SignIn
Kerala Kaumudi Online
Sunday, 27 September 2020 12.33 PM IST

കാലവർഷത്തിന്റെ ശക്തികുറഞ്ഞു,​ വരും ദിനങ്ങളിൽ മഴ സാദ്ധ്യത കുറവ്

rain

തിരുവനന്തപുരം: കാലവർഷത്തിന്റെ ശക്തികുറഞ്ഞതോടെ വരും ദിവസങ്ങൾ സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ സാദ്ധ്യതയില്ല. കാലാവസ്ഥ വിദഗ്ധരുടെ അവലോകനമനുസരിച്ച് ഈ മാസം അവസാനത്തോടെയേ മഴ കുറച്ചെങ്കിലും ശക്തി പ്രാപിക്കൂവെന്നാണ് റിപ്പോർട്ട്. ഇന്നലെ മദ്ധ്യ,വടക്കൻ കേരളത്തിലെ ചിലയിടങ്ങളിൽ മാത്രം ഒറ്റപ്പെട്ട മഴ ലഭിച്ചു. നാളെ മുതൽ കൂടുതൽ ജില്ലകളിൽ മഴ കുറയും. കാസർകോട്, കണ്ണൂർ, കോഴിക്കോട്,​ മലപ്പുറം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കിഴക്കൻ മേഖല, പാലക്കാട് എന്നിവിടങ്ങളിൽ ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. എടെയും അതിശക്തമായതോ തീവ്രമഴയ്ക്കോ സാഹചര്യമില്ല.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒഡീഷയിലെ ബാലസോറിനു സമീപം പുതിയ ന്യൂനമർദം ഇന്ന് രൂപപ്പെടുമെങ്കിലും ഇത് കേരളത്തെ ബാധിക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്. തെക്കൻ ജില്ലകളിൽ തീരെ മഴയില്ലാത്ത് സാഹചര്യവുമാണ് നിലവിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.