ബംഗളൂരു: ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലി ബംഗളൂരുവിലുണ്ടായ സംഘർഷത്തിൽ എസ് ഡി പി ഐ നേതാവ് മുസാമിൽ പാഷ അറസ്റ്റിൽ. സംഘര്‍ഷത്തിന് പിന്നില്‍ എസ് ഡി പി ഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി പറഞ്ഞു.
പുലികേശി നഗർ കോൺഗ്രസ് എം എൽ എ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിദ്വേഷ പരാമര്‍ശത്തിന്റെ പേരിലാണ് നഗരത്തിൽ സംഘർഷമുണ്ടായത്. അക്രമത്തിന്റെ ഭാഗമായി എം എൽ എയുടെ വസതിയിൽ ഉൾപ്പെടെ പ്രതിഷേധക്കാർ തീയിട്ടിരുന്നു. കലാപത്തെ തുടർന്നുണ്ടായ പൊലീസ് വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
സംഘർഷത്തിൽ അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. 110 പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ ഡിജി ഹള്ളി, കെജി ഹള്ളി എന്നിവിടങ്ങളിലാണ് സംഘർഷം പൊട്ടിപുറപ്പെട്ടത്. അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ വീടിന് പരിസരത്തേക്ക് പ്രതിഷേധിച്ച് എത്തിയവർ നിരവധി വാഹനങ്ങൾ തീയിട്ടു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തി ചാർജും കണ്ണീർ വാതകവും പ്രയോഗിച്ചു.