SignIn
Kerala Kaumudi Online
Monday, 28 September 2020 1.45 AM IST

ക്ളാസുകൾ ഉടൻ തുടങ്ങാനാവില്ല: മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയിൽ സ്കൂൾ,​ കോളേജ് ക്ളാസുകൾ ഉടനെ തുടങ്ങാവുന്ന സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ആരംഭിക്കാമെന്ന നിർദേശം ചില കോണുകളിൽ നിന്ന് വന്നിട്ടുണ്ട്. ഓൺലൈൻ രീതികളും തുടരേണ്ടിവരും. സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. അടുത്ത അക്കാഡമിക വർഷം സീറോ അക്കാഡമിക് വർഷം ആക്കണമെന്ന ചർച്ച ദേശീയതലത്തിൽ ഉയർന്നുവരുന്നുണ്ട്. അദ്ധ്യയനവും പരീക്ഷയും ഒഴിവാക്കുന്ന രീതിയാണിത്. യു.ജി.സി അന്തിമ തീരുമാനം എടുത്തിട്ടില്ല. സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമസ്റ്ററുകളുടെ അവസാന ഭാഗങ്ങൾ ഓൺലൈൻ വഴിയാണ് പൂർത്തിയാക്കിയത്. എല്ലാ വിദ്യാർത്ഥികളിലും ഓൺലൈൻ പഠനം എത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.