ള്ളാ​മ​ല്ലോ എ​ന്നാ​ളു​കൾ പ​റ​യാൻ കാ​ര​ണം ഇ​ടു​ന്ന വ​സ്‌​ത്ര​ത്തിൽ എ​നി​ക്ക് അ​ത്ര​യ്ക്ക് ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​യ​തു കൊ​ണ്ടാ​ണ്. മാ​ത്ര​മ​ല്ല അ​വ​സ​ര​ത്തി​നൊ​ത്ത് വേ​ണം വ​സ്‌​ത്രം ധ​രി​ക്കാൻ. ക​ല്യാ​ണ​വീ​ട്ടിൽ പോ​കു​ന്ന പോ​ലെ യാ​ത്ര പോ​കാൻ പ​റ്റി​ല്ല​ല്ലോ.


ലു​ക്കി​ന്റെ കാ​ര്യ​ത്തിൽ സി​നി​മ​യിൽ പ​രീ​ക്ഷ​ണ​ങ്ങൾ​ക്കു​ള്ള സാ​ദ്ധ്യത വ​ള​രെ കു​റ​വാ​ണ്. ക​ഥാ​പാ​ത്ര​ത്തി​ന്റെ സ്വ​ഭാ​വ​ത്തി​ന​നു​സ​രി​ച്ചു​ള്ള വ​സ്ത്ര​ങ്ങ​ള​ല്ലേ ധ​രി​ക്കാൻ ക​ഴി​യൂ.​എ​ന്റെ ആ​ദ്യ​കാല സി​നി​മ​ക​ളി​ലൊ​ക്കെ കു​ളി​പ്പി​ന്ന​ലൊ​ക്കെ​യാ​യി തു​ള​സി​ക്ക​തിർ വ​ച്ച നാ​ടൻ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു.​എ​ന്നാൽ ജീ​വി​ത​ത്തിൽ ഞാൻ നേർ വി​പ​രീ​ത​മാ​ണ്. കേ​ര​ള​ത്തി​നു പു​റ​ത്തൊ​ക്കെ പ​ഠി​ച്ച​തു​കൊ​ണ്ട് എ​ന്റെ ഫാ​ഷൻ സ​ങ്ക​ല്പ​ങ്ങ​ളൊ​ക്കെ വേ​റെ​യാ​യി​രു​ന്നു. ര​ണ്ടാം വ​ര​വി​ലാ​ണ് കു​റ​ച്ചെ​ങ്കി​ലും മോ​ഡേൺ ക​ഥാ​പാ​ത്ര​ങ്ങൾ കി​ട്ടി​യ​ത്. എ​ങ്കി​ലും മി​ക്ക​തും എ​ന്റെ പ്രാ​യ​ത്തെ​ക്കാൾ പ​ക്വ​ത​യു​ള്ള​വ​യാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ജീ​വി​ത​ത്തി​ലാ​ണ് ഫാ​ഷൻ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ന​ട​ത്തു​ന്ന​ത്.
യാ​ത്ര പോ​കു​മ്പോൾ കു​റ​ച്ച് ലൂ​സായ വ​സ്‌​ത്ര​ങ്ങൾ ധ​രി​ക്കാ​നാ​ണ് ഇ​ഷ്ടം. പ​ലാ​സോ​ക​ളാ​ണ് ഇ​പ്പോൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തും ബ​നി​യൻ മെ​റ്റീ​രി​യ​ലി​ലു​ള്ള പ​ലാ​സോ​കൾ. അ​തി​നൊ​പ്പം കോ​ട്ടൺ ലോം​ഗ് ടോ​പ്പു​ക​ളാ​ണ് ഇ​ണ​ങ്ങു​ന്ന​ത്. ന​മ്മു​ടെ കാ​ലാ​വ​സ്ഥ​യ്‌​ക്കും അ​നു​യോ​ജ്യം. ചൂ​ട​ത്ത് ജീൻ​സു​മി​ട്ട് ന​ട​ക്കു​ന്ന​തി​നെ​ക്കാൾ എ​ത്ര​യോ ന​ല്ല​താ​ണ് പ​ലാ​സോ​കൾ. ഫം​ഗ്ഷ​നു​കൾ​ക്കൊ​ക്കെ സ്‌​റ്റൈ​ലി​ഷാ​യി​ട്ടു​ള്ള ചു​രി​ദാർ കുർ​ത്ത​ക​ളും സാ​രി​യു​മാ​ണ് എ​ന്റെ ചോ​യി​സ്. ഗൗ​ണു​ക​ളൊ​ന്നും ഉ​പ​യോ​ഗി​ക്കാ​റി​ല്ല. ഗൗ​ണു​കൾ ഭ​യ​ങ്കര ഗ്രാൻ​ഡാ​ണെ​ന്ന് തോ​ന്നി​യി​ട്ടു​ണ്ട്. ഒ​രു പ​ക്ഷേ, ഭാ​വി​യിൽ ഉ​പ​യോ​ഗി​ച്ചേ​ക്കാം.

എങ്ങനെ മുഖം സുന്ദരമാക്കാം?


സി​നി​മ​യിൽ അ​ഭി​ന​യി​ക്കു​ന്നൊ​രാൾ​ക്ക് മേ​ക്ക​പ്പ് ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഘ​ട​ക​മാ​ണ്. എ​പ്പോ​ഴും മേ​ക്ക​പ്പ് ഇ​ട്ട് ന​ട​ക്കാൻ ഇ​ഷ്‌​ട​മി​ല്ലാ​ത്തൊ​രാ​ളാ​ണ് ഞാൻ. പ​ക്ഷേ, ജോ​ലി​യു​ടെ ഭാ​ഗ​മാ​യി മേ​ക്ക​പ്പ് ഇ​ടാ​തി​രി​ക്കാ​നും ക​ഴി​യി​ല്ല. അ​തു​കൊ​ണ്ട് മേ​ക്ക​പ്പി​ന്റെ കാ​ര്യ​ത്തിൽ എ​ന്റേ​തായ ചില ശീ​ല​ങ്ങ​ളൊ​ക്കെ​യു​ണ്ട്. സി​നി​മ​യി​ലാ​യാ​ലും ജീ​വി​ത​ത്തി​ലാ​യാ​ലും മേ​ക്ക​പ്പ് ഞാൻ ത​ന്നെ​യാ​ണ് ചെ​യ്യു​ന്ന​ത്. അ​പ്പോൾ സ്വ​ന്തം ഇ​ഷ്‌​ട​മ​നു​സ​രി​ച്ച് എ​ന്തു വേ​ണ​മെ​ങ്കി​ലും പ​രീ​ക്ഷി​ക്കാ​മ​ല്ലോ. സ്വ​ന്തം പ്രോ​ഡക്‌​ടു​കൾ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​റു​മു​ള്ളൂ. സ്ഥി​ര​മാ​യി ചെ​യ്ത് ശീ​ല​മു​ള്ള​ത് കൊ​ണ്ട് സ്‌​കി​ന്നി​ന് അ​ധി​കം ദോ​ഷ​മു​ണ്ടാ​ക്കാ​ത്ത പ്രോ​ഡ​ക്‌​ടു​കൾ വാ​ങ്ങാൻ ശ്ര​ദ്ധി​ക്കും.


ലൈ​റ്റ് മേ​ക്ക​പ്പാ​ണ് ഇ​ഷ്‌​ടം. ഒ​രി​ക്ക​ലും മേ​ക്ക​പ്പ് ഉ​ണ്ടെ​ന്ന് തോ​ന്നി​ക്ക​രു​ത്. ക​ണ്ണി​ന്റെ മേ​ക്ക​പ്പി​നാ​ണ് കൂ​ടു​തൽ ശ്ര​ദ്ധ നൽ​കു​ന്ന​ത്. സ്വ​ന്ത​മാ​യി മേ​ക്ക​പ്പ് ചെ​യ്യു​മ്പോൾ ശ്ര​ദ്ധി​ക്കേ​ണ്ട ചില കാ​ര്യ​ങ്ങ​ളു​ണ്ട്. അ​താ​യ​ത് ക​ണ്ണി​ന്റെ മേ​ക്ക​പ്പ് ഹെ​വി​യാ​ക്കി​യാൽ ന്യൂ​ഡ് ലി​പ് ഷേ​ഡാ​യി​രി​ക്കും ന​ല്ല​ത്. അ​തു​പോ​ലെ ലൈ​റ്റ് ക​ളർ, ബേ​സ് ക​ളർ വ​സ്‌​ത്ര​ങ്ങ​ളു​ടെ കൂ​ടെ ഡാർ​ക്ക് ക​ളർ ലി​പ്‌​സ്റ്റി​ക്കാ​ണ് ഇ​ണ​ങ്ങു​ക. ഞാൻ കൂ​ടു​ത​ലും പി​ങ്ക്, ബ്രൗൺ, ന്യൂ​ഡ് ഷേ​ഡ് ലി​പ്സ്റ്റി​ക്കു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


ഏ​റ്റ​വും പ്ര​ധാ​നം മേ​ക്ക​പ്പ് പ്രോ​ഡ​ക്‌​ടു​ക​ളു​ടെ നി​ല​വാ​ര​മാ​ണ് . അ​തിൽ ഒ​രു വി​ട്ടുവീഴ്ചയും പാടി​ല്ല. അ​ത് ന​മ്മു​ടെ ചർ​മ്മ​ത്തെ ബാ​ധി​ക്കു​ന്ന​താ​ണ​ല്ലോ. കു​റ​ച്ച് പ​ണം ചെ​ല​വാ​ക്കി​യാ​ലും സാ​ര​മി​ല്ലെ​ന്നു വ​യ്‌​ക്ക​ണം.​ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് മേ​ക്ക​പ്പ് പ്രോ​ഡ​ക്‌​ടു​കൾ വാ​ങ്ങു​ന്ന​ത് . മേ​ക്ക​പ്പി​ന്റെ കാ​ര്യ​ത്തിൽ മാ​ത്ര​മാ​ണ് ബ്രാൻ​ഡ് നോ​ക്കു​ന്ന​ത്. ക്രി​സ്‌​റ്റ്യൻ ഡി​യോ​റി​ന്റെ പ്രോ​ഡ​ക്‌​ടു​ക​ളാ​ണ് എ​നി​ക്ക് അ​നു​യോ​ജ്യം. പെർ​ഫ്യൂ​മു​കൾ പല ബ്രാൻ​ഡു​ക​ളു​ടെ​യും ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ങ്കി​ലും ഡി​യോ​റി​ന്റെ ജെ അ​ഡോർ എ​ന്ന പെർ​ഫ്യൂ​മാ​ണ് ഫേ​വ​റി​റ്റ്.


മേ​ക്ക​പ്പ് പോ​ലെ പ്ര​ധാ​ന​മാ​ണ് ആ​ക്‌​സ​സ​റീസും. ആ​ഭ​ര​ണ​ങ്ങൾ ഒ​രു​പാ​ട് ഉ​പ​യോ​ഗി​ക്കു​ന്ന കൂ​ട്ട​ത്തി​ല​ല്ല. മാ​ല​ക​ളൊ​ന്നും തീ​രെ ഇ​ഷ്‌​ട​മ​ല്ല. ക്രേ​സു​ള്ള​ത് ഇ​യർ റിം​ഗു​ക​ളോ​ട് മാ​ത്ര​മാ​ണ്. അ​തി​ന്റെ വ​ലി​യൊ​രു ക​ള​ക്‌​ഷ​നു​ണ്ട്. സ്വർ​ണ​ത്തോ​ടും വ​ലിയ താ​ത്പ​ര്യം തോ​ന്നി​യി​ട്ടി​ല്ല. വെ​ള്ളി​യും ബ്ളാ​ക്ക് മെ​റ്റ​ലു​മാ​ണ് ഇ​ഷ്ടം.

എങ്ങനെ മുടി​മനോഹരമാക്കാം?

മു​ടി​യു​ടെ കാ​ര്യ​ത്തിൽ ഭ​യ​ങ്കര ശ്ര​ദ്ധ​യാ​ണെ​നി​ക്ക്. സ്‌​ത്രീ​കൾ​ക്കാ​യാ​ലും പു​രു​ഷ​ന്മാർ​ക്കാ​യാ​ലും അ​ഴ​കു​ള്ള മു​ടി ച​ന്ത​മാ​ണ്. ന​ല്ല മു​ടി​യു​ള്ള​വ​രെ കാ​ണാ​നും ഇ​ഷ്‌​ട​മാ​ണ്. ക​ഥാ​പാ​ത്ര​ങ്ങൾ​ക്ക​നു​സ​രി​ച്ച് മു​ടി​യി​ലെ സ്‌​റ്റൈ​ലി​ലും വ്യ​ത്യാ​സം വ​രു​ത്താ​റു​ണ്ട്. മു​ടി​യിൽ വ​രു​ത്തു​ന്ന ചെ​റിയ മാ​റ്റ​ങ്ങൾ പോ​ലും കാ​ഴ്ച​യിൽ വ​ലിയ വ്യ​ത്യാ​സ​മു​ണ്ടാ​ക്കും. ഉ​ദാ​ഹ​ര​ണ​ത്തി​ന് ഹെ​യർ ക​ളർ. ഈ മു​ടി​ക്ക് കൊ​ടു​ത്തി​രി​ക്കു​ന്ന ക​ളർ നോ​ക്കൂ. ഇ​പ്പോൾ ഞാൻ ചെ​യ്‌​തു​കൊ​ണ്ടി​രി​ക്കു​ന്ന ത​മി​ഴ് പ​ട​ത്തി​നു വേ​ണ്ടി​യാ​ണ് ക​ളർ കൊ​ടു​ത്ത​ത്. ഒ​രു​പ​ക്ഷേ, മ​ല​യാ​ള​ത്തി​ലെ ഒ​രു പ​ട​ത്തി​ലും ഇ​ത് ഉ​പ​യോ​ഗി​ച്ചേ​ക്കാം. ഈ ക​ളർ എ​നി​ക്ക് അ​ത്ര​യ്ക്ക് ഇ​ഷ്‌​ട​പ്പെ​ട്ടു. മു​ടി​ക്ക് നൽ​കു​ന്ന ക​ളർ മു​ഖ​ത്തി​ന്റെ​യും ക​ഥാ​പാ​ത്ര​ത്തി​ന്റെ​യും ക​രു​ത്ത് വർ​ദ്ധി​പ്പി​ക്കും. അ​തു​പോ​ലെ​യാ​ണ് മു​ടി കേൾ ചെ​യ്യു​ന്ന​തും. എ​ന്റേ​ത് സ്‌​ട്രെയി​റ്റ് മു​ടി​യാ​ണ്. ഇ​ട​യ്‌​ക്ക് കേൾ ചെ​യ്യു​മ്പോൾ വ​ലിയ മാ​റ്റം ഫീൽ ചെ​യ്യും. എ​ന്റെ ഒ​രു ഫ്ര​ണ്ടി​ന്റെ ബാം​ഗ്ളൂ​രു​ള്ള പാർ​ല​റിൽ നി​ന്നാ​ണ് മു​ടി​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ചെ​യ്യു​ന്ന​ത്. ഏ​റ്റ​വും വി​ശ്വാ​സ​മു​ള്ള സ്ഥ​ല​ത്തു നി​ന്ന് മാ​ത്ര​മേ ഇ​തൊ​ക്കെ പ​രീ​ക്ഷി​ക്കാ​വൂ. പ​രി​ച​യ​മു​ള്ള ആ​രോ​ടെ​ങ്കി​ലും ഫീ​ഡ്ബാ​ക്ക് ചോ​ദി​ച്ചി​ട്ട് വേ​ണം പോ​കാൻ.


സ​മ​യം കി​ട്ടു​മ്പോ​ഴൊ​ക്കെ ഓ​യിൽ മ​സാ​ജ് ചെ​യ്യാ​റു​ണ്ട്. അ​തി​ന് കാ​ച്ചിയ എ​ണ്ണ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ണ്ണ ചെ​റു​ചൂ​ടോ​ടെ ത​ല​യിൽ മ​സാ​ജ് ചെ​യ്‌​ത് പി​ടി​പ്പി​ച്ച ശേ​ഷം ചൂ​ടു​വെ​ള്ള​ത്തിൽ മു​ക്കിയ തോർ​ത്ത് പൊ​തി​ഞ്ഞ് കു​റ​ച്ച് നേ​രം ആ​വി കൊ​ള്ളി​ക്കു​ക. പി​ന്നീ​ട് ന​ന്നാ​യി ഷാ​മ്പൂ ചെ​യ്‌​ത് എ​ണ്ണ ക​ഴു​കി​ക്ക​ള​യ​ണം. ക​ണ്ടീ​ഷ​ണർ കൂ​ടി ഉ​പ​യോ​ഗി​ച്ചാൽ ന​ല്ല തി​ള​ക്ക​മു​ള്ള മു​ടി​കി​ട്ടും.

എങ്ങനെ സൗന്ദര്യം വർദ്ധി​പ്പി​ക്കാം?

ഫാ​ഷൻ ട്രെൻ​ഡു​കൾ ഫോ​ളോ ചെ​യ്യാ​റി​ല്ല. വേ​റെ ആ​രു​ടെ​യും സ്‌​റ്റൈൽ ശ്ര​ദ്ധി​ക്കാ​റു​മി​ല്ല.നി​ല​വി​ലെ സ്‌​റ്റൈൽ എ​ന്താ​ണെ​ന്നു ചോ​ദി​ച്ചാൽ ഒ​രു​പി​ടി​യു​മി​ല്ല. അ​തൊ​ക്കെ ആ​ഴ്‌ച തോ​റും മാ​റു​ന്ന​ത​ല്ലേ. സ്വ​ന്ത​മാ​യി​ട്ടാ​ണ് ഓ​രോ സ്റ്റൈ​ലും ക​ണ്ടെ​ത്തു​ന്ന​ത്. കു​റ​ച്ചു​കാ​ല​ത്തെ നി​രീ​ക്ഷ​ണ​ത്തിൽ നി​ന്ന് ന​മു​ക്ക് ഇ​ണ​ങ്ങു​ന്ന​ത് എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​കും. മേ​ക്ക​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വർ നാ​ച്വ​റൽ സ്‌​കിൻ കെ​യർ മാർ​ഗ​ങ്ങൾ പ​രീ​ക്ഷി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. മേ​ക്ക​പ്പി​ന് മു​മ്പ് ചർ​മ്മ​ത്തി​ന് ന​ല്ലൊ​രു മോ​യ്‌​സ്‌​ച​റൈ​സിം​ഗ് എ​ഫ​ക്‌​ട് വേ​ണം. ആൽ​മ​ണ്ട് ഓ​യി​ലും തേ​നും ചേർ​ത്ത് മു​ഖ​ത്തു പു​ര​ട്ടി 15 മി​നിട്ടി​​നു ശേ​ഷം ക​ഴു​ക്ക​ള​ഞ്ഞാൽ വ​രൾ​ച്ച മാ​റി ചർ​മ്മം ന​ല്ല മൃ​ദു​വാ​കും.


മു​ടി​ക്കും എ​ന്റേ​തായ ചില പൊ​ടി​ക്കൈ​ക​ളു​ണ്ട്. അ​തിൽ ഏ​റ്റ​വും പ്ര​ധാ​നം ചെ​റു​പ​ഴം കൊ​ണ്ടു​ള്ള പാ​ക്കാ​ണ്. ചെ​റു​പ​ഴം, മു​ട്ട, തൈ​ര്, തേൻ എ​ന്നി​വ​യൊ​ക്കെ ചേർ​ത്ത കൂ​ട്ട് ത​ല​യിൽ തേ​ച്ച് പി​ടി​പ്പി​ക്കു​ക. 20 മി​നി​ട്ട് ക​ഴി​ഞ്ഞ് ന​ന്നാ​യി ക​ഴു​കി​ക്ക​ള​യു​ക. സൈ​ഡ് എ​ഫ​ക്‌​ട്സൊ​ന്നു​മി​ല്ല. സ്മൂ​ത്ത് ആൻ​ഡ് സിൽ​ക്കി ഹെ​യർ കി​ട്ടും.

എങ്ങനെ ആരോഗ്യംനി​ലനി​റുത്താം?


ഫി​റ്റ്ന​സി​ലും ന​ല്ല ശ്ര​ദ്ധ കൊ​ടു​ക്കാ​റു​ണ്ട്. സാ​ധാ​രണ രീ​തി​യിൽ ഭ​ക്ഷ​ണ​ത്തി​ന്റെ കാ​ര്യ​ത്തി​ലൊ​ക്കെ കൺ​ട്രോ​ളു​ണ്ടാ​കും. പ​ക്ഷേ, ഹോ​ളി​ഡേ മൂ​ഡി​ലൊ​ക്കെ​യാ​കു​മ്പോൾ ന​ന്നാ​യി ഫു​ഡ് ക​ഴി​ക്കും. അ​പ്പോൾ ത​ടി​യും കൂ​ടും. എ​നി​ക്ക് ആ​കൃ​തി​യെ​ന്ന പേ​രിൽ ഒ​രു സ്ളി​മ്മിം​ഗ് ക്ളി​നി​ക്കു​ണ്ട്. ഒ​രു നി​വൃത്തി​യും ഇ​ല്ലാ​തെ വ​രു​മ്പോൾ അ​വി​ടെ പോ​യി ഒ​ന്നു ഷേ​പ്പാ​യി വ​രും. ശ​രീ​രം ഫി​റ്റാ​യി​രി​ക്കു​ന്ന​തി​നാൽ ഏ​ത് ക​ഥാ​പാ​ത്ര​ത്തെ​യും സ്വീ​ക​രി​ക്കാൻ ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​കു​മെ​ന്നാ​ണ് എ​ന്റെ അ​നു​ഭ​വം .

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LENA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.