പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മറിയുമ്മ ഇന്ന് രാവിലെയാണ് മരിച്ചത്. ഹൃദ്രോഗത്തെ തുടർന്ന് ഈ മാസം 11നാണ് പരിയാരത്ത് പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കാസർകോട് ഇന്ന് സ്ഥിരീകരിച്ച മൂന്നാമത്തെ കൊവിഡ് മരണമാണിത്.

ന്യൂമോണിയ ബാധിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് രമേശൻ മരിച്ചത്. ന്യൂമോണിയയും ഛർദിയും ബാധിച്ചതിനെ തുടർന്ന് ഉദുമയിലെ സ്വകാര്യ ആശുപത്രികളിൽ ഇയാളെ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലച്ചെയാണ് മരിച്ചത്. രമേശന്റെ അടുത്ത ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഈ മാസം പതിനൊന്നാം തീയതി മരിച്ച കാസർകോട് വെർക്കൊടി സ്വദേശി അസ്‌മയാണ് കൊവിഡ് സ്ഥിരീകരിച്ച മറ്റൊരാൾ. 38 വയസുകാരി അസ്‌മ അർബുദ ബാധിതയായിരുന്നു. അസ്‌മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂർ പായം പഞ്ചായത്തിലെ ഉദയഗിരിയിലെ ഇലഞ്ഞിക്കൽ ഗോപിയും (64) കൊവിഡ് ബാധിച്ചാണ് മരിച്ചത്. കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഗോപിയുടെ ഭാര്യക്കും മകനും മരുമകൾക്കും, ചെറുമകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.