എഴുകോൺ: ഇരുചക്ര വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കരീപ്ര ആലുവിള വീട്ടിൽ ഉദയകുമാറാണ് (55) മരിച്ചത്. 9ന് വൈകിട്ട് കണ്ണനല്ലൂരിലായിരുന്നു അപകടം. കണ്ണനല്ലൂർ വടക്കേമുക്കിൽ പ്രവർത്തിക്കുന്ന സ്റ്റീൽ കമ്പനിയിലെ ജീവനക്കാരനായ ഉദയകുമാർ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദയകുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 11ന് ഉച്ചയ്ക്ക് 2 ഓടെയാണ് മരിച്ചത്. ഭാര്യ: ശന്താകുമാരി. മക്കൾ: ദർശന, ആദർശ്. മരുമകൻ: ബിബിൻ. സഞ്ചയനം 16ന് രാവിലെ 8ന്.