SignIn
Kerala Kaumudi Online
Monday, 18 January 2021 11.24 PM IST

പ്രാർത്ഥനകൾ അനുസരണയോടെ ഏറ്റുചൊല്ലി കുട്ടി, സ്കൂളിന്റെ കാര്യം കേട്ടപ്പോൾ പൊട്ടിക്കരച്ചിൽ, സോഷ്യൽ മീഡിയയെ ചിരിപ്പിച്ച് വീഡിയോ

kid-cryingf

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ജനങ്ങൾ മുഴുവൻ വീടുകൾക്കുള്ളിലായി. ഓഫീസുകളും ക്ലാസുകളുമൊക്കെ ഓൺലൈനിലേക്ക് മാറി. എത്രയും പെട്ടെന്ന് കൊവിഡിനെ പിടിച്ചുകെട്ടാനുള്ള വാക്സിൻ കണ്ടെത്തി എല്ലാം പഴയപടിയാകണമേ എന്ന പ്രാർത്ഥനയിലാണ് നാമോരൊരുത്തരും. എന്നാൽ ചിലർ വീട്ടിലിരുന്ന് സുഖിച്ചുപോയി. പറയുന്നത് മറ്റാരെക്കുറിച്ചുമല്ല, നമ്മുടെ കുട്ടികളെക്കുറിച്ചാണ്.

അത്തരത്തിൽ സ്‌കൂൾ തുറക്കണമേയെന്ന് കേൾക്കുമ്പോൾ പൊട്ടിക്കരയുന്ന ഒരു കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മുൻ ധനകാര്യ സെക്രട്ടറി അരവിന്ദ് മയറാം ആണ് 'നമ്മൾ ഇപ്പോൾ എന്തുചെയ്യണം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

വീഡിയോയിൽ ഒരു സ്ത്രീ കുട്ടിയോട് പ്രാർത്ഥിക്കാൻ കൈകൾ ഉയർത്താൻ ആവശ്യപ്പെടുന്നു.തുടർന്ന് കുട്ടി കൈകൾ മുന്നിലേക്ക് കൊണ്ടുവരുന്നു. ആ സ്ത്രീ പാരായണം ചെയ്യുന്ന വാക്കുകൾ ആവർത്തിക്കാൻ കുട്ടിയോട് ആവശ്യപ്പെടുന്നു. അതൊക്കെ കുട്ടി അക്ഷരംപ്രതി അനുസരിക്കുകയും ചെയ്യുന്നു. എന്നാൽ 'അല്ലാഹു, സ്‌കൂളുകൾ 15 ന് വീണ്ടും തുറക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു' എന്ന് പറയുമ്പോൾ കുട്ടി പൊട്ടിക്കരഞ്ഞു.

വീഡിയോ കാണാം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KIDS, SOCIAL MEDIA VIRAL VIDEO, KID CRYING, SCHOOLS REOPENING, TWITTER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.