SignIn
Kerala Kaumudi Online
Tuesday, 29 September 2020 9.52 AM IST

രാജ്യത്ത് 25 ലക്ഷം കടന്ന് കൊവിഡ് ബാധിതർ, ഇന്നലെ മാത്രം 65,000ത്തിലധികം പുതിയ കേസുകൾ

covid-death

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,002 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 25,26,193 ആയി ഉയർന്നു. ഇതിൽ 6,68,220 സജീവ കേസുകളാണ്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കുകൾ പ്രകാരം ഇന്നലെ മാത്രം 996 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 49,036 ആയി ഉയർന്നു. 1.94 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. 18,08,937 പേര്‍ രോഗമുക്തി നേടി.71.61 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇന്ത്യയിൽ ഓഗസ്റ്റ് 14 വരെ മൊത്തം 2,85,63,095 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു. 8,68,679 സാമ്പിളുകൾ വെള്ളിയാഴ്ച പരിശോധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID 19, INDIA, UNION HEALTH MINISTRY, DEATH
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.