കണ്ണൂർ: ജില്ലയിൽ 63 പേർക്ക് ഇന്നലെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. 41 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. വിദേശത്ത് നിന്നെത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 15 പേർക്കും മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു ഡി.എസ്.സി ഉദ്യാഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1744 ആയി. ഇവരിൽ ഇന്ന് ഡിസ്ചാർജായ 31 പേർ ഉൾപ്പെടെ 1275 പേർ രോഗമുക്തി നേടി. ഒമ്പതു പേർ മരണപ്പെട്ടു. ബാക്കി 460 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
സമ്പർക്കം
പയ്യന്നൂർ കണ്ടോത്ത് സ്വദേശികളായ 5 പേർ, യിലെ രണ്ടുപേർ, ഏഴോം സ്വദേശികളായ നാലുപേർ, തൃച്ചംബരം സ്വദേശികളായ മൂന്നുപേർ, പുഷ്പഗിരി, ചപ്പാരപ്പടവ്, ചെങ്ങളായി സ്വദേശികളായ രണ്ടുപേർ വീതം, പരിയാരം, കല്ല്യാശ്ശേരി, പാപ്പിനിശ്ശേരി, കൊട്ടിയൂർ, ചെറുതാഴം, മുഴക്കുന്ന്, പെരളശ്ശേരി, കണ്ണൂർ, ചാലാട് , പായം, മട്ടന്നൂർ കായലൂർ , വടകര ചോറോട്, കോളയാട്, രാമന്തളി, പാട്യം സ്വദേശികളായ ഓരോപേർ, ചിറക്കൽ സ്വദേശികളായ നാലുപേർ, ആന്തൂർ പാന്തോട്ടം സ്വദേശി ഒരാൾ, മൊറാഴ സ്വദേശി ഒരാൾ, കോട്ടയം മലബാർ സ്വദേശി രണ്ടുപേർ
നിരീക്ഷണത്തിൽ 8919
ജില്ലയിൽ നിലവിൽ 8919 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇതുവരെ 37974 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 37218 എണ്ണത്തിന്റെ ഫലം വന്നു. 756 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
31 പേർക്കു കൂടി രോഗമുക്തി
ആശുപത്രികളിലും ഫസ്റ്റ്ലൈൻ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന രണ്ട് ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 31 പേർ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 1275 ആയി.