SignIn
Kerala Kaumudi Online
Wednesday, 23 September 2020 5.59 AM IST

കൊവിഡ് വ്യാപനം രൂക്ഷം, ലോകത്ത് രോഗികൾ രണ്ട് കോടി അഞ്ച് ലക്ഷം കടന്നു, 744,367 മരണം

covid-

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി അഞ്ച് ലക്ഷം കടന്നു. അമേരിക്കയിലും ബ്രസീലിലും 50,000ത്തിലധികം പ്രതിദിനരോഗികളാണുള്ളത്. ലോകത്ത് മരണസംഖ്യ744,367 ആയി ഉയർന്നു. 13,422,612 പേർ രോഗമുക്തി നേടി. യു.എസിൽ മരണസംഖ്യ 167,563 ആയി. 2,754,691 പേർ രോഗമുക്തി നേടി.

രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിൽ രോഗികളുടെ എണ്ണം 30.13 ലക്ഷം കവിഞ്ഞു. ആകെ മരണം 103,099 ആണ്. മൊത്തം രോഗബാധിതരിൽ ആറാമതുള്ള മെക്സിക്കോയാണ് മരണസംഖ്യയിൽ മൂന്നാം സ്ഥാനത്ത്. 4.85 ലക്ഷം രോഗബാധിതരും 53,000ലേറെ മരണവുമാണ് രാജ്യത്ത്. പരിശോധന തീരെ കുറവാണെന്നും കണക്കിലുള്ളതിനെക്കാൾ ഏറെയധികം രോഗബാധിതർ മെക്സിക്കോയിലുണ്ടെന്നുമാണ് റിപ്പോർട്ട്.

ഇന്ത്യയിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 2,328,405 ആയി ഉയർന്നു. 46,188 മരണം. 24 മണിക്കൂറിനിടെ 61,252 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.1,638,101 പേർ രോഗമുക്തി നേടി.

അതേസമയം അമേരിക്കയെയും ചൈനയെയുമൊക്കെ കടത്തിവെട്ടി,​ സ്വന്തമായി വികസിപ്പിച്ച കൊവിഡ് വാക്സിൻ ജനങ്ങൾക്ക് ഉപയോഗിക്കാനായി രജിസ്റ്റർ ചെയ്ത ലോകത്തെ ആദ്യ രാജ്യമായി മാറിയിരിക്കുകയാണ് റഷ്യ. പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ മകൾക്ക് രണ്ട് ഡോസ് വാക്‌സിൻ കുത്തിവയ്‌ക്കുകയും ചെയ്‌തു. സ്‌പുട്നിക് 'എന്നാണ് വാക്സിന്റെ പേര് '.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, COVID, CASE, REPORTED
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.