SignIn
Kerala Kaumudi Online
Wednesday, 23 September 2020 12.05 PM IST

ഒപ്പം ഉണ്ടായിരുന്നവർപോലും ഇന്ത്യയെ വാഴ്ത്താൻ തുടങ്ങി, സമാധാനം നഷ്ടപ്പെട്ട് ചൈന! ബന്ധം കൂടുതൽ ദൃഢമാകുന്നു; മാലിദ്വീപ് വികസനത്തിന് 500 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് ഇന്ത്യ

india-maldives

ന്യൂഡൽഹി: യമീൻ ഭരണകൂടം പുറത്താക്കപ്പെടുകയും, ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഇബ്രാഹിം സോളിഹ് മാലിദ്വീപ് പ്രസിഡന്റായി എത്തുകയും ചെയ്തതോടെ അതുവരെയുള്ള കഥ പാടെ മാറി . ചൈന വിരുദ്ധവും, ഇന്ത്യാ സൗഹൃദവുമായ നയമാണ് അദ്ദേഹത്തിന്റേത്. നരേന്ദ്ര മോദിയെ ഉറ്റ സുഹൃത്തായാണ് ഇബ്രാഹിം സോളിഹ് കാണുന്നതും.

ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ രണ്ട് നിർണായക അയൽക്കാർ തമ്മിലുള്ള വളർന്നുവരുന്ന പങ്കാളിത്തം, ദ്വീപ് രാഷ്ട്രത്തിൽ ചൈനയുടെ സ്വാധീനം കുറയ്ക്കുന്നതിനുള്ള വ്യക്തമായ സന്ദേശമാണ് നൽകുന്നത്. അതിനാൽത്തന്നെ ഈ സൗഹൃദം പേടിയോട് കൂടിയാണ് ചൈന വീക്ഷിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ മാലി കണക്ടിവിറ്റി പദ്ധതിക്ക് ഇന്ത്യ 100 ദശലക്ഷം ഡോളര്‍ ഗ്രാന്റായും, 400 ദശലക്ഷം വായ്പയും നല്‍കും. മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുല്ല ഷാഹിദിനോട് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചത്.

മാലിദ്വീപിലെ ഏറ്റവും വലിയ സിവിലിയൻ ഇൻഫ്രാസ്ട്രക്ചർ പദ്ധതിയാണിത്. മാലി (മാലിദ്വീപിന്റെ തലസ്ഥാനം) മൂന്ന് അയൽ ദ്വീപുകളായ വില്ലിംഗിലി, ഗുൽഹിഫാഹു, തിലാഫുഷി എന്നീ ദ്വീപുകളുമായാണ് ബന്ധിപ്പിക്കുന്നത്. ഈ പദ്ധതി പൂർത്തിയായാൽ, നാല് ദ്വീപുകൾ തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും. അതുവഴി മാലി മേഖലയിലെ സമഗ്ര നഗരവികസനം ഉണ്ടാകുകയും ചെയ്യും.

തന്റെ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ സഹായം വാഗ്ദ്ധാനം ചെയ്ത ഇന്ത്യൻ സർക്കാരിനോട് വിദേശകാര്യ മന്ത്രി ഷാഹിദ് നന്ദി അറിയിച്ചു. ഗ്രേറ്റർ മാലെ കണക്ടിവിറ്റി പദ്ധതി ഇന്ത്യ-മാലിദ്വീപ് ബന്ധത്തിലെ ഒരു പുതിയ നാഴികക്കല്ലായിരിക്കുമെന്നും, മാലിദ്വീപിന്റെ സാമ്പത്തിക, വ്യാവസായിക പരിവർത്തനത്തെ വേഗത്തിലാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ഇന്ത്യൻ ജനതയ്ക്കും നന്ദി പറഞ്ഞ് പ്രസിഡന്റ് സോളിഹ് ട്വീറ്റ് ചെയ്തിട്ടുണ്ട്. കൊവിഡ് മൂലമുള്ള സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിന് മാലിദ്വീപിനെ ഇന്ത്യ തുടർന്നും പിന്തുണയ്ക്കുമെന്ന് മോദി പ്രതികരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, INDIA-MALDIVES, USD 2 BILLION, PM MODI, CHINA, EXTERNAL AFFAIRS MINISTER DR S JAISHANKAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.