SignIn
Kerala Kaumudi Online
Tuesday, 22 September 2020 8.52 PM IST

ദീർഘകാലം പ്രധാനമന്ത്രിയായ കോൺഗ്രസ് ഇതര നേതാവെന്ന ബഹുമതി മോദിയ്ക്ക്

modi

ന്യൂഡൽഹി: ദീർഘകാലം പ്രധാനമന്ത്രി പദത്തിലിരുന്ന കോൺഗ്രസ് ഇതര നേതാവ് എന്ന ബഹുമതി നരേന്ദ്രമോദിക്ക്. 2,268 ദിവസം പ്രധാനമന്ത്രി പദത്തിലിരുന്ന മുൻ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ റെക്കാഡാണ് മോദി മറികടന്നത്. ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, മൻമോഹൻ സിംഗ് എന്നിവർക്കൊപ്പം ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായവരുടെ പട്ടികയിലും അദ്ദേഹം ഇടം നേടി.

2014 മെയ് 26ന് അധികാരത്തിലേറിയ നരേന്ദ്രമോദി ഇന്ന് പ്രധാനമന്ത്രി പദത്തിൽ ആറുവർഷവും 80 ദിവസവും പിന്നിടും.

 1947 ആഗസ്‌‌റ്റ് 15 മുതൽ 1964 മെയ് 27 വരെ 16 വർഷവും 286 ദിവസവും ഭരിച്ച ജവഹർലാൽ നെഹ്‌റുവാണ് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായത്.

 ഇന്ദിരാഗാന്ധി: മൂന്ന് കാലാവധികളിലായി 11 വർഷവും 59

ദിവസവും

 മൻമോഹൻസിംഗ്: പത്ത് വർഷവും നാലു ദിവസവും(2004-2009, 2009-2014 )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.