SignIn
Kerala Kaumudi Online
Monday, 28 September 2020 2.33 AM IST

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളെ വ്യാജവാര്‍ത്തകളാക്കും, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത് മാദ്ധ്യമങ്ങളെ തളയ്ക്കാനുള്ള കരിനിയമമാണെന്ന് പി ടി തോമസ്

pinarayi-

മാദ്ധ്യമപ്രവര്‍ത്തകരുമായി മുഖ്യമന്ത്രിയുടെ പ്രതിദിന കൂടിക്കാഴ്ചയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്ന ലേഖകരെ സൈബറിടങ്ങളില്‍ കൂട്ടമായി ആക്രമിക്കുന്ന പ്രവണത കുറച്ച് നാളായി കേരളത്തിലുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്തില്‍ സ്വപ്നയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഒന്നിന് പുറകേ ഒന്നായി പുറത്ത് വരുമ്പോള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചോദ്യം ചോദിക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകരെ കൂട്ടമായി സൈബറാക്രമണത്തിന് ഇരയാക്കുകയും ചെയ്യുന്നത് അടുത്തിടെ വിവാദമായിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ നിറയുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ പിടികൂടണമെന്ന് നിരവധി കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഈ അവസരം മുതലാക്കി സൈബര്‍ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന വ്യാജേന പുതിയ മാദ്ധ്യമ നിയന്ത്രണത്തിന് സര്‍ക്കാര്‍ രൂപം നല്‍കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് ആരോപിക്കുന്നു.

സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകളെ വ്യാജവാര്‍ത്തകളായി കണ്ട് അത് പ്രചരിപ്പിക്കുന്നവരെ തളയ്ക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അത്തരത്തില്‍ പുതിയ നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അണിയറയില്‍ ഒരുങ്ങുന്നുവെന്നും പി ടി തോമസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. വാര്‍ത്ത സര്‍ക്കാരിന് ഹിതകരമല്ലാതെ വന്നാല്‍ ആ വാര്‍ത്തയെ വ്യജവാര്‍ത്തയായി പരിഗണിച്ചു പോലീസ് നടപടിക്ക് വിധേയമാക്കുന്ന വിധമാണ് വാര്‍ത്ത നിയന്ത്രണം നടപ്പിലാക്കുക, ഇതോടൊപ്പെ വാര്‍ത്ത ലേഖകരെ നിരീക്ഷിക്കാന്‍ പോലീസില്‍ പുതിയ സെല്‍ രൂപപ്പെടുത്താനും നീക്കമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് നിരീക്ഷിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സൈബർ ആക്രമണങ്ങളെ നിയന്ത്രിക്കാനെന്ന വ്യാജേന പുതിയ മാധ്യമ നിയന്ത്രണത്തിന് സർക്കാർ അന്തിമ രൂപം നൽകി.
മാധ്യമങ്ങളുടെ വായടിപ്പിനക്കുള്ള തന്ത്രമാണിതിന് പിന്നിൽ.
സർക്കാർ വിരുദ്ധ വാർത്തകളെ വ്യാജവാർത്തകളായി കണ്ട് അത് പ്രചരിപ്പിക്കുന്ന സമൂഹ മാധ്യമങ്ങളെ തളക്കും എന്നതാണ് പുതിയ കരി നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം.

ഭരണകൂടത്തിനും പാർട്ടി നേതാക്കൾക്കുമെതിരെ ഉയരുന്ന ആരോപണങ്ങളെ വ്യക്തിഹത്യയുടെ ഗണത്തിൽ ഉൾപ്പെടുത്തി നിയമ നടപടി സ്വീകരിക്കാനും നീക്കമുണ്ട്.

സർക്കാരിന് അനിഷ്ടമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന ലേഖകന്മാരോടും മാധ്യമ സ്ഥാപങ്ങളോടും വിശദികരണം തേടുക, വാർത്തയുടെ ഉറവിടം (source) വെളുപ്പെടുത്താൻ നിർബന്ധിക്കുക,
തുടങ്ങി മാധ്യമ പ്രവർത്തകരെ സമ്മർദ്ദത്തിലാക്കാനും, ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുമുള്ള പുതിയ നിയന്ത്രണങ്ങളാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അണിയറയിൽ ഒരുങ്ങുന്നത്.

വാർത്ത സർക്കാരിന് ഹിതകരമല്ലാതെ വന്നാൽ ആ വാർത്തയെ വ്യജവാർത്തയായി പരിഗണിച്ചു പോലീസ് നടപടിക്ക് വിധേയമാക്കുന്ന വിധമാണ് വാർത്ത നിയന്ത്രണം നടപ്പിലാക്കുക. ഇതിനായി പോലീസിന്റെ സൈബർ ഡോം ഉൾപ്പെടെയുള്ള
സംവിധാനങ്ങളെ ഉപയോഗപ്പെടുത്തും.

വാർത്ത ലേഖകരെ നിരീക്ഷിക്കാൻ പോലീസിൽ പുതിയ സെൽ രൂപപ്പെടുത്തും.

ചാനൽ ചർച്ചകളിൽ പങ്കെടുത്തു വരുന്ന CPI ( M ) നേതാക്കൾ സർക്കാർ കൊണ്ടുവരുന്ന നിയന്ത്രണം സംബന്ധിച്ച് ഒളിഞ്ഞും തെളിഞ്ഞും സൂചനകൾ നൽകി കഴിഞ്ഞു. ചർച്ചയിൽ പങ്കെടുക്കുന്ന CPI( M ) നേതാക്കളോട് അവതാരകർക്ക് ചോദ്യങ്ങൾ ആകാം, പക്ഷെ ഉപചോദ്യങ്ങൾ വിശദികരണത്തിനായുള്ള ഇടപെടലുകൾ തുടങ്ങിയവ അനുവദിക്കില്ല.
മുഖ്യമന്ത്രിയുടെ പേര് തുടരെ ആവർത്തിക്കുന്നതും അനുവദിക്കില്ല...
ഇങ്ങനെ പോകുന്നു മാധ്യമങ്ങൾക്കുള്ള തിട്ടൂരം.

'അഗ്രസീവായ ആങ്കറിസം ' നിയന്ത്രിക്കുമെന്ന് ഒരു CPI (M) എം. എൽ. എ
ചാനൽ ചർച്ചയിൽ പ്രഖ്യാപിച്ചിരുന്നു.

മാധ്യമ പ്രവർത്തകർക്കെതിരെ CPI ( M ) സൈബർ വിഭാഗങ്ങൾ അധിക്ഷേപവും അവഹേളനവും തുടരുന്ന സാഹചര്യത്തിൽ കേരള പത്ര പ്രവർത്തക യൂണിയൻ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. പത്രസമ്മേളനത്തിൽ പരാതിയെ പരിഹസിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്.
പ്രമുഖ മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇടപെട്ടതോടെ കണ്ണിൽ പൊടിയിടാൻ അന്വേഷണ പ്രഹസനവും പ്രഖ്യാപിച്ചു. എന്നാൽ ഇതിന്റെ മറവിൽ സർക്കാരിനു ഇഷ്ടമില്ലാത്തവരെ കൈകാര്യം ചെയ്യാനുള്ള ഗൂഡതന്ത്രം പോലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി തയ്യാറാക്കി കഴിഞ്ഞു.
മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വിമർശനം നടത്തുന്നവരെ വ്യക്തിഹത്യയുടെ പേര് പറഞ്ഞു അറസ്റ്റ് ചെയ്യാനാണ് പുതിയ നീക്കം.

മുഖ്യമന്ത്രിയ്ക്കെതിരെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിനും ഷെയർ ചെയ്തതിനും ഇതിനോടകം അനവധിപേർക്കെതിരെ കേസ്സ് നിലവിലുണ്ട്. പത്ര പ്രവർത്തക യൂണിയൻ നൽകിയ പരാതിയെ ചാരി പത്രമാരണ നിയമത്തിനാണ് പിണറായി സർക്കാർ രൂപം നൽകിയിട്ടുള്ളത്.

വനിതകൾ ഉൾപ്പെടയുള്ള മാധ്യമ CPI (M) സൈബർ സഖാക്കൾ ആക്രമിക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്.
അങ്ങോട്ട് കൊടുത്താൽ
ഇങ്ങോട്ട് കിട്ടുമെന്നായിരുന്നു ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ മറുപടി.
പോലീസ് അന്വേഷണം പുകമറമാത്രമാണ്. CPI( M) സൈബർ ടീം മുഖ്യമന്ത്രിയുടെ ചാവേർ പടയാണ്.
മുഖ്യമന്ത്രി നോ പറഞ്ഞാൽ സൈബർ കൊടിസുനിമാർ നാവടക്കും.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ സ്വന്തം മക്കളുടെ പ്രായമില്ലാത്ത മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നത് നോക്കി രസിക്കുന്നു;
ഒന്നാന്തരം കാഴ്ച.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PT THOMAS, SOCIAL MEDIA, FAKE NEWS, FACT CHECK, PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.