SignIn
Kerala Kaumudi Online
Tuesday, 29 September 2020 10.45 AM IST

സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്നു; രണ്ട് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലെന്ന് ആരോഗ്യവകുപ്പ് റിപ്പോർട്ട്

kerala-covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പോസിറ്റിവിറ്റി നിരക്ക് വർദ്ധിക്കുന്നതായി ആരോഗ്യ വകുപ്പ് റിപ്പോർട്ട്. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർകോട് ജില്ലകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് മുകളിൽ എത്തി. കാസർകോടും മലപ്പുറത്തും ഇത് പത്ത് ശതമാനത്തിന് മുകളിലാണ്.

നൂറ് പേരെ പരിശോധിക്കുമ്പോൾ എത്ര പേർക്ക് രോ​ഗം സ്ഥിരീകരിക്കുന്നു എന്നതിന്റെ കണക്കാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മലപ്പുറത്തും തിരുവനന്തപുരത്തും കാസർകോടും കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് നോക്കികാണുന്നത്. ഇക്കാര്യം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. വയനാട്, കാസർകോട്, ആലപ്പുഴ ജില്ലകളിൽ 70 ശതമാനം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കിടക്കകകൾ നിറഞ്ഞു. അടുത്ത ഘട്ടം മുന്നിൽ കാണണമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ച് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിന് താഴേക്ക് കൊണ്ടുവരണമെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടികാണിക്കുന്നത്. ഈ നിരക്ക് രണ്ട് ശതമാനത്തിൽ നിൽക്കുന്നതാണ് അഭികാമ്യം എന്നും റിപ്പോർട്ട് പറയുന്നു. ആഗസ്റ്റ് ഒന്നു മുതൽ ഏഴുവരെയുള്ള കണക്കുകളിന്മേലാണ് ആരോഗ്യവകുപ്പ് പഠനം നടത്തിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് കൊവിഡ് പരിശോധനകൾ കൂട്ടണമോയെന്ന കാര്യം സർക്കാർ തലത്തിൽ തീരുമാനമെടുക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH MINISTRY REPORT, KERALA HEALTH MINISTRY, KK SHAILAJA, CMO, KERALA GOVERNMENT, KERALA COVID, COVID POSITIVE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.