SignIn
Kerala Kaumudi Online
Monday, 18 January 2021 11.03 PM IST

പുതിയ കേന്ദ്രവിദ്യാഭ്യാസ നയം ; പ്രമുഖർ പ്രതികരിക്കുന്നു

school


അംഗീകരിക്കില്ല: മന്ത്രി സി. രവീന്ദ്രനാഥ്

ദേശീയ വിദ്യാഭ്യാസനയം സംസ്ഥാനം അംഗീകരിക്കില്ല. കാരണം ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയത്തോട് യോജിക്കുന്നതല്ല.

ദേശീയ വിദ്യാഭ്യാസ നയം ദേശീയ സാമ്പത്തിക നയത്തോട് ചേർന്ന് നിൽക്കുന്നതാണ്. സാമ്പത്തിക നയത്തിന്റെ പല വശങ്ങളും വിദ്യാഭ്യാസ നയത്തിലും കാണാം. ഇതിലൊന്നാണ് കമ്പോളവൽകരണം. അധികാര കേന്ദ്രീകരണം ഇതിന്റെ അനന്തരഫലമാണ്. ഫെഡറൽ സംസ്കാരം നഷ്ടപ്പെടും.
പ്രാദേശികതയിൽ ഊന്നിക്കൊണ്ടുള്ള വിദ്യാഭ്യാസം നഷ്ടപ്പെടും. ഉദാഹരണത്തിന് നവോത്ഥാനം എന്ന ആശയം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. നമ്മുടെ നവോത്ഥാന നായകർ അവർക്ക് പരിചിതരല്ല. കേരളത്തിന്റെ ചരിത്രം ഇവിടെയുള്ളവർക്ക് മനസിലാക്കാൻ സാധിക്കില്ലെങ്കിൽ നമ്മുടെ ആവാസവ്യവസ്ഥയെ അത് ബാധിക്കും.

രണ്ടാമത്തെ പ്രശ്നം സ്വാശ്രയവൽകരണമാണ്. സർക്കാർ പൂർണമായും പിന്തിരിയേണ്ടി വരും. വിദ്യാഭ്യാസ രംഗത്ത് കുതിപ്പിനല്ല,​ കിതപ്പിനാണ് ഇതൊക്കെ ഇടയാക്കുക.

നമ്മുടെ വിദ്യാഭ്യാസ രീതി കഴിഞ്ഞ രണ്ട് വർഷമായി നീതി ആയോഗിന്റെ വിലയിരുത്തലിൽ രാജ്യത്ത് ഒന്നാമതെത്തിയതാണ്. ഒരു തയ്യാറെടുപ്പുമില്ലാതെ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഘടന അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ല.

വിദേശ സർവകലാശാലകളുടെയും സ്വാശ്രയസ്ഥാപനങ്ങളുടെയും വരവ് വിദ്യാഭ്യാസത്തെ വിൽപനചരക്കാക്കും. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നയം നടപ്പാക്കുമെന്നാണ് അറിയുന്നത്. ഒരു ജനാധിപത്യരാജ്യത്ത് ലോക്‌സഭയിൽ പോലും വിഷയം ചർച്ച ചെയ്തിട്ടില്ല. ആദ്യഘട്ടത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ നയത്തെ ശക്തമായി എതിർത്തതാണ്. നയത്തെ എതിർക്കാൻ തന്നെയാണ് സംസ്ഥാനത്തിന്റെ തീരുമാനം. പൂർണരീതിയിൽ നയം നടപ്പാക്കാനും ഉദ്ദേശിക്കുന്നില്ല.

ഫെഡറലിസം അട്ടിമറിക്കും : മന്ത്രി ഡോ. കെ.ടി ജലീൽ

പാ​ർ​ല​മെ​ന്റി​ൽ​ ​പോ​ലും​ ​ച​ർ​ച്ച​ ​ചെ​യ്യാ​തെ​യാ​ണ് ​രാ​ജ്യ​ത്തെ​ ​വി​ദ്യാ​ഭ്യാ​സം​ ​ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ന​യം​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​ഇ​ന്ത്യ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കു​ന്ന​ ​ന​യം​ ​രാ​ജ്യ​ത്തെ​ ​ഉ​ന്ന​ത​ ​വി​ദ്യ​ഭ്യാ​സം​ ​പൂ​ർ​ണ​മാ​യും​ ​സ്വ​കാ​ര്യ​ ​കു​ത്ത​ക​ക​ളു​ടെ​ ​കൈ​ക​ളി​ലെ​ത്തി​ക്കും.
ഗ്രോ​സ് ​എ​ൻറോ​ൾ​മെ​ന്റ് ​അ​നു​പാ​തം​ 50​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ത്തു​മെ​ന്നും​ ​ജി​.ഡി​.പി​യു​ടെ​ 6​%​ ​വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി​ ​മാ​​​റ്റി​വ​യ്ക്കു​മെ​ന്നും​ ​ന​യ​ത്തി​ൽ​ ​പ്ര​ഖ്യാ​പ​ന​മു​ണ്ട്.​ ​ഇ​ത് ​സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും​ ​ആ​ ​ല​ക്ഷ്യ​ത്തി​ലെ​ത്തു​ന്ന​തി​ന് ​സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ​ ​ധ​ന​സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളി​ല്ല.​ ​സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​യും​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​നി​ർ​ദേ​ശ​ങ്ങ​ളൂം​ ​പൂ​ർ​ണ​മാ​യി​ ​ഒ​ഴി​വാ​ക്കി.​ ​സാ​മൂ​ഹ്യ​നീ​തി​ ​ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും​ ​ഫെ​ഡ​റ​ലി​സം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നും​ ​ആ​വ​ശ്യ​മാ​യ​ ​നി​ർ​ദേ​ശ​ങ്ങ​ളും​ ​ന​യ​ത്തി​ൽ​ ​ഇ​ല്ല.
ഭ​ര​ണ​ഘ​ട​ന​ ​വി​ഭാ​വ​നം​ ​ചെ​യ്യു​ന്ന​ ​ഫെ​ഡ​റ​ലി​സ​ത്തെ​ ​നി​രാ​ക​രി​ക്കു​ന്ന​തു​മാ​യ​ ​ന​യ​മാ​ണി​ത്.​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ,​ ​മ​​​റ്റു​ ​പി​ന്നാ​ക്ക​ ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക് ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി​ ​ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ ​സം​വ​ര​ണ​ത്തെ​ക്കു​റി​ച്ച് ​ന​യം​ ​മൗ​നം​ ​പാ​ലി​ക്കു​ന്നു.​ ​ ​തീ​വ്ര​ ​കേ​ന്ദ്രീ​ക​ര​ണ​ത്തി​നു​ള്ള​ ​അ​ന​ന്ത​സാ​ദ്ധ്യ​ത​ക​ളാ​ണ് ​ന​യ​ത്തി​ലു​ള്ള​ത്.​ ​മി​ക്ക​ ​നി​ർ​ദേ​ശ​ങ്ങ​ളും​ ​പൊ​തു​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ക​ന​ത്ത​ ​വെ​ല്ലു​വി​ളി​ ​സൃ​ഷ്ടി​ക്കു​ക​യും​ ​കോ​ർ​പ​റേ​​​റ്റ്,​ ​സ്വാ​ശ്ര​യ​ ​മേ​ഖ​ല​ക​ളെ​ ​ശ​ക്തി​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യും.​ ​
നി​ല​വി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​ധ​ന​കാ​ര്യ​ ​സ്വ​യം​ഭ​ര​ണ​ത്തി​ലേ​ക്ക് ​മാ​റാ​ൻ​ ​പ്രേ​രി​പ്പി​ക്ക​പ്പെ​ടും.​ ​ഉ​യ​ർ​ന്ന​ ​ഫീ​സീ​ടാ​ക്കാ​ൻ​ ​നി​ർ​ബ​ന്ധി​ത​രാ​വു​ക​യും​ ​ചെ​യ്യും.​ ​സ്വാ​ശ്ര​യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഈ​ ​അ​വ​സ​രം​ ​മു​ത​ലെ​ടു​ക്കു​ക​യും​ ​വ്യാ​പ​ക​മാ​യി​ ​പു​തി​യ​ ​കോ​ഴ്സു​ക​ൾ​ ​ആ​രം​ഭി​ക്കു​ക​യും​ ​ഉ​യ​ർ​ന്ന​ ​ഫീ​സ് ​ ഈ​ടാ​ക്കു​ക​യും​ ​ചെ​യ്യും.
കോ​ളേ​ജു​ക​ൾ​ക്ക് ​സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യു​ള്ള​ ​അ​ഫി​ലി​യേ​ഷ​ൻ​ 2035​ഓ​ടെ​ ​ഘ​ട്ടം​ ​ഘ​ട്ട​മാ​യി​ ​അ​വ​സാ​നി​പ്പി​ച്ച് ​കോ​ളേ​ജു​ക​ൾ​ക്ക് ​ഡി​ഗ്രി​ ​ന​ൽ​കു​ന്ന​തി​നു​ള്ള​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​ ​അ​നു​വ​ദി​ക്കും.​ ​സം​സ്ഥ​ന​ത്ത് ​ഇ​ത് ​വ​ലി​യ​ ​തി​രി​ച്ച​ടി​യു​ണ്ടാ​ക്കും.

വലിയ യത്നം ; പി.ജെ. ജോസഫ്

ജീ​ർ​ണ​ത​യി​ൽ​ ​നി​ന്ന് ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യെ​ ​ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രാ​നു​ള്ള​ ​വ​ലി​യ​ ​യ​ത്‌​ന​മാ​ണ് ​പു​തി​യ​ ​ന​യം
1996​ൽ​ ​ഞാ​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​ണ് ​കേ​ര​ള​ത്തി​ൽ​ ​പ്രൈ​മ​റി​ ​ത​ലം​ ​വ​രെ​യാ​യി​രു​ന്ന​ ​സൗ​ജ​ന്യ​ ​വി​ദ്യാ​ഭ്യാ​സം​ 12​-ാം​ ​ക്ലാ​സ് ​വ​രെ​യാ​ക്കി​യ​ത്.​ ​അ​തി​ന് ​ശേ​ഷം​ ​പ്രീ​ഡി​ഗ്രി​ക്ക് ​ഒ​രു​ ​ല​ക്ഷം​ ​സീ​റ്റാ​യി​രു​ന്ന​ത് ​നാ​ല് ​ല​ക്ഷം​ ​സീ​റ്റാ​യി.​ ​പ​ത്താം​ക്ലാ​സ് ​പാ​സാ​കു​ന്ന​ ​എ​ല്ലാ​ ​കു​ട്ടി​ക​ൾ​ക്കും​ ​തു​ട​ർ​പ​ഠ​ന​ത്തി​ന് ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ ​ഇ​ത് ​രാ​ജ്യം​ ​മു​ഴു​വ​ൻ​ ​ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ​ഡ​ൽ​ഹി​യി​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​മാ​രു​ടെ​ ​യോ​ഗ​ത്തി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​എ​ന്താ​യാ​ലും​ ​അ​ത് ​ഇ​പ്പോ​ഴെ​ങ്കി​ലും​ ​ന​ട​പ്പി​ലാ​ക്കി​യ​ത് ​സ്വാ​ഗ​താ​ർ​ഹ​മാ​ണ്.

മാറ്റം അനിവാര്യം ; ജി. വിജയരാഘവൻ

സ‌്കൂ​ൾ​ ​ത​ല​ത്തി​ൽ​ ​തൊ​ഴി​ൽ​ ​വി​ദ്യാ​ഭ്യാ​സം​ ​ക​ഴി​ഞ്ഞാ​ൽ​ ​നേ​രി​ട്ട് ​തൊ​ഴി​ലി​ലേ​ക്ക് ​പോ​കാ​ൻ​ ​ക​ഴി​യു​ന്ന​ത് ​വ​ള​രെ​ ​ന​ല്ല​താ​ണ്.​ ​വൊക്കേ​ഷ​ണ​ൽ​ ​ഹ​യ​ർ​ സെ​ക്ക​ൻഡ​റി​ ​വി​ദ്യാ​ഭ്യാ​സ​ ​രീ​തി​ ​നി​ല​വി​ലു​ണ്ടെ​ങ്കി​ലും​ ​പ്ള​സ് ​വ​ണ്ണി​ന് ​കി​ട്ടാ​ത്ത​വ​രാ​ണ് ​അ​തി​ന് ​പോ​കു​ന്ന​ത്.​ ​വൊ​ക്കേ​ഷ​ണ​ൽ​ ​കോ​ഴ്സും​ ​ക​ഴി​ഞ്ഞ് ​പി​ന്നെ​ ​ഡി​ഗ്രി​ക്ക് ​പോ​കു​ന്ന​വ​രു​ണ്ട്.​ ​ആ​ ​രീ​തി​യ​ല്ല​ ​വേ​ണ്ട​ത്.
കാ​ല​ത്തി​ന​നു​സ​രി​ച്ച് ​എ​ല്ലാ​ ​കോ​ഴ്സു​ക​ളും​ ​മാ​റി​ക്കൊ​ണ്ടി​രി​ക്ക​ണം.​ ​ചെ​റി​യ​ ​ക്ളാ​സി​ലെ​ ​ഒ​രു​ ​തൊ​ഴി​ൽ​ ​കൂ​ടി​ ​പ​ഠി​ക്കു​ന്ന​ത് ​ന​ല്ല​താ​ണ്.​ ​പ​ണ്ട് ​ക്രാ​ഫ്റ്റ് ​എ​ന്നൊ​രു​ ​പ​ഠ​ന​മു​ണ്ടാ​യി​രു​ന്നു.​ ​വ​ള​രെ​ ​ഗു​ണം​ ​ചെ​യ്ത​താ​ണ്.​ ​കു​ട്ടി​ക​ളി​ൽ​ ​തൊ​ഴി​ലി​ലി​നോ​ട് ​ആ​ഭി​മു​ഖ്യ​മു​ണ്ടാ​ക്കാ​നാ​യി.
മൂ​ന്ന് ​വ​ർ​ഷ​ ​കോ​ഴ്സ് ​ക​ഴി​യു​ന്ന​വ​ർ​ക്ക് ​വി​ദേ​ശ​ത്ത് ​മാ​സ്റ്റ​ർ​ ​ബി​രു​ദ​ത്തി​ന് ​പ്ര​വേ​ശ​നം​ ​കി​ട്ടി​ല്ല.​ ​അ​മേ​രി​ക്ക​യി​ൽ​ ​പി.​ജി​ക്ക് ​പ്ര​വേ​ശ​നം​ ​കി​ട്ട​ണ​മെ​ങ്കി​ൽ​ ​നാ​ല് ​ വ​ർ​ഷ​ത്തെ​ ​ബി​രു​ദ​കോ​ഴ്സ് ​ക​ഴി​ഞ്ഞി​രി​ക്ക​ണം.​ ​മൂ​ന്ന് ​വ​ർ​ഷം​ ​കൊ​ണ്ട് ​ഒ​രാ​ളെ​ ​ആ​ ​വി​ഷ​യ​ത്തി​ൽ​ ​പൂ​ർ​ണ​മാ​യി​ ​രൂ​പ​പ്പെ​ടു​ത്തി​ ​എ​ടു​ക്കാ​നാ​വി​ല്ല.​ ​മാ​ത്ര​വു​മ​ല്ല,​ ​ഇ​പ്പോ​ഴ​ത്തെ​ ​ഇ​വി​ടത്തെ​ ​വി​ദ്യാ​ഭ്യാ​സ​ ​രീ​തി​ ​വ​ച്ച് ​ബി​രു​ദ​ത്തി​ന് ​മാ​ത് ​സ് ​ െഎ​ച്ഛി​ക​ ​വി​ഷ​യ​മെ​ടു​ക്കു​ന്ന​യാ​ൾ​ക്ക് ​ബ​യോ​ള​ജി​ ​ഉ​പ​വി​ഷ​യ​മാ​യി​ ​പ​ഠി​ക്കാ​നാ​വി​ല്ല.​ ​

കൊഴിഞ്ഞു പോക്ക് നിൽക്കും : ടി.പി ശ്രീനിവാസൻ

വി​ദ്യാ​ഭ്യാ​സ​ ​രം​ഗ​ത്തെ​ ​സ​മൂ​ല​മാ​യ​ ​പു​രോ​ഗ​തി​യി​ലേ​ക്ക് ​ന​യി​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണ് ​പു​തി​യ​ ​ന​യ​ത്തി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​മ​റ്റു​രാ​ജ്യ​ങ്ങ​ളോ​ട് ​താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ​ ​ന​മ്മു​ടെ​ ​വി​ദ്യ​ഭ്യാ​സ​ ​മേ​ഖ​ല​ ​പി​റ​കി​ലാ​ണ്. കു​ട്ടി​ക​ൾ​ക്ക് ​എ​ന്തു​പ​ഠി​ക്ക​ണ​മെ​ന്നും​ ​ഏ​തു​ ​കോ​ഴ്സ് ​തി​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും​ ​തീ​രു​മാ​നി​ക്കാ​നു​ള്ള​ ​അ​വ​സ​രം​ ​ല​ഭ്യ​മാ​കും.​ ​ഏ​തു​ ​കോ​മ്പി​നേ​ഷ​ൻ​ ​വേ​ണ​മെ​ന്ന് ​കോ​ളേ​ജു​ക​ൾ​ക്കും​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ​ക്കും​ ​തി​ര​ഞ്ഞെ​ടു​ക്കാ​നും​ ​ക​ഴി​യും. കോ​ളേ​ജു​ക​ളി​ലെ​ത്തു​മ്പോ​ൾ​ ​ബി​രു​ദ​പ​ഠ​നം​ ​നാ​ലു​ ​വ​ർ​ഷ​മാ​ക്കു​ന്ന​തി​നൊ​പ്പം​ ​പ​ഠി​ക്കു​ന്ന​തി​നി​ട​യി​ൽ​ ​വി​ദേ​ശ​ത്തു​ ​പോ​കു​ക​യോ​ ​പ​ഠ​നം​ ​ത​ത്കാ​ലം​ ​നി​റു​ത്തു​ക​യോ​ ​ചെ​യ്താ​ൽ​ ​പ​ഠി​ച്ച​ ​കാ​ല​യ​ള​വ് ​മു​ഴു​വ​ൻ​ ​ക്രെ​ഡി​റ്റ് ​ചെ​യ്യാ​ൻ​ ​സാ​ധി​ക്കു​മെ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​
എ​പ്പോ​ഴാ​ണോ​ ​പ​ഠ​നം​ ​തു​ട​രാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത് ​അ​പ്പോ​ൾ​ ​തു​ട​ർ​ന്ന് ​പ​ഠി​ക്കാ​ൻ​ ​ത​ട​സം​ ​ഉ​ണ്ടാ​കി​ല്ല.​ ​ഇ​തി​ലൂ​ടെ​ ​കൊ​ഴി​ഞ്ഞു​പോ​ക്ക് ​ഒ​ഴി​വാ​ക്കാ​ൻ​ ​ക​ഴി​യും​ . സ്വ​യം​ഭ​ര​ണാ​ധി​കാ​രം​ ​എ​ല്ലാ​ ​കോ​ളേ​ജു​ക​ൾ​ക്കും​ ​ന​ൽ​കും.​ ​യൂ​ണി​വേ​ഴ്സി​റ്റി​ക​ൾ​ക്ക് ​കീ​ഴി​ൽ​ ​അ​ഫി​ലി​യേ​ഷ​നു​ള്ള​ ​കോ​ളേ​ജു​ക​ൾ​ ​എ​ന്ന​ ​രൂ​പം​ ​ത​ന്നെ​ ​അ​വ​സാ​നി​ക്കും​ .​ ​

പ്രയോജനകരം ; ഡോ. ടി.പി. സേതുമാധവൻ

രാ​ജ്യ​ത്തെ​ ​സ്കൂ​ൾ​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നും​ ​ദേ​ശീ​യ​വി​ദ്യാ​ഭ്യാ​സ​ന​യം​ ​ഏ​റെ​ ​പ്ര​യോ​ജ​ന​പ്പെ​ടും.​ ​അ​ഞ്ചു​വ​യ​സു​വ​രെ​യാ​ണ് ​കു​ട്ടി​ക​ളു​ടെ​ ​മ​സ്തി​ഷ്ക​വി​കാ​സം​ ​ന​ട​ക്കു​ന്ന​ത്.​ ​
ഇ​ത് ​മ​ന​സി​ലാ​ക്കി​യാ​ണ് ​ഒ​ന്നാം​ ​ക്ളാ​സി​ന് ​മു​ൻ​പ് ​മൂ​ന്ന് ​വ​ർ​ഷ​ത്തെ​ ​പ്രീ​സ്കൂ​ളിം​ഗ് ​വി​ഭാ​വ​നം​ ​ചെ​യ്ത​ത്.​ ​സെ​ക്ക​ൻ​ഡ​റി​യോ​ടൊ​പ്പം​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​ത​ലം​ ​ചേ​ർ​ത്തി​ട്ടു​മു​ണ്ട്.​ ​പ​തി​നെ​ട്ട് ​വ​യ​സാ​കു​മ്പോ​ഴേ​യ്ക്കും​ ​തൊ​ഴി​ൽ​ ​നൈ​പു​ണ്യ​വും​ ​ഭാ​ഷ​യും​ ​ക​ണ​ക്കു​ക​ളും​ ​കൈ​കാ​ര്യം​ ​ചെ​യ്യാ​നും​ ​ശേ​ഷി​യും​ ​ഉ​ണ്ടാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​പ​ഠ​ന​നി​ല​വാ​രം​ ​ഉ​യ​ർ​ത്താ​ൻ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​സ്കി​ൽ​ ​വേ​ണം.​ ​

വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ്ര​തി​ക​ര​ണം

ഷ​ബി​ൻ​ ​ഹാ​ഷിം,

കെ.​എ​സ്.​യു​ ​

സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി

പു​തി​യ​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യം​ ​പ​ഠി​ച്ച​തി​ന് ​ശേ​ഷം​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്കും.​ ​ഇ​തി​നാ​യി​ ​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ​ ​വി​ദ​ഗ്ദ്ധ​രെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ഒ​രു​ ​ക​മ്മി​റ്റി​ക്ക് ​രൂ​പം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​വി​ദ​ഗ്ദ്ധ​സ​മി​തി​യു​ടെ​ ​റി​പ്പോ​ർ​ട്ട് 10​ ​ദി​വ​സ​ത്തി​ന​കം​ ​പൊ​തു​സ​മൂ​ഹ​ത്തി​നു​ ​മു​ൻ​പി​ൽ​ ​സ​മ​ർ​പ്പി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും,​വി​ദ്യാ​ഭ്യാ​സ​ ​സ​മൂ​ഹ​ത്തെ​യും,​ ​പൊ​തു​സ​മൂ​ഹ​ത്തെ​യും​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യ​ ​ത്തി​ന്റെ​ ​'വ​രി​ക​ൾ​ക്കി​ട​യി​ലെ​ ​അ​ജ​ൻഡ​ക​ൾ​"​ ​ഉ​ൾ​പ്പെ​ടെ​ ​തു​റ​ന്നു​കാ​ട്ടി​ ​ബോ​ധ​വാ​ന്മാ​രാ​ക്കു​ക​യെ​ന്ന​ ​ല​ക്ഷ്യ​മാ​ണ് ​ഈ​ ​പ​ഠ​നം​ ​കൊ​ണ്ട് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​

കെ.​എം​. ​സ​ച്ചി​ൻ​ദേ​വ് ​എ​സ്.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

അ​പ​ക​ടം​ ​പ​തി​യി​രി​ക്കു​ന്ന​തും​ ​വ​ലി​യ​ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​തു​മാ​ണ് ​പു​തി​യ​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യം.​ ​ധൃ​തി​പി​ടി​ച്ച് ​പാ​ർ​ല​മെ​ന്റി​നെ​ ​നോ​ക്കുകു​ത്തി​യാ​ക്കി​ ​രാ​ജ്യ​ത്തി​ന്റെ​ ​ജ​ന​ത​യു​ടെ​ ​മേ​ലി​ൽ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ ​ഇൗ​ ​ന​യ​ത്തി​ൽ​ ​വാ​ണി​ജ്യ​വ​ത്ക​ര​ണ​വും​ ​വ​ർ​ഗീ​യ​​വ​ത്ക​ര​ണ​വും​ ​ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​നെ​യും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​യും​ ​അ​പ്ര​സ​ക്ത​മാ​ക്കി,​ ​പൂ​ർ​ണ​മാ​യും​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​അ​ധീ​ന​ത​യി​ലേ​ക്ക് ​അ​ധി​കാ​ര​ത്തെ​ ​പ​രി​മി​ത​പ്പെ​ടു​ന്ന​ ​രീ​തി​യി​ലാ​ണ് ​ഈ​ ​ന​യം​ ​വി​ഭാ​വ​നം​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​യും​ ​സം​ഘ​പ​രി​വാ​ർ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​യും​ ​ന​യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.​

എം.​എം.​ ​ഷാ​ജി, എ.​ബി.​വി.​പി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി

പു​തി​യ​ ​ദേ​ശീ​യ​ ​വി​ദ്യാ​ഭ്യാ​സ​ ​ന​യ​ത്തെ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നു.​ ​പു​തി​യ​ ​ന​യം​ ​അ​ന​ന്ത​മാ​യ​ ​സാ​ദ്ധ്യ​ത​ക​ളാ​ണ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​തു​റ​ന്നു​ ​ന​ൽ​കു​ന്ന​ത്.​ ​മൂ​ന്നു​ ​വ​യ​സു​മു​ത​ൽ​ 18​ ​വ​യ​സു​വ​രെ​യു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സാ​ർ​വ​ത്രി​ക​ ​സൗ​ജ​ന്യ​ ​വി​ദ്യാ​ഭ്യാ​സം​ ​ന​ൽ​കു​ന്ന​ ​ന​യം​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​വ​ലി​യ​ ​പ​രി​വ​ർ​ത്ത​നം​ ​സൃ​ഷ്ടി​ക്കും.​ ​ഇ​ന്ത്യ​ൻ​ ​ആം​ഗ്യ​ ​ഭാ​ഷ​യെ​ ​രാ​ജ്യ​ത്തു​ട​നീ​ളം​ ​ഏ​കീ​ക​രി​ക്കു​ക​യും​ ​ശ്ര​വ​ണ​വൈ​ക്യ​ല്യ​മു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​പ​യോ​ഗ​പ്ര​ദ​മാ​കും​വി​ധം​ ​ദേ​ശീ​യ​-​സം​സ്ഥാ​ന​ ​പാ​ഠ്യ​പ​ദ്ധ​തി​ക​ൾ​ ​വി​ക​സി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ന​യം​ ​വ​ലി​യൊ​രു​ ​മു​ന്നേ​റ്റ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ക്കും.​ ​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEW EDUCATION POLICY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.