SignIn
Kerala Kaumudi Online
Wednesday, 30 September 2020 9.35 PM IST

രാജ്യത്ത് കൊവിഡ് രോഗികൾ 23 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 60,963 പേർക്ക് രോഗം, മരണം 834

india-covid

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,963 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം രാജ്യത്ത് 23 ലക്ഷം പിന്നിട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 834 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് ആകെ മരണം 46,091 ആയി. ഇതുവരെ 16,39,599 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.

24 മണിക്കൂറിനിടെ 56,110 പേർ രോഗമുക്തി നേടി. 6,43,948 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 69.80 ശതമാനമാണ് രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.99 ശതമാനമാണ്. മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 11,088 പേർക്കാണ് രോഗം ബാധിച്ചത്. ആന്ധ്രപ്രദേശിൽ 9,024 പേർക്കും കർണാടകത്തിൽ 6527 പേർക്കും തമിഴ്നാട്ടിൽ 5,834 പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം കൊവിഡ് പ്രതിരോധ മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നീതി ആയോഗ് അംഗം വി.കെ പോളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇന്ന് ഡൽഹിയിൽ യോഗം ചേരും. പരീക്ഷണത്തിന്റെ പുരോഗതി സമിതി വിലയിരുത്തും. മനുഷ്യരിലെ പരീക്ഷണത്തിന്റെ രണ്ടാം പാദം നിലവിൽ പുരോഗമിക്കുകയാണ്. പ്രതിരോധ മരുന്നിന്റെ വിതരണം അടക്കമുള്ള കാര്യങ്ങളെ സംബന്ധിച്ചും രൂപരേഖ തയ്യാറാക്കും. നിലവിൽ രാജ്യത്ത് മൂന്ന് കമ്പനികളാണ് പ്രതിരോധ മരുന്ന് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NATIONAL NEWS, COVID INDIA, COVID DEATH, COVID CASES, CORONAVIRUS, INDIA CORONA VIRUS, STATE COVID, INDIA COVID STATUS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.