കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്ബാൾ താരവും മോഹൻ ബഗാൻ ക്യാപ്ടനുമായിരുന്ന മണിതോംബി സിംഗ് (39) അന്തരിച്ചു. വിവിധ അസുഖങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. 2003ൽ എൽ.ജി കപ്പ് ജേതാക്കളായ ഇന്ത്യൻ അണ്ടർ 23 ടീമിൽ അംഗമായിരുന്നു. 2002 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി കളിച്ചു. ഡിഫൻഡറായ മണിതോംബി 2003ൽ ബഗാനിലെത്തി. 2004ൽ ഓൾ എയർലൈൻസ് ഗോൾഡ് കപ്പിൽ ജേതാക്കളായപ്പോൾ ക്യാപ്ടനായിരുന്നു. മണിപ്പുർ ക്ലബ് അനോബ മംഗൾ താരമായിരിക്കെ വിരമിച്ചു. പിന്നീട് അതേ ക്ലബ്ബിന്റെ പരിശീലകനുമായി. ഭാര്യയും ഒരു മകനുമുണ്ട്.